'അയല്‍ക്കാര്‍ക്കിടയില്‍ വെറുപ്പ് പടര്‍ത്തരുത്', മുഹമ്മദ് ഷമിയുടെ 'കര്‍മ്മ' ട്വീറ്റിനെതിരെ ആഞ്ഞടിച്ച് അഫ്രീദി

By Web Team  |  First Published Nov 14, 2022, 12:41 PM IST

എന്നാല്‍ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് മുന്നില്‍ പാക്കിസ്ഥാനും തോറ്റതിന് പിന്നാലെ തകര്‍ന്ന ഹൃദയചിഹ്നമിട്ട അക്തറിന്‍റെ ട്വീറ്റിന് താഴെ കര്‍മ്മ എന്നു പറഞ്ഞാല്‍ ഇതാണെന്ന് ഷമി മറുപടി നല്‍കി. ഇരുവരും തമ്മിലുള്ള വാക് പോരിനെക്കുറിച്ച് ലോകകപ്പ് ഫൈനലിനുശേഷം നടന്ന ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് അഫ്രീദി പ്രതികരിച്ചത്.


ലാഹോര്‍: ടി20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് കിരീടം നേടിയതിന് ട്വിറ്ററില്‍ മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തറും ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും തുടങ്ങിവെച്ച വാക് പോരില്‍ പങ്കു ചേര്‍ന്ന് മുന്‍ പാക് നായകന്‍ ഷാദിഹ് അഫ്രീദിയും. ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉന്നയിച്ചത്  അക്തറായിരുന്നു. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നാണംകെട്ട തോല്‍വിയാണ് വഴങ്ങിയതെന്നും ഈ തോല്‍വി അവരെ കാലങ്ങളോളം വേട്ടയാടുമെന്നും അക്തര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് മുന്നില്‍ പാക്കിസ്ഥാനും തോറ്റതിന് പിന്നാലെ തകര്‍ന്ന ഹൃദയചിഹ്നമിട്ട അക്തറിന്‍റെ ട്വീറ്റിന് താഴെ കര്‍മ്മ എന്നു പറഞ്ഞാല്‍ ഇതാണെന്ന് ഷമി മറുപടി നല്‍കി. ഇരുവരും തമ്മിലുള്ള വാക് പോരിനെക്കുറിച്ച് ലോകകപ്പ് ഫൈനലിനുശേഷം നടന്ന ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് അഫ്രീദി പ്രതികരിച്ചത്.

Sorry brother

It’s call karma 💔💔💔 https://t.co/DpaIliRYkd

— Mohammad Shami (@MdShami11)

Latest Videos

undefined

ഇന്ത്യന്‍ മുന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗു വീരേന്ദര്‍ സെവാഗുമെല്ലാം സാധാരണ നടത്തുന്ന പരിഹാസങ്ങള്‍ പോലെയല്ല പാക് തോല്‍വിയെക്കുറിച്ച് സജീവ ക്രിക്കറ്റില്‍ തുടരുന്ന ഷമിയുടെ പ്രതികരണമെന്ന് സാമാ ടിവിയിലെ അവതാരകന്‍ അഫ്രീദിയോട് പറഞ്ഞപ്പോഴാമ് പാക് മുന്‍ നായകന്‍ കൂടിയായ അഫ്രീദി പ്രതികരിച്ചത്.

വരുന്നത് സഞ്ജുവിന്റെ കാലം! എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് സെലക്ഷന്‍ കമ്മിറ്റി അംഗം

നമ്മളെല്ലാം ക്രിക്കറ്റ് താരങ്ങളാണ്. ക്രിക്കറ്റിന്‍റെ അംബാസര്‍മാരാണ്. മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടവര്‍. നമ്മളീ വെറുപ്പെല്ലാം അവസാനിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. കാരണം, നമ്മള്‍ അയല്‍ക്കാരാണ്. അതുകൊണ്ടുതന്നെ നമുക്കിടയില്‍ വെറുപ്പ് പടര്‍ത്താനല്ല ശ്രമിക്കേണ്ടത്. ക്രിക്കറ്റ് താരങ്ങളായ നമ്മള്‍ തന്നെ ഇങ്ങനെ ചെയ്യുന്നുവെങ്കില്‍ സാധാരണക്കാര്‍ അത് ചെയ്യുന്നതിനെ എങ്ങനെയാണ് കുറ്റം പറയാനാവുക. സ്പോര്‍ട്സിലൂടെയാണ് നമ്മുടെ ബന്ധം മെച്ചപ്പെടുത്തേണ്ടത്. ഇന്ത്യയുമായി കളിക്കാനും ഇന്ത്യ, പാക്കിസ്ഥാനില്‍ വന്ന് കളിക്കുന്നതു കാണാനുമാണ് നമ്മള്‍ ആഗ്രഹിക്കുന്നത്.

എനിക്ക് ഷമിക്ക് നല്‍കാനുള്ള ഉപദേശം ഇതാണ്. ഇനി താങ്കള്‍ വിരമിച്ചൊരു താരമായിരുന്നെങ്കില്‍പോലും ഇത്തരമൊരു പ്രതികരണം നടത്തരുത്. നിങ്ങള്‍ നിലവിലെ ഇന്ത്യന്‍ ടീം അംഗമാണ്. അതുകൊണ്ടുതന്നെ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണം-അഫ്രീദി പറഞ്ഞു.

'മാന്യമായ പ്രതികരണം എന്നു പറഞ്ഞാല്‍ ഇങ്ങനെയാണ്'; മുഹമ്മദ് ഷമിക്ക് മറുപടിയുമായി അക്തര്‍

click me!