കൈവിട്ടു കളിച്ച് വിന്‍ഡീസ്; ആവേശപ്പോരില്‍ ഓസീസിന് ജയം

By Gopala krishnan  |  First Published Oct 5, 2022, 7:10 PM IST

അവസാന മൂന്നോവറില്‍ 19 റണ്‍സായിരുന്നു ഓസീസിന് ജയത്തിലേക്ക് വേണ്ടിയിരുന്നത്. അല്‍സാരി ജോസഫ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ ആരോണ്‍ ഫിഞ്ച്(53 പന്തില്‍ 58) പുറത്തായതോടെ ഓസീസിന് നാലു റണ്‍സെ നേടാനായുള്ളു.


ക്വീന്‍സ്‌ലാന്‍ഡ്: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ മൂന്ന് വിക്കറ്റിന് കീഴടക്കി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നിര്‍ത്തി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. 58 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. 29 പന്തില്‍ 39 റണ്‍സുമായി പുറത്താകാതെ നിന്ന മാത്യു വെയ്ഡാണ് അവസാനം ഓസീസിനെ വിജയവര കടത്തിയത്.

അവസാന മൂന്നോവറില്‍ 19 റണ്‍സായിരുന്നു ഓസീസിന് ജയത്തിലേക്ക് വേണ്ടിയിരുന്നത്. അല്‍സാരി ജോസഫ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ ആരോണ്‍ ഫിഞ്ച്(53 പന്തില്‍ 58) പുറത്തായതോടെ ഓസീസിന് നാലു റണ്‍സെ നേടാനായുള്ളു. ഒഡീന്‍ സ്മിത്ത് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ പാറ്റ് കമിന്‍സും വീണു. ആ ഓവറിലും നാലു റണ്‍സ് മാത്രമാണ് ഓസീസിന് നേടാനായത്. ഇതോടെ അവസാന ഓവറില്‍ വിജയലക്ഷ്യം 11 റണ്‍സായി.

Latest Videos

സെപ്റ്റംബറിലെ ഐസിസി താരമാവാന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടറും; ചുരുക്കപ്പട്ടികയായി

ഷെല്‍ഡണ്‍ കോട്രല്‍ എറിഞ്ഞ ഓവറില ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി വെയ്ഡ് തുടങ്ങിയെങ്കിലും അടുത്ത പന്തില്‍ വെയ്ഡിനെ റേയ്മണ്‍ റീഫര്‍ കൈവിട്ടത് കളിയില്‍ നിര്‍ണായകമായി. രണ്ട് റണ്‍സ് ഓടിയെടുത്ത ഓസീസ് ലക്ഷ്യം നാല് പന്തില്‍ അഞ്ചാക്കി. മൂന്നാം പന്തില്‍ സിംഗിളെടുത്ത വെയ്ഡ് സ്ട്രൈക്ക് മിച്ചല്‍ സ്റ്റാര്‍ക്കിന് കൈമാറി. നാലാം പന്തില്‍ സ്റ്റാര്‍ക്ക് നല്‍കിയ ക്യാച്ച് മയേഴ്സ് കൈവിട്ടു. ഇതിനിടെ രണ്ട് റണ്‍സ് ഓടിയെടുത്ത ഓസീസ് ലക്ഷ്യം രണ്ട് പന്തില്‍ രണ്ട് റണ്ണാക്കി. അഞ്ചാം പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത് ഓസീസ് വിജയവര കടന്നു. ജയത്തോടെ ര്ട് മത്സര പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തി.

സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തെ സഞ്ജു നയിക്കും

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി കെയ്ല്‍ മയേഴ്സും(36 പന്തില്‍ 39), ഒഡീന്‍ സ്മിത്തും(17 പന്തില്‍ 27) റേയ്മണ്‍ റീഫറും(23 പന്തില്‍ 19) മാത്രമെ ബാറ്റിംഗില്‍ തിളങ്ങിയുള്ളു.  ഓസീസിനായി ഹേസല്‍വുഡ് മൂന്നും സ്റ്റാര്‍ക്ക് കമിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

click me!