പെർത്തിൽ ഓസ്ട്രേലിയക്കെതിരെ നിർണായക ടോസ് ജയിച്ച് ഇന്ത്യ, 2താരങ്ങ‌ൾക്ക് അരങ്ങേറ്റം; മലയാളി താരവും ടീമിൽ

By Web Team  |  First Published Nov 22, 2024, 7:39 AM IST

ഓസ്ട്രേലിയന്‍ ടീമില്‍ ഇന്ത്യ എക്കെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ തിളങ്ങിയ നഥാന്‍ മക്സ്വീനി ഓപ്പണറായി അരങ്ങേറ്റം കുറിക്കുമ്പോള്‍ ഉസ്മാന്‍ ഖവാജയാണ് സഹ ഓപ്പണര്‍.


പെര്‍ത്ത്: ബോര്‍ഡർ-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമില്‍ സ്പിന്നര്‍മാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയുമില്ല. വാഷിംഗ്ടണ്‍ സുന്ദര്‍ മാത്രമാണ് ഇന്ത്യൻ നിരയിയിലെ ഒരേയൊരു സ്പിന്നര്‍. പേസ് ഓള്‍ റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ പേസര്‍മാരായി ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രക്ക് പുറമെ മുഹമ്മദ് സിറാജും ഹര്‍ഷിത് റാണയുമാണ് പ്ലേയിംഗ് ഇലവനിലുള്ളത്.

കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളുമാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ബാറ്റിംഗ് നിരയില്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ മൂന്നാം നമ്പറിലിറങ്ങുമ്പോള്‍ വിക്കറ്റ് വിരാട് കോലി, റിഷഭ് പന്ത് എന്നിവര്‍ക്കൊപ്പം വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ സ്പെഷലിസ്റ്റ് ബാറ്ററായി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

Latest Videos

undefined

ടി20 റണ്‍വേട്ടയിൽ കോലിയെ മറികടന്ന് ബാബർ അസം, രോഹിത് ശർമയും സേഫ് അല്ല

ഓസ്ട്രേലിയന്‍ ടീമില്‍ ഇന്ത്യ എക്കെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ തിളങ്ങിയ നഥാന്‍ മക്സ്വീനി ഓപ്പണറായി അരങ്ങേറ്റം കുറിക്കുമ്പോള്‍ ഉസ്മാന്‍ ഖവാജയാണ് സഹ ഓപ്പണര്‍. മാര്‍നസ് ലാബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവര്‍ക്കൊപ്പം പേസ് ഓള്‍ റൗണ്ടറായി മിച്ചല്‍ മാര്‍ഷും ടീമിലെത്തി. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് ഓസീസ് ടീമിലെ പേസര്‍മാര്‍. നേഥണ ലിയോണ്‍ ആണ് ഏക സ്പിന്നര്‍.

ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവൻ: ഉസ്മാൻ ഖവാജ, നഥാൻ മക്‌സ്വീനി, മാർനസ് ലാബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസിൽവുഡ്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: കെഎൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, ദേവദത്ത് പടിക്കൽ, വിരാട് കോലി, റിഷഭ് പന്ത്, ധ്രുവ് ജുറൽ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!