നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ എ 107 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
മെല്‍ബണ്‍: അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ എക്കെതിര ഓസ്ട്രേലിയ എക്കും ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് 107 റണ്‍സില്‍ അവസാനിപ്പിച്ച് ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ഓസ്ട്രേലിയ എ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. 29 റണ്‍സോടെ നഥാന്‍ മക്സ്വീനിയും 14 റണ്‍സോടെ കൂപ്പര്‍ കൊണോലിയും ക്രീസില്‍. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന സാം കോണ്‍സ്റ്റാസ്(0), മാര്‍ക്കസ് ഹാരിസ്(17), കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്(0), ബ്യൂ വെബ്സ്റ്റര്‍(33) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയ എക്ക് നഷ്ടമായത്. ഇന്ത്യ എക്കായി മുകേഷ് കുമാറും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Mukesh Kumar gets a wicket in the opening over. 🔥pic.twitter.com/39cbBQc70d
— Mufaddal Vohra (@mufaddal_vohra)നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ എ 107 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇന്ത്യൻ ബാറ്റിംഗ് നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 36 റണ്‍സെടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ആണ് ഇന്ത്യ എയുടെ ടോപ് സ്കോറാർ. 21 റണ്‍സെടുത്ത സായ് സുദര്‍ശനും 23 റണ്‍സെടുത്ത നവദീപ് സെയ്നിയും മാത്രമാണ് ഇന്ത്യൻ നിരയില്‍ രണ്ടക്കം കടന്ന മറ്റു രണ്ടുപേര്‍. 11 ഓവറില്‍15 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത ബ്രെണ്ടൻ ഡോഗെറ്റ് ആണ് ഇന്ത്യയെ തകര്‍ത്തത്. 71/3 എന്ന സ്കോറില്‍ നിന്ന് 86-9ലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ നവദീപ് സെയ്നിയാണ് 100 കടത്തിയത്.
രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍റ റുതുരാജ് ഗെയ്ക്‌വാദിനെ നഷ്ടമായി.ജോർദാന്‍ ബക്കിംഗ്‌ഹാമിന്‍റെ നേരിട്ട ആദ്യ പന്തില്‍ തന്നെ ഗോള്‍ഡൻ ഡക്കായി റുതുരാജ് ഫിലിപ്പിന് ക്യാച്ച് നല്‍കി മടങ്ങി.ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ചു കൂട്ടിയ അഭിമന്യു ഈശ്വരനും ക്രീസില്‍ അധികസമയം പിടിച്ചു നില്‍ക്കാനായില്ല. 30 പന്തില്‍ ഏഴ് റണ്‍സെടുത്ത അഭിമന്യു ഈശ്വരന്‍ പുറത്തായി. അടുത്ത മാസം നടക്കുന്ന ഇന്ത്യൻ സീനിയര്‍ ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ബാക്ക് അപ്പ് ഓപ്പണറായി ടീമിലുള്ള താരം കൂടിയാണ് അഭിമന്യു ഈശ്വരൻ.
ധോണിയുടെ ഇടപെടലില്‍ അപ്രതീക്ഷിത ട്വിസ്റ്റ്, റിഷഭ് പന്തിനെ ടീമിലെത്തിക്കാനായി ജഡേജയെ കൈവിടാന്‍ ചെന്നൈ
17-2ലേക്ക് വീണ ഇന്ത്യ എയെ സായ് സുദര്‍ശൻ കരകയറ്റുമെന്ന് കരുതിയെങ്കിലും 35 പന്തില്‍ 21 റണ്‍സെടുത്ത സുദര്‍ശനും വീണു. ഇതോടെ 32-3ലേക്ക് വീണ ഇന്ത്യയെ ദേവ്‌ദത്ത് പടിക്കലും ബാബാ ഇന്ദ്രജിത്തും ചേര്‍ന്ന് 50 കടത്തി. ഇരുവരും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുമെന്ന് കരുതിയിരിക്കെ സ്കോർ 71ല്‍ എത്തിയപ്പോള്‍ ബാബാ ഇന്ദ്രജിത്തിനെ(9)ടോഡ് മര്‍ഫി വീഴ്ത്തിയത്. പിന്നീട് കണ്ടത് കൂട്ടത്തകര്‍ച്ചയായിരുന്നു. പൊരുതി നിന്ന ദേവ്‌ദത്ത് പടിക്കലിനെ(36) ബ്രെണ്ടൻ ഡോഗെറ്റ് പുറത്താക്കി. ഇഷാന്‍ കിഷനും(4) വന്ന പോലെ മടങ്ങി. നിതീഷ് റെഡ്ഡി(0), മാനവ് സുതാര്‍(1),പ്രസിദ്ധ് കൃഷ്ണ(0) എന്നിവരും പെട്ടെന്ന് വീണതോടെ ഇന്ത്യ 86-9ലേക്ക് കൂപ്പുതുത്തി. വാലറ്റത്ത് മുകേഷ് കുമാറിനെ(4*) കൂട്ടുപിടിച്ച് നവദീപ് സെയ്നി(23) നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ 100 കടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക