വെസ്റ്റ് ഇന്‍ഡീസിനും പണി കിട്ടി; മുന്‍ ചാമ്പ്യന്‍മാരെ അട്ടിമറിച്ച് സ്കോട്‌ലന്‍ഡ്

By Jomit Jose  |  First Published Oct 17, 2022, 2:07 PM IST

ആദ്യം ബാറ്റ് ചെയ്‌ത സ്കോട്‌ലന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റിനാണ് 160 റണ്‍സെടുത്തത്


ഹൊബാര്‍ട്ട്: ട്വന്‍റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ച് സ്കോട്‌ലന്‍ഡ്. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ 42 റണ്‍സിനാണ് സ്കോട്‌ലന്‍ഡിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡ് മുന്നോട്ടുവെച്ച 161 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്‌ത കരീബിയന്‍ ടീം 18.3 ഓവറില്‍ 118 റണ്‍സില്‍ പുറത്തായി. സ്കോര്‍: സ്കോട്‌ലന്‍ഡ്- 160/5 (20), വെസ്റ്റ് ഇന്‍ഡീസ്-118 (18.3). അര്‍ധ സെഞ്ചുറിയുമായി സ്കോട്‌ലന്‍ഡിന്‍റെ ജോര്‍ജ് മന്‍സിയാണ് കളിയിലെ താരം.   

ആദ്യം ബാറ്റ് ചെയ്‌ത സ്കോട്‌ലന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റിനാണ് 160 റണ്‍സെടുത്തത്. 53 പന്തില്‍ 9 ബൗണ്ടറികളോടെ 66 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജ് മന്‍സിയാണ് സ്കോട്‌ലന്‍ഡിന്‍റെ ടോപ് സ്‌കോറര്‍. മൈക്കല്‍ ജോണ്‍സ് 17 പന്തില്‍ 20 ഉം ക്യാപ്റ്റന്‍ റിച്ചി ബെറിംഗ്‌ടണ്‍ 14 പന്തില്‍ 16 ഉം കാലും മക്‌ലിയോഡ് 14 പന്തില്‍ 23 ഉം ക്രിസ് ഗ്രീവ്‌സ് 11 പന്തില്‍ 16* ഉം റണ്‍സെടുത്തു. വെസ്റ്റ് ഇന്‍ഡീസിനായി അല്‍സാരി ജോസഫും ജേസന്‍ ഹോള്‍ഡറും രണ്ടുവീതവും ഒഡിയന്‍ സ്‌മിത്ത് ഒന്നും വിക്കറ്റ് സ്വന്തമാക്കി. 

Latest Videos

മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് നിരയില്‍ കെയ്‌ല്‍ മെയേഴ്‌സ്(13 പന്തില്‍ 20), എലിന്‍ ലെവിസ്(13 പന്തില്‍ 14), ബ്രാണ്ടന്‍ കിംഗ്(15 പന്തില്‍ 17), ജേസന്‍ ഹോള്‍ഡര്‍(33 പന്തില്‍ 38) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. മൂന്ന് വിക്കറ്റുമായി മാര്‍ക് വാട്ടും രണ്ട് പേരെ വീതം പുറത്താക്കി ബ്രാഡ് വീലും മൈക്കല്‍ ലീസ്‌ക്കും ഓരോ വിക്കറ്റുമായി ജോഷ് ദെവേയും സഫ്‌യാന്‍ ഷരീഫുമാണ് കരീബിയന്‍ ടീമിനെ തളച്ചത്. വിന്‍ഡീസ് നായകന്‍ നിക്കോളസ് പുരാന്‍ നാല് റണ്‍സ് മാത്രമെടുത്ത് പുറത്തായി. 

ഇതൊരു സൂചന മാത്രം! ഷമിക്ക് 4 റണ്ണിന് മൂന്ന് വിക്കറ്റ്; ഓസീസിനെ മലര്‍ത്തിയടിച്ച് ഇന്ത്യ

click me!