ഗംഭീറുമായി ദീര്‍ഘനേര ചര്‍ച്ച! തോല്‍വിക്ക് പിന്നാലെ ഗ്രൗണ്ടിലേക്ക് ഇരച്ചെത്തി അഗാര്‍ക്കര്‍ -വീഡിയോ

By Web Team  |  First Published Nov 3, 2024, 6:59 PM IST

ജയിക്കാവുന്ന മത്സരമായിട്ടും ഇന്ത്യന്‍ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞു.


മുംബൈ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരിയതോടെ വിമര്‍ശനങ്ങളുടെ മുകളിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. മുംബൈ, വാംഖഡെയില്‍ നടന്ന അവസാന ടെസ്റ്റില്‍ 25 റണ്‍സിനാണ് ഇന്ത്യ തോല്‍ക്കുന്നത്. 1983-84ന് ശേഷം സ്വന്തം തട്ടകത്തില്‍ ഇന്ത്യ ആദ്യമായിട്ടാണ് ടെസ്റ്റില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങുന്നത്. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നാം ദിനം ലഞ്ചിനുശേഷം 121 റണ്‍സിന് ഓള്‍ ഔട്ടായി. 57 പന്തില്‍ 64 റണ്‍സെടുത്ത റിഷഭ് പന്ത് മാത്രമാണ് രണ്ടാം ഇന്നിംഗ്‌സില്‍ പിടിച്ചുനിന്നത്.

തോല്‍വിക്ക് പിന്നാലെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. ഇപ്പോള്‍ വാംഖഡെ സ്‌റ്റേഡിയത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍, കോച്ച് ഗൗതം ഗംഭീറുമായി സംസാരിക്കുന്നതാണ് വീഡിയോയില്‍. തോല്‍വിക്ക് പിന്നാലെ സമയം പാഴാക്കാതെ അദ്ദേഹം ഗ്രൗണ്ടിലെത്തുകയായിരുന്നു. ദീര്‍ഘനേരം ഇരുവരും സംസാരിച്ചുകൊണ്ടിരുന്നു. ഇരുവരും 15 മിനിറ്റോളം സംസാരിച്ചു. ചര്‍ച്ചയിലെ പ്രധാന വിഷയങ്ങളിലൊന്ന് ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ചതന്നെയായിരുന്നു. 

pic.twitter.com/wydxtKk1iM

— Nihari Korma (@NihariVsKorma)

Latest Videos

ജയിക്കാവുന്ന മത്സരമായിട്ടും ഇന്ത്യന്‍ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞു. എന്നാല്‍ ഏറ്റവും പ്രധാനമായി, സ്പിന്നിനെതിരായ ഇന്ത്യയുടെ ബാറ്റര്‍മാരുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കേണ്ട കാര്യം തന്നെയാണ് ഇരുവരും ചര്‍ച്ച ചെയ്തത്. ഇന്ത്യ ഒരുകാലത്ത് ലോകത്തെ ഏറ്റവും മികച്ച സ്പിന്നര്‍മാരെ ഫലപ്രദമായി കളിച്ചിട്ടുണ്ട്. ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, സഖ്‌ലെയിന്‍ മുഷ്താഖ് എന്നിവര്‍ക്കെതിരെ ഗംഭീര റെക്കോര്‍ഡുള്ള താരങ്ങള്‍ ഇന്ത്യക്കുണ്ടായിരുന്നു. 37 ഇന്ത്യന്‍ വിക്കറ്റുകള്‍ സ്പിന്നില്‍ മാത്രം ഇന്ത്യക്ക് നഷ്ടമായി.

സഞ്ജുവിനെ വിളിക്കൂ! താരത്തെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍

തോല്‍വിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പ്രതീക്ഷകളും അസ്ഥാനത്തായി. നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇനി ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ചാല്‍ മാത്രമെ മറ്റു ടീമുകളെ ആശ്രയിക്കാതെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താന്‍ സാധിക്കൂ. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ച ടീമില്‍ നിന്ന് വലിയ മാറ്റമൊന്നും ഓസീസ് പര്യടനത്തിനുള്ള ടീമില്‍ ഇന്ത്യ വരുത്തിയിട്ടില്ല. ഈ ഹോം ട്രാക്കില്‍ ഇങ്ങനെയാണെങ്കില്‍ ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ എങ്ങനെയായിരിക്കുമെന്ന് കണ്ടറിഞ്ഞ് കാണാം.

tags
click me!