തിരിച്ചടിച്ച് ഇന്ത്യൻ യുവനിര, മുകേഷ് കുമാറിന് 6 വിക്കറ്റ്; ഓസ്ട്രേലിയ എയെ എറിഞ്ഞിട്ടു

By Web Team  |  First Published Nov 1, 2024, 8:19 AM IST

 46 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത മുകേഷ് കുമാറാണ് ഓസ്ട്രേലിയയെ തകര്‍ത്തത്. പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റെടുത്തു.


മെല്‍ബണ്‍: അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയ എയെ 195 റണ്‍സിന്  എറിഞ്ഞിട്ട് ഇന്ത്യ എ. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 107 റണ്‍സിനെതിരെ രണ്ടാം ദിനം 99-4 എന്ന നിലയില്‍ ക്രീസിലിറങ്ങിയ ഓസ്ട്രേലിയ എക്ക് 96 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനെ കഴിഞ്ഞുള്ളു. 46 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത മുകേഷ് കുമാറാണ് ഓസ്ട്രേലിയയെ തകര്‍ത്തത്. പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റെടുത്തു. നിതീഷ് റെഡ്ഡിക്കാണ് ഒരു വിക്കറ്റ്. വാലറ്റത്ത് 33 റണ്‍സുമായി പൊരുതിയ ടോഡ് മര്‍ഫിയുടെ പോരാട്ടമാണ് ഓസ്ട്രേലിയ എക്ക് 88 റണ്‍സിന്‍റെ നിര്‍ണായക ലീഡ് സമ്മാനിച്ചത്. 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ നഥാന്‍ മക്‌സ്വീനിയാണ് ഓസ്ട്രേലിയ എയുടെ ടോപ് സ്കോറര്‍.

99-4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഓസ്ട്രേലിയ എയെ നഥാന്‍ മക്സ്വീനിയും കൂപ്പര്‍ കൊണോലിയും ചേര്‍ന്ന് 124 റണ്‍സിലെത്തിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. കൂപ്പര്‍ കൊണോലിയെ(37) മടക്കിയ മുകേഷ് കുമാറാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ ജോഷെ ഫിലിപ്പിനെയും(4) മുകേഷ് വീഴ്ത്തി. പൊരുതി നിന്ന നഥാന്‍ മക്സ്വീനിയെ(37) നിതീഷ് റെഡ്ഡി വീഴ്ത്തിയതോടെ ഓസ്ട്രേലിയ എ 136-7ലേക്ക് വീണെങ്കിലും ടോഡ് മര്‍ഫിയും(33), ഫെര്‍ഗൂസ് നീലും(13) ചേര്‍ന്ന് അവരെ 177ല്‍ എത്തിച്ചു. ഒനീലിനെ പുറത്താക്കിയ പ്രസിദ്ധ് കൃഷ്ണയാണ് കൂട്ടുകെട്ട് പൊളിച്ചത്. ടോഡ് മര്‍ഫിയെയും ബ്രണ്ടന്‍ ഡോഗെറ്റിനെും(8) വീഴ്ത്തിയ മുകേഷ് ആറ് വിക്കറ്റ് തികച്ചു.

Latest Videos

undefined

ഒടുവില്‍ ജോസേട്ടനെയും കൈവിടാന്‍ തീരുമാനിച്ച് രാജസ്ഥാന്‍, നിലനിര്‍ത്തുക സഞ്ജു ഉള്‍പ്പെടെ നാലു താരങ്ങളെ

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന സാം കോണ്‍സ്റ്റാസ്(0), മാര്‍ക്കസ് ഹാരിസ്(17), കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്(0), ബ്യൂ വെബ്സ്റ്റര്‍(33) എന്നിവരുടെ വിക്കറ്റുകൾ ഓസ്ട്രേലിയ എക്ക് ആദ്യ ദിനം നഷ്ടമായിരുന്നു. ഇന്നലെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ എ 107 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇന്ത്യൻ ബാറ്റിംഗ് നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 36 റണ്‍സെടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ആണ് ഇന്ത്യ എയുടെ ടോപ് സ്കോറാർ. 21 റണ്‍സെടുത്ത സായ് സുദര്‍ശനും 23 റണ്‍സെടുത്ത നവദീപ് സെയ്നിയും മാത്രമാണ് ഇന്ത്യൻ നിരയില്‍ രണ്ടക്കം കടന്ന മറ്റു രണ്ടുപേര്‍. 11 ഓവറില്‍15 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത ബ്രെണ്ടൻ ഡോഗെറ്റ് ആണ് ഇന്ത്യയെ തകര്‍ത്തത്. 71/3 എന്ന സ്കോറില്‍ നിന്ന് 86-9ലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ നവദീപ് സെയ്നിയാണ് 100 കടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!