185 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഓസീസിനുണ്ടായിരുന്നത്. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസീസ് ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്.
ബ്രിസ്‌ബേന്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രാഫിയിലെ ബ്രിസ്‌ബേന്‍ ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യ തിരിച്ചടിക്കുന്നു. ഇന്ത്യയുടെ ഇന്നിംഗ്‌സ് 260ന് അവസാനിച്ചതിന് ശേഷം മഴയെ തുടര്‍ന്ന് മത്സരം അല്‍പനേരം നിര്‍ത്തിവച്ചിരുന്നു. എട്ട് റണ്‍സ് മാത്രമാണ് ഇന്ത്യക്ക് തലേദിവസത്തെ സ്‌കോറിനോട് ചേര്‍ക്കാന്‍ സാധിച്ചത്. ആകാശ് ദീപിന്റെ (31) വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. ജസ്പ്രിത് ബുമ്ര (10) പുറത്താവാതെ നിന്നു. 185 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഓസീസിനുണ്ടായിരുന്നത്. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസീസ് ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചിന് 35 എന്ന നിലയിലാണ് ഓസീസ്.
ഉസ്മാന്‍ ഖവാജയുടെ (8) വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ജസ്പ്രിത് ബുമ്രയ്ക്കാണ് വിക്കറ്റ്. പിന്നാലെ മര്‍നസ് ലബുഷെയ്‌നും (1) പവലിയനില്‍ തിരിച്ചെത്തി. നതാന്‍ മക്‌സ്വീനിയെ (4) ആകാശ് ദീപ് പുറത്താക്കി. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്. മിച്ചല്‍ മാര്‍ഷിനും തിളങ്ങാന്‍ സാധിച്ചില്ല. രണ്ട് റണ്‍സ് മാത്രമെടുത്ത മാര്‍ഷിനെ ആകാശ് ദീപ് പുറത്താക്കി. നാല് റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തിനെ മുഹമ്മദ് സിറാജും മടങ്ങിയതോടെ ഓസീസ് കനത്ത പ്രതിരോധത്തിലായി. ട്രാവിസ് ഹെഡ് (13), അലക്സ് ക്യാരി (0) എന്നിവരാണ് ക്രീസില്‍. ഇന്ന് വ്യക്തിഗത സ്‌കോറിനോട് നാല് റണ്‍സ് കൂടെ ചേര്‍ത്താണ് ആകാശ് ദീപ് മടങ്ങുന്നത്. ട്രാവിസ് ഹെഡിന്റെ പന്തില്‍ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്യുകയായിരുന്നു ആകാശ് ദീപിനെ. നേരത്തെ ബുമ്ര - ആകാശ് സഖ്യത്തിന്റെ ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് ഫോളോഓണ്‍ ഒഴിവാക്കി കൊടുത്തത്. കെ എല്‍ രാഹുല്‍ (84), രവീന്ദ്ര ജഡേജ (77) എന്നിവരുടെ ഇന്നിംഗ്‌സ് നിര്‍ണായകമായി.
undefined
നാലാം ദിനം ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമാകേണ്ടതായിരുന്നു. ഓസീസ് നായകന്‍ പാറ്റ് കമിന്‍സിന്റെ ആദ്യ പന്തില്‍ തന്നെ രാഹുല്‍ സ്ലിപ്പില്‍ നല്‍കിയ അനായാസ ക്യാച്ച് സ്മിത്ത് അവിശ്വസനീയമായി നിലത്തിട്ടു. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച രാഹുലിന് പിഴച്ചു. എഡ്ജ് ചെയ്ത പന്ത് പോയത് നേരെ സ്മിത്തിന്റെ കൈകളിലേക്ക്. എന്നാല്‍ കൈക്കുള്ളില്‍ തട്ടി പന്ത് നിലത്തുവീണപ്പോള്‍ രാഹുലിന് പോലും അത് വിശ്വസിക്കാനായില്ല. സ്ലിപ്പില്‍ ഓസീസിന്റെ ഏറ്റവും വിശ്വസ്തനായ സ്മിത്ത് അത്രയും അനായാസമായൊരു ക്യാച്ച് കൈവിടുമെന്ന്. ആ സമയം രാഹുല്‍ വീണിരുന്നെങ്കില്‍ ഒരുപക്ഷെ ഇന്ത്യ 100 പോലും കടക്കുമായിരുന്നില്ല.
എന്നാല്‍ പിന്നീട് പിഴവുകളേതുമില്ലാതെ ബാറ്റ് ചെയ്ത രാഹുല്‍ 84 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ സ്‌കോര്‍ 74ല്‍ നില്‍ക്കെ വീണിട്ടും രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് പൊരുതിയ രാഹുല്‍ അര്‍ഹിച്ച സെഞ്ചുറിയിലേക്ക് മുന്നേറവെ ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് സ്പിന്നര്‍ നേഥന്‍ ലിയോണിനെ പന്തേല്‍പ്പിച്ചു. ലിയോണിന് സ്പിന്നൊന്നും ലഭിച്ചില്ലെങ്കിലും രാഹുലിന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്താനായി. 84 റണ്‍സെടുത്തിരുന്ന രാഹുല്‍ ലിയോണിനെ കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ സ്മിത്തിന്റെ അനായാസ ക്യാച്ചില്‍ പുറത്തായി. രാഹുല്‍ കട്ട് ചെയ്ത പന്ത് തേര്‍ഡ് മാനിലേക്ക് പോകുമെന്ന് കരുതിയിരിക്കെ സ്ലിപ്പില്‍ നിന്ന് സ്മിത്ത് ഒറ്റക്കൈയില്‍ പറന്നു പിടിക്കുകയായിരുന്നു. 139 പന്തില്‍ എട്ട് ബൗണ്ടറികള്‍ സഹിതമാണ് രാഹുല്‍ 84 റണ്‍സടിച്ചത്.
രാഹുല്‍ പുറത്തായശേഷം ആദ്യം നിതീഷ് റെഡ്ഡിക്കൊപ്പവും (16) പിന്നീട് വാലറ്റക്കാരെ കൂട്ടുപിടിച്ചും ഒറ്റക്ക് പൊരുതിയ ജഡേജ ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും പാറ്റ് കമിന്‍സിന്റെ ബൗണ്‍സറില്‍ മിച്ചല്‍ മാര്‍ഷിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ ജഡേജ മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷ മങ്ങി. എന്നാല്‍ അവിശ്വസനീയമായി ചെറുത്തുനിന്ന ബുമ്ര-ആകാശ്ജീപ് സഖ്യം ഇന്ത്യക്ക് സമനില പ്രതീക്ഷ സമ്മാനിച്ചു.