സ്റ്റീവ് സ്മിത്തിന് ചരിത്രനേട്ടം; ടെസ്റ്റ് പരമ്പരയില്‍ ശ്രീലങ്കയെ തൂത്തുവാരി ഓസ്ട്രേലിയ

കുശാല്‍ മെന്‍ഡിസിനെ കൈയിലൊതുക്കിയതോടെ സ്റ്റീവ്  സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ 200 ക്യാച്ചുകളെടുക്കുന്ന ആദ്യ ഓസ്ട്രേലിയന്‍ ഫീല്‍ഡറായി.


ഗോള്‍: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ആധികാരിക ജയവുമായി രണ്ട് മത്സര ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി ഓസ്ട്രേലിയ. ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് വിജയവുമായാണ് ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റിന്‍റെ നാലാം ദിനം വിജയലക്ഷ്യമായ 75 റണ്‍സ് ഓസീസ് ട്രാവിസ് ഹെഡിന്‍റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അടിച്ചെടുത്തു.ഉസ്മാന്‍ ഖവാജയും(27*) മാര്‍നസ് ലാബുെഷെയ്നും(26*) പുറത്താകാതെ നിന്നു. സ്കോര്‍ ശ്രീലങ്ക 257, 231, ഓസ്ട്രേലിയ 414, 75-1.

54 റണ്‍സ് മാത്രം ലീഡുമായി 211-8 എന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് 231 റണ്‍സില്‍ അവസാനിച്ചു. ശ്രീലങ്കക്കായി പൊരുതിയ കുശാല്‍ മെന്‍ഡിസിനെ(50) സ്റ്റീവ് സ്മിത്തിന്‍റെ കൈകളിലെത്തിച്ച നഥാന്‍ ലിയോണാണ് നാലാം ദിനം ലങ്കക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. കുശാല്‍ മെന്‍ഡിസിനെ കൈയിലൊതുക്കിയതോടെ സ്റ്റീവ്  സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ 200 ക്യാച്ചുകളെടുക്കുന്ന ആദ്യ ഓസ്ട്രേലിയന്‍ ഫീല്‍ഡറായി. മത്സരത്തിലാകെ അഞ്ച് ക്യാച്ചുകളെടുത്ത സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ 200 ക്യാച്ചുകളെടുക്കുന്ന അഞ്ചാമത്തെ മാത്രം താരവുമാണ്.

Latest Videos

രഞ്ജി ട്രോഫി: വാലറ്റം പൊരുതി; കേരളത്തിനെതിരെ ജമ്മു കശ്മീരിന് ഭേദപ്പെട്ട സ്കോർ, നിധീഷ് എം ഡിക്ക് ആറ് വിക്കറ്റ്

രാഹുല്‍ ദ്രാവിഡ്(210), ജോ റൂട്ട്(207), മഹേല ജയവര്‍ധനെ(205), ജാക് കാലിസ്(200) എന്നിവരാണ് ടെസ്റ്റില്‍ 200 ക്യാച്ചുകളെടുത്ത മറ്റ് ഫീല്‍ഡര്‍മാര്‍. 196 ക്യാച്ചുകളെടുത്ത മുന്‍ നായകന്‍ റിക്കി പോണ്ടിംഗിനെ പിന്നിലാക്കിയാണ് സ്മിത്ത് 200 ക്യാച്ചകള്‍ തികയ്ക്കുന്ന ആദ്യ ഓസീസ് ഫീല്‍ഡറെന്ന നേട്ടം സ്വന്തമാക്കിയത്. ഓസീസിനായി നഥാന്‍ ലിയോണും മാത്യു കുനെമാനും നാലു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ബ്യൂ വെബ്‌സ്റ്റര്‍ രണ്ട് വിക്കറ്റെടുത്തു.

🚨 HISTORY BY STEVEN SMITH. 🚨

- Smith becomes the first ever Australian fielder to complete 200 catches in Tests. 🙇‍♂️pic.twitter.com/3T2v9jgcid

— Mufaddal Vohra (@mufaddal_vohra)

രണ്ടാം ഇന്നിംഗ്സില്‍ 75 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന് തുടക്കത്തിലെ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ(23 പന്തില്‍ 20) നഷ്ടമായെങ്കിലും ഉസ്മാന്‍ ഖവാജയും(22), മാര്‍നസ് ലാബുഷെയ്നും(13) ചേര്‍ന്ന് ഓസീസിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. ടെസ്റ്റ് പരമ്പര 2-0ന് സ്വന്തമാക്കിയ ഓസീസ് ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ശ്രീലങ്കക്കെിരെ രണ്ട് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും കളിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!