അഫ്ഗാനെതിരെ ജയിച്ചാലും ഓസ്‌ട്രേലിയ കാത്തിരിക്കണം; ഇംഗ്ലണ്ട് തോല്‍ക്കണം, അല്ലെങ്കില്‍ മഴദൈവങ്ങള്‍ കനിയണം

By Web Team  |  First Published Nov 4, 2022, 4:09 PM IST

ആതിഥേയരായ ഓസ്‌ട്രേലിയക്കും നാല് മത്സരങ്ങളില്‍ അഞ്ച് പോയിന്റുണ്ട്. എന്നാല്‍ റണ്‍റേറ്റ് മൈനസാണ്. -0.304 റണ്‍റേറ്റാണ് ഓസീസിനുള്ളത്. നേരിയ സെമി സാധ്യതയുള്ള ശ്രീലങ്കയ്ക്ക് നാല് മത്സരങ്ങളില്‍ നാല് പോയിന്റുണ്ട്.


അഡ്‌ലെയ്ഡ്: അയര്‍ലന്‍ഡിനെതിരെ നിര്‍ണായക മത്സരം ജയിച്ചതോടെ സെമി ഫൈനല്‍ ഉറപ്പിച്ചിരിക്കുയാണ് ന്യൂസിലന്‍ഡ്. മാത്രമല്ല, ഓസീസിന്റെ കുറഞ്ഞ നെറ്റ് റേണ്‍റേറ്റും കിവീസിന് തുണയായി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സത്തില്‍ 35 റണ്‍സിനാണ് കിവീസ്, അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ന്യൂസിലന്‍ഡിന് +2.113 നെറ്റ് റണ്‍റേറ്റില്‍ ഏഴ് പോയിന്റാണുള്ളത്. രണ്ടാമതുള്ള ഇംഗ്ലണ്ട് നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. +0.547 റണ്‍റേറ്റില്‍ അഞ്ച് പോയിന്റാണ് ജോസ് ബട്‌ലറിനും സംഘത്തിനുമുള്ളത്. 

ആതിഥേയരായ ഓസ്‌ട്രേലിയക്കും നാല് മത്സരങ്ങളില്‍ അഞ്ച് പോയിന്റുണ്ട്. എന്നാല്‍ റണ്‍റേറ്റ് മൈനസാണ്. -0.304 റണ്‍റേറ്റാണ് ഓസീസിനുള്ളത്. നേരിയ സെമി സാധ്യതയുള്ള ശ്രീലങ്കയ്ക്ക് നാല് മത്സരങ്ങളില്‍ നാല് പോയിന്റുണ്ട്. -0.457 റണ്‍റേറ്റും. ഇപ്പോള്‍ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന മത്സരം ജയിച്ചാല്‍ പോലും ഓസ്‌ട്രേലിയ സെമിയില്‍ വരുമോ എന്നറിയണമെങ്കില്‍ ശ്രീലങ്ക- ഇംഗ്ലണ്ട് മത്സരം അവസാനിക്കണം. ഇന്ന് ജയിച്ചാല്‍ ഓസീസിന് ഏഴ് പോയിന്റാവും. ഓസീസ് ജയിക്കുന്നതോടെ ശ്രീലങ്ക ഔദ്യോഗികമായി പുറത്താവും. 

Latest Videos

undefined

എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ട് ജയിച്ചാല്‍ മികച്ച റണ്‍റേറ്റുള്ള ഇംഗ്ലീഷ് പട സെമിയിലെത്തും. ഓസ്‌ട്രേലിയക്ക് പുറത്ത് പോവാം. അഫ്ഗാനെതിരായ ജയം പോലും ആതിഥേയരുടെ രക്ഷയ്‌ക്കെത്തില്ല. ഇനി ഇംഗ്ലണ്ടിനെതിരെ ശ്രീലങ്ക അട്ടിമറിജയം നേടിയാാല്‍ ഓസ്‌ട്രേലിയക്ക് അവസാന നാലിലെത്താം. സൂപ്പര്‍ 12ലെ ഉദ്ഘാടന മത്സത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റതാണ് ഓസീസിന് കനത്ത തിരിച്ചടിയായത്. ഇംഗ്ലണ്ടിനെതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിയും വന്നു.

ടി20 ലോകകപ്പ്: ന്യൂസിലന്‍ഡ് സെമിയില്‍; ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്തുന്ന രണ്ടാമത്തെ ടീമിനെ നാളെ അറിയാം

അഡ്‌ലെയ്ഡില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. കഴിഞ്ഞ മത്സരങ്ങളില്‍ മെല്ലെപ്പോക്കിന് പഴി കേട്ട വില്യംസണ്‍ 35 പന്തില്‍ 61 റണ്‍സടിച്ച് കിവീസിന്റെ ടോപ് സ്‌കോററായി. അയര്‍ലന്‍ഡിനായി ജോഷ്വാ ലിറ്റില്‍ മൂന്നും ഗാരെത് ഡെലാനി രണ്ടും വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡിന് 150 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 

37 റണ്‍സ് നേടിയ ഓപ്പണര്‍ സ്റ്റിര്‍ലിംഗാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. സഹ ഓപ്പണര്‍ ആന്‍ഡ്രൂ ബാള്‍ബിര്‍നിയും (30) തിളങ്ങി. ഇരുവരും മികച്ച തുടക്കമാണ് അയര്‍ലന്‍ഡിന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 68 റണ്‍സ് പിറന്നു. എന്നാല്‍ ക്യാപ്റ്റന്‍ ബാള്‍ബിര്‍നി പോയതോടെ ഐറിഷ് കോട്ട ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.

click me!