ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ ഹുക്ക് ചെയ്യാനുള്ള ശ്രമമാണ് പുറത്താകലില്‍ അവസാനിച്ചത്.
സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ വീണ്ടും വിവാദ അംപയറിംഗ്. ഇത്തവണ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ പുറത്താക്കിയ തീരുമാനമാണ് വിവാദമായിരിക്കുന്നത്. മെല്‍ബണ്‍ ടെസ്റ്റില്‍ യശസ്വി ജയ്‌സ്വാള്‍ പുറത്താക്കിയത് കടുത്ത വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ മടങ്ങിയിരുന്നത്. എന്നാല്‍ സ്‌നിക്കോയില്‍ പന്ത്, ബാറ്റില്‍ സ്പര്‍ശിച്ചതിന് തെളിവുണ്ടായിരുന്നില്ല. സ്‌നിക്കോ നിശ്ചലമായി തുടര്‍ന്നു. എന്നാല്‍ പന്തിലുണ്ടായ വ്യതിചലനം കണക്കിലെടുത്ത് തേര്‍ഡ് അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നു.
അതേ രീയിയിലാണ് വാഷിംഗ്ടണ്‍ സുന്ദറും പുറത്താവുന്നത്. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ ഹുക്ക് ചെയ്യാനുള്ള ശ്രമമാണ് ഔട്ടില്‍ അവസാനിച്ചത്. ഓണ്‍ഫീല്‍ഡ് അംപയര്‍ ഔട്ട് കൊടുത്തില്ലെങ്കിലും കമ്മിന്‍സ് ഡിആര്‍എസ് എടുത്തു. പന്ത് ഗ്ലൗസില്‍ ഉരസിയിട്ടുണ്ടോ എന്നറിയാന്‍ തേര്‍ഡ് അംപയര്‍ ഏറെ സമയമെടുത്തു. പന്ത് ഗ്ലൗസിന് അടുത്തെത്തുമ്പോള്‍ സ്‌പൈക്ക് കാണിക്കുന്നുണ്ട്. എന്നാല്‍ ഫ്രെയിം സൂം ചെയ്ത് കാണിക്കുമ്പോള്‍ സ്‌പൈക്കൊന്നും കാണിക്കുന്നതുമില്ല. എങ്കിലും ഏറെ പരിശോധനകള്‍ക്കൊടുവില്‍ തേര്‍ഡ് അംപയര്‍ തീരുമാനം അംപയറെ അറിയിച്ചു. ഫീല്‍ഡ് അംപയര്‍ക്ക് ഔട്ട് വിളിക്കേണ്ടി വന്നു. വീഡിയോ കാണാം...
Controversy Again In Border Gavaskar Trophy over Umpiring 🚨
Washington Sundar given OUT.
Netizens say's that he was NOT OUT. pic.twitter.com/2xK84sHzjB
Cheater! Cheater! Cheater!
Washington Sundar Was Not Out But 3rd Umpire Given Him Out,Old Australian Games Still On 👎.. pic.twitter.com/90yDcFmbTN
Now please reverse it 🙏🙏
Australian fans opinion
Jaiswal out sir we don't believe on snicko sir we only believe in slow motion camera
Washington sundar out sir we believe in snicko sir 😭
Double standards fan of australia 🤡🤡
Stupid Stupid Stupid Decision by
Third Umpire.
In your opinion, was Washington Sundar OUT or NOT OUT ? The issue of Snicko was raised once again in Australia. https://t.co/BNz7PmJChH
Washington Sundar was unhappy with Umpires Decision.
pic.twitter.com/SPS6jtg8dh
ഇന്ന് രണ്ടാം തവണയാണ് വിവാദ തീരുമാനമുണ്ടാകുന്നത്. നേരത്തെ, വിരാട് കോലി നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തുപോവേണ്ടതായിരുന്നു. ബോളണ്ടിന്റെ പന്തില്‍ കോലി ബാറ്റ് വച്ചതോടെ ബോള്‍ സ്ലിപ്പിലേക്ക് പറന്നു. സ്മിത്ത് ഒറ്റക്കൊ കൊണ്ട് ക്യാച്ചെടുക്കാനുള്ള ശ്രമം നടത്തി. പന്ത് കയ്യില്‍ നിന്ന് വഴുതിയെങ്കിലും അടുത്തുണ്ടായിരുന്നു മര്‍നസ് ലബുഷെയ്ന്‍ ക്യാച്ച് പൂര്‍ത്തിയാക്കിയതോടെ ഓസീസ് ആഘോഷവും തുടര്‍ന്നു. എന്നാല്‍ തീരുമാനം തേര്‍ഡ് അംപയര്‍ക്ക് വിടാന്‍ തീരുമാനിച്ചു. പരിശോധനയില്‍ പന്ത് ഗ്രൗണ്ടില്‍ തട്ടിയെന്ന് തേര്‍ഡ് അംപയര്‍ക്ക് ബോധ്യപ്പെട്ടു. ഇതോടെ ഔട്ടല്ലെന്ന് വിളിക്കേണ്ടി വന്നു. ആ തീരുമാനത്തില്‍ ഇപ്പോഴും സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല.
മെല്‍ബണില്‍ ജയ്‌സ്വാളിന്റെ വിക്കറ്റിലും വിവാദത്തിന്റെ അകമ്പടിയുണ്ടായിരുന്നു. പന്ത് വ്യതിചലിച്ചതായി റിവ്യൂ വീഡിയോയില്‍ കാണാമായിരുന്നു. ബാറ്റിലുരസി വ്യതിചലിച്ചതാണെന്ന് നിഗമനം. തേര്‍ഡ് അംപയര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അംപയര്‍ തീരുമാനം മാറ്റുകയും ചെയ്തു. ജയ്‌സ്വാളിന് മടക്കം. ഔട്ട് വിളിച്ചതിന് പിന്നാലെ അംപയറോട് സംസാരിച്ചാണ് ജയ്‌സ്വാള്‍ തിരിച്ചുനടന്നത്.