ധോണിക്ക് ആരാധകരുടെ വലിയ പിന്തുണ ലഭിക്കാറുണ്ട്. ചെപ്പോക്കിലെ മത്സരങ്ങളില്‍ അത് വ്യക്തം. ഇത്തവണ കാല്‍മുട്ടിന് പരിക്കേറ്റിട്ട് പോലും അദ്ദേഹം ചെന്നൈ ജേഴ്‌സിയില്‍ കളിക്കാനെത്തി.
ചെന്നൈ: എം എസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കാം ഇതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി ധോണി നായകസ്ഥാനത്ത് നിന്ന് ഒഴിവായിരുന്നു. പകരം റുതുരാജ് ഗെയ്കവാദിനെ നായകനാക്കുകയായിരുന്നു. ഇന്നലെ ചെപ്പോക്കില്‍ പ്രാഥമിക റൗണ്ടിലെ അവസാന മത്സരമാണ് ധോണി ഇന്നലെ കളിച്ചത്. മത്സരത്തിന് ശേഷം കാണികളോട് പ്രത്യേകം യാത്ര പറഞ്ഞാണ് ഇതിഹാസ ക്യാപ്റ്റന്‍ പിരിഞ്ഞത്.
ധോണിക്ക് ആരാധകരുടെ വലിയ പിന്തുണ ലഭിക്കാറുണ്ട്. ചെപ്പോക്കിലെ മത്സരങ്ങളില്‍ അത് വ്യക്തം. ഇത്തവണ കാല്‍മുട്ടിന് പരിക്കേറ്റിട്ട് പോലും അദ്ദേഹം ചെന്നൈ ജേഴ്‌സിയില്‍ കളിക്കാനെത്തി. അദ്ദേഹത്തിന് ഫ്രാഞ്ചൈസിയോടുള്ള ആത്മാര്‍ത്ഥയാണ് വ്യക്തമായതും. ഇപ്പോള്‍ ധോണിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ സിഎസ്‌കെ താരം അമ്പാട്ടി റായുഡു. ധോണിയുടെ പേരില്‍ ചെന്നൈയില്‍ ക്ഷേത്രങ്ങള്‍ പണിയുമെന്നാണ് റായുഡു പറയുന്നത്. മുന്‍ താരത്തിന്റെ വാക്കുകള്‍. ''ചെന്നൈയുടെ ദൈവമാണ് ധോണി. എനിക്കുറപ്പുണ്ട്, വരും വര്‍ഷങ്ങളില്‍ ധോണിയുടെ പേരില്‍ ചെന്നൈയില്‍ ക്ഷേത്രങ്ങള്‍ ഉയരും.'' റായുഡു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ വ്യക്തമാക്കി.
undefined
ധോണിയുടെ മറ്റു നേട്ടങ്ങളുടെ കുറിച്ചും റായുഡും സംസാരിച്ചു. ''ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച ക്യാപ്റ്റനാണ് ധോണി. മാത്രമല്ല, ഐപിഎല്ലും ചാംപ്യന്‍സ് ട്രോഫിയും നേടാന്‍ ധോണിക്കായി. തന്റെ താരങ്ങളില്‍ വിശ്വാസമുള്ള നായകനാണ് ധോണി. എല്ലാവരും ആഘോഷിക്കുന്ന ഇതിഹാസമാണ് അദ്ദേഹം.'' റായുഡു കൂട്ടിചേര്‍ത്തു.
ഐപിഎല്‍ പ്രാഥമിക റൗണ്ടില്‍ ചെന്നൈക്ക് ഒരു മത്സരം മാത്രമാണ് ശേഷിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ചെന്നൈ.