ടി20 ലോകകപ്പ്: പാപുവ ന്യൂ ഗിനിയയെ തകർത്ത് അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ 8ല്‍, ന്യൂസിലൻഡ് പുറത്ത്

By Web Team  |  First Published Jun 14, 2024, 9:31 AM IST

തുടര്‍ച്ചയായ മൂന്നാം ജയത്തോടെ അഫ്ഗാനിസ്ഥാന്‍ ആതിഥേയരായ വെസ്റ്റ് ഇൻഡീസിനൊപ്പം സി ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ 8ല്‍ എത്തുന്ന രണ്ടാമത്തെ ടീമായപ്പോള്‍ ആദ്യ രണ്ട് കളിയും തോറ്റ കരുത്തരായ ന്യൂസിലന്‍ഡ് സൂപ്പര്‍ 8ല്‍ എത്താതെ പുറത്തായി.


ട്രിനിഡാഡ്: ടി20 ലോകകപ്പില്‍ പാപുവ ന്യൂ ഗിനിയയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ 8ല്‍ എത്തി. ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂ ഗിനിയ 19.5 ഓവറില്‍ 95 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന്‍ ലക്ഷ്യത്തിലെത്തി. 36 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്ന ഗുല്‍ബാദിന്‍ നൈബ് ആണ് അഫ്ഗാന്‍റെ വിജയം അനായാസമാക്കിയത്. മുഹമ്മദ് നബി 16 റണ്‍സുമായി പുറത്താകാതെ നിന്നു. റഹ്മാനുള്ള ഗുര്‍ബാസ്(11), ഇബ്രാഹിം സര്‍ദ്രാന്‍(0), അസ്മത്തുള്ള ഒമര്‍സായി(13) എന്നിവരുടെ വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്. സ്കോര്‍ പാപുവ ന്യൂ ഗിനിയ 19.5 ഓവറില്‍ 95ന് ഓള്‍ ഔട്ട്, അഫ്ഗാനിസ്ഥാന്‍ 15.1 ഓവറില്‍ 101-3.

തുടര്‍ച്ചയായ മൂന്നാം ജയത്തോടെ അഫ്ഗാനിസ്ഥാന്‍ ആതിഥേയരായ വെസ്റ്റ് ഇൻഡീസിനൊപ്പം സി ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ 8ല്‍ എത്തുന്ന രണ്ടാമത്തെ ടീമായപ്പോള്‍ ആദ്യ രണ്ട് കളിയും തോറ്റ കരുത്തരായ ന്യൂസിലന്‍ഡ് സൂപ്പര്‍ 8ല്‍ എത്താതെ പുറത്തായി. ആദ്യ മത്സരത്തില്‍ അഫ്ഗാനോടും ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനോടും തോറ്റതാണ് ന്യൂസിലന്‍ഡിന് തിരിച്ചടിയായത്. ന്യൂസിലന്‍ഡിന് പുറമെ സി ഗ്രൂപ്പില്‍ നിന്ന് മൂന്ന് കളികളില്‍ ഒരു ജയമുള്ള ഉഗാണ്ടയും പാപുവ ന്യൂ ഗിനിയയും സൂപ്പര്‍ 8 കാണാതെ പുറത്തായി.

Latest Videos

undefined

പാകിസ്ഥാനും ഇംഗ്ലണ്ടും അടക്കം 4 ടീമുകള്‍ സൂപ്പ‍ർ 8 ൽ എത്താതെ പുറത്താകുമോ?; പോയന്‍റ് പട്ടികയിൽ മുന്നിൽ ആരൊക്കെ

അഫ്ഗാനെതിരെ ആദ്യം ബാറ്റ് ചെയ്ത പാപു ന്യൂ ഗിനിയക്കായി മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 27 റണ്‍സെടുത്ത കിപ്ലിന്‍ ഡോറിഗയാണ് പാപുവ ന്യൂ ഗിനിയയുടെ ടോപ് സ്കോറര്‍. ടോണി ഉറ(11), അലൈ നാവോ(13) എന്നിവര്‍ മാത്രമാണ് പിന്നീട് അവര്‍ക്കായി രണ്ടക്കം കടന്ന ബാറ്റര്‍മാര്‍. അഫ്ഗാനായി ഫസലുള്ള ഫാറൂഖി 16 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ നവീന്‍ ഉള്‍ ഹഖ് നാലു റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ നാലോവറില്‍ 25 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!