മിന്നലായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍! ഒരു മത്സരത്തില്‍ വീഴ്ത്തിയത് ഒമ്പത് വിക്കറ്റുകള്‍; ഗോവയെ വിജയിപ്പിച്ചു

By Web TeamFirst Published Sep 17, 2024, 2:14 PM IST
Highlights

ആദ്യ ഇന്നിങ്സില്‍ 13 ഓവര്‍ എറിഞ്ഞ് 41 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് പിഴുതു. അര്‍ജുന്റെ ബൗളിംഗിന് മുന്നില്‍ കര്‍ണാടക 36.5 ഓവറില്‍ 103 റണ്‍സിന് എല്ലാവരും പുറത്തായി.

ബെംഗളൂരു: ആഭ്യന്തര സീസണിന് മുന്നോടിയായുള്ള തയ്യറെടുപ്പ് മത്സരത്തില്‍ ഗംഭീര പ്രകടനം പുറത്തെടുത്ത് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. ഡോ. കെ. തിമ്മപ്പയ്യ മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ ഗോവയ്ക്ക് വേണ്ടി കളിക്കുന്ന അര്‍ജുന്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഇലവനെതിരെയാണ് രണ്ട് ഇന്നിംഗ്‌സിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തിയത്. അര്‍ജുന്റെ കരുത്തില്‍ ഗോവ 189 റണ്‍സിന് ജയിക്കുകയും ചെയ്തു. അര്‍ജുന്‍ 26.3 ഓവര്‍ എറിഞ്ഞ് 87 റണ്‍സ് വിട്ടുനല്‍കിയാണ് അര്‍ജുന്‍ ഒമ്പത് വിക്കറ്റ് നേടിയത്. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് പേരെ പുറത്താക്കിയ അര്‍ജുന്‍, രണ്ടാം ഇന്നിംഗ്‌സില്‍ നാല് പേരേയും മടക്കിയയച്ചു.

ആദ്യ ഇന്നിങ്സില്‍ 13 ഓവര്‍ എറിഞ്ഞ് 41 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് പിഴുതു. അര്‍ജുന്റെ ബൗളിംഗിന് മുന്നില്‍ കര്‍ണാടക 36.5 ഓവറില്‍ 103 റണ്‍സിന് എല്ലാവരും പുറത്തായി. 52 റണ്‍സെടുത്ത അക്ഷന്‍ റാവുവാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ശരത് ശ്രീനിവാസ് (18), മുഹ്‌സിന്‍ ഖാന്‍ (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മറുപടി ബാറ്റിംഗില്‍ ഗോവ 413 റണ്‍സ് നേടി. 109 റണ്‍സെടുത്ത അഭിനവ് തെജ്രാണയാണ് ടോപ് സ്‌കോറര്‍. രോഹന്‍ കദം (45), മന്ദാന്‍ ഖുട്കര്‍ (69) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. എട്ടാമനായി ബാറ്റിംഗിനെത്തിയ അര്‍ജുന്‍ 18 റണ്‍സുമായി മടങ്ങി. നാല് ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. 310 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഗോവയ്ക്കുണ്ടായിരുന്നത്.

Latest Videos

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിന് സര്‍ഫറാസോ അതോ രാഹുലോ? മൂന്ന് സ്പിന്നര്‍മാര്‍; ഇന്ത്യയുടെ സാധ്യത ഇലവന്‍

പിന്നാലെ രണ്ടാം ഇന്നിംഗ്‌സിനെത്തിയ കര്‍ണാടക 121ന് എല്ലാവരും പുറത്താവുകയായിരുന്നു. 58 റണ്‍സെടുത്ത ആര്‍ സ്മരണാണ് ടോപ് സ്‌കോറര്‍. 20 റണ്‍സെടുത്ത മുഹ്‌സിന്‍ ഖാനാണ് രണ്ടക്കം കണ്ട മറ്റൊരു താരം. 10 ഓവര്‍ എറിഞ്ഞ അര്‍ജുന്‍ 55 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റെടുത്തത്. ഇതോടെ കര്‍ണാടക ഇന്നിങ്സിനും 189 റണ്‍സിനും പരാജയപ്പെടുകയായിരുന്നു.

അണ്ടര്‍-19, അണ്ടര്‍ 23 ടീമംഗങ്ങളായിരുന്നു കര്‍ണാടക ടീമില്‍ പ്രധാനമായും കളിച്ചിരുന്നത്. നികിന്‍ ജോസ്, വിക്കറ്റ് കീപ്പര്‍ ശരത് ശ്രീനിവാസ്, മുഹ്‌സിന്‍ ഖാന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.

click me!