ഈ ലോകകപ്പ് കൂടി നഷ്ടമായാല്‍ പിന്നെ ചിലരെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണാനാവില്ല, മുന്നറിയിപ്പുമായി ഗവാസ്കര്‍

By Web Team  |  First Published Apr 3, 2023, 5:47 PM IST

ലോകകപ്പില്‍ കളിക്കേണ്ട കളിക്കാര്‍ക്ക് തുടര്‍ച്ചയായി വിശ്രമം അനുവദിക്കുന്ന ബിസിസിഐ രീതിക്കെതിരെ മുമ്പും ഗവാസ്കര്‍ തുറന്നടിച്ചിട്ടുണ്ട്. വിശ്രമം അനുവദിക്കുന്ന കാര്യത്തില്‍ ബിസിസിഐ ഒരു പുനരാലോചന നടത്തേണ്ടതുണ്ട്. ഗ്രേഡ് എ കരാര്‍ ഉള്ള കളിക്കാര്‍ക്കെല്ലാം മികച്ച പ്രതിഫലം കരാറില്‍ ഉറപ്പുവരുത്തുന്നുണ്ട്. അതിന് പുറമെ ഓരോ മത്സരത്തിനും പണം ലഭിക്കുന്നുണ്ട്.


മുംബൈ: ഐപിഎല്‍ സീസണ്  തുടക്കമായതിന് പിന്നാലെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലും കിരീടം നേടാനായില്ലെങ്കില്‍ ഇന്ത്യന്‍ ടീമിലെ ചിലരെ പിന്നെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണാനാവില്ലെന്ന് ഗവാസ്കര്‍ പറഞ്ഞു.

ലോകകപ്പ് വര്‍ഷത്തില്‍ പപ്രധാന ടൂര്‍ണമെന്‍റുകളില്‍  ചിലര്‍ക്ക് മാത്രം ജോലിഭാരത്തിന്‍റെ പേരില്‍ വിശ്രമം അവുവദിക്കുന്നുണ്ട്. അതുപോലെ ടീം അംഗങ്ങളെ മാറ്റിയും മറിച്ചും പരീക്ഷിക്കുന്നതും പതിവാണ്. ജോലിഭാരത്തിന്‍റെ പേരില്‍ ചിലര്‍ക്ക് മാത്രം സ്ഥിരമായി വിശ്രമം അനുവദിക്കുന്നത് ലോകകപ്പ് തയാറെടുപ്പുകളെയും ടീമിന്‍റെ ആകെ സന്തുലനത്തെയും തന്നെ പ്രതികൂലമായി ബാധിക്കും. ഇനിയൊരു ലോകകപ്പില്‍ കൂടി കിരീടം കൈവിട്ടാല്‍ പിന്നെ ഇപ്പോള്‍ ടീമിലുള്ള പലരെയും ഇന്ത്യന്‍ കുപ്പായത്തില്‍ കാണാനാവില്ലെന്നും മിഡ് ഡേ പത്രത്തിലെഴുതിയ കോളത്തില്‍ ഗവാസ്കര്‍ പറഞ്ഞു.

Latest Videos

ലോകകപ്പില്‍ കളിക്കേണ്ട കളിക്കാര്‍ക്ക് തുടര്‍ച്ചയായി വിശ്രമം അനുവദിക്കുന്ന ബിസിസിഐ രീതിക്കെതിരെ മുമ്പും ഗവാസ്കര്‍ തുറന്നടിച്ചിട്ടുണ്ട്. വിശ്രമം അനുവദിക്കുന്ന കാര്യത്തില്‍ ബിസിസിഐ ഒരു പുനരാലോചന നടത്തേണ്ടതുണ്ട്. ഗ്രേഡ് എ കരാര്‍ ഉള്ള കളിക്കാര്‍ക്കെല്ലാം മികച്ച പ്രതിഫലം കരാറില്‍ ഉറപ്പുവരുത്തുന്നുണ്ട്. അതിന് പുറമെ ഓരോ മത്സരത്തിനും പണം ലഭിക്കുന്നുണ്ട്.

ആദ്യറൗണ്ട് പിന്നിടുമ്പോള്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍ ഒന്നാമത്, ഓറഞ്ച്, പര്‍പ്പിള്‍ ക്യാപുകള്‍ ഇവരുടെ തലയില്‍

ഒരു സ്ഥാപനത്തിലെ സി ഇ ഒക്കോ, എം ഡിക്കോ ഇത്രയും വിശ്രമം അനുവദിക്കുന്ന ഏതെങ്കിലും ഒരു കമ്പനിയുടെ പേര് നിങ്ങള്‍ക്ക് പറയാന്‍ പറ്റുമോ. ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ പ്രഫഷണല്‍ ആകണമെന്നാണ് എനിക്ക് പറയാനുള്ളത്. വിശ്രമം എടുക്കുകയാണെങ്കില്‍ കരാര്‍ പ്രകാരമുള്ള തുകയില്‍ കുറവു വരുത്തണം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് പറയാനാകുക, ഇന്ത്യക്കായി കളിക്കാന്‍ എനിക്ക് കഴിയില്ലെന്ന്-ഗവാസ്കര്‍ ചോദിച്ചു. ഇന്ത്യന്‍ ടീമില്‍ വിരാട് കോലിക്കും രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കും സ്ഥിരമായി വിശ്രമം അനുവദിക്കുന്നതിനെതിരെ ആണ് ഗവാസ്കറുടെ വിമര്‍ശനം.

click me!