കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ പ്രീതി സിന്‍റയുടെ ടീമിന് ടി20 കിരീടം; രോഹിത്തിനെ അനുകരിച്ച് ഫാഫ് ഡൂപ്ലെസി

By Web Team  |  First Published Oct 7, 2024, 5:52 PM IST

സെന്‍റ് ലൂസിയ കിംഗ്സ് ആദ്യമായാണ് കരീബീയന്‍ പ്രീമിയര്‍ ലീഗില്‍ കിരീടം നേടുന്നത്.


ട്രിനിഡാഡ്: ഐപിഎല്ലില്‍ പതിനാറു വര്‍ഷമായിട്ടും ഇതുവരെ കിരീടം നേടാത്തതിന്‍റെ നിരാശ മാറ്റി പ്രീതി സിന്‍റയുടെ ഉടമസ്ഥതയിലുള്ള സെന്‍റ് ലൂസിയ കിംഗ്സിനെ കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടം. ഗയാന ആമസോണ്‍ വാരിയേഴ്സിനെ തകര്‍ത്താണ് സെന്‍റ് ലൂസിയ ആദ്യ കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗയാന ആമസോണ് വാരിയേഴ്സിനെ 20 ഓവറില്‍ 138-8ല്‍ ഒതുക്കിയ ഫാഫ് ഡൂപ്ലെസിയുടെ നേതൃത്വത്തിലിറങ്ങിയ സെന്‍റ് ലൂസിയ കിംഗ്സ് 18.1 ഓവറില്‍ വിജയലക്ഷ്യം അടിച്ചെടുത്തു.

11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സെന്‍റ് ലൂസിയ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കിരീടം നേടുന്നത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കിരീടം നേടാത്ത ഒരേയൊരു ടീമെന്ന ചീത്തപ്പേരും ഇതോടെ സെന്‍റ് ലൂസിയ മായ്ച്ചു കളഞ്ഞു. ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ പ്രീതി സിന്‍റയുടെ സഹ ഉടമസ്ഥതയിലുള്ള പ‍ഞ്ചാബ് കിംഗ്സിന് ഇതുവരെ കിരീടം നേടാനായിട്ടില്ല. 2014ല്‍ റണ്ണേഴ്സ് അപ്പായത് ഒഴിച്ചാല്‍ പിന്നീട് പ്ലേ ഓഫിലേക്കു പോലും യോഗ്യത നേടാന്‍ പഞ്ചാബിന് കഴിഞ്ഞിരുന്നില്ല.

Latest Videos

undefined

'അത് ഗംബോൾ അല്ല ബോസ്ബോള്‍'; ബംഗ്ലാദേശിനെതിരെ ഇന്ത്യ തകർത്തടിക്കാൻ കാരണം ഗംഭീർ അല്ലെന്ന് ഗവാസ്കർ

കിരീടം ഏറ്റുവാങ്ങിയശേഷം ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസി ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ അനുകരിച്ച് നടത്തിയ വിജയാഘോഷവും ആരാധകര്‍ക്കിടയില്‍ വൈറലായി. ടി20 ലോകകപ്പ് നേടിയശേഷം രോഹിത് കിരീടവുമായി നടത്തിയ പൂച്ച നടത്തത്തെ അനുകരിച്ചാണ് ഫാഫ് ഡൂപ്ലെസി കിരീടനേട്ടം ആഘോഷിച്ചത്. 2022ലെ ഫുട്ബോള്‍ ലോകകപ്പ് കിരീടം നേടിയശേഷം അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയും സമാനമായ ആഘോഷം നടത്തിയിരുന്നു.

A euphoric moment for the Saint Lucia Kings! 🇱🇨 pic.twitter.com/fQZSG3C4WV

— CPL T20 (@CPL)

ഇന്നലെ നടന്ന കിരീടപ്പോരാട്ടത്തില്‍ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത നൂര്‍ അഹമ്മദിന്‍റെ പ്രകടനമാണ് ഗയാനയെ 138 റണ്‍സിലൊതുക്കിയത്. 12 പന്തില്‍ 25 റണ്‍സെടുത്ത ഡ്വയിന്‍ പ്രിട്ടോറിയസായിരുന്നു ഗയാനയുടെ ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗില്‍ ഡൂപ്ലെസി(21), റോസ്റ്റണ്‍ ചേസ്(22 പന്തില്‍ 39*), ആരോണ്‍ ജോണ്‍സ്(31 പന്തില‍ 48*) എന്നിവരാണ് സെന്‍റ് ലൂസിയക്കായി തിളങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!