സൂപ്പര്‍ ഫോറിലെ നിര്‍ണായക പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ പരാജയ മുനമ്പില്‍ നിന്നാണ് നസീം ഷാ പാക്കിസ്ഥാന് അവിശ്വസനീയ ജയം സമ്മാനിച്ചത്. അഫ്ഗാന്‍ പേസര്‍ ഫസലൂള്ള ഫാറൂഖിയെറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാനുവേണ്ടി നസീം ഷാ അവസാന ഓവറിലെ ആദ്യ രണ്ട് പന്തും സിക്സിന് പറത്തി അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.
ദുബായ്: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാന്‍ പേസര്‍ നസീം ഷാ പുറത്തെടുത്ത മികവിനെ അഭിനന്ദിച്ച് ബോളിവുഡ് നടി സുര്‍ഭി ജ്യോതി. പാക്കിസ്ഥാന് ഒരു രത്നം കിട്ടിയിരിക്കുന്നു എന്നായിരുന്നു അഫ്ഗാനിസ്ഥാനെതിരായ നസീം ഷായുടെ വീരോചിത പ്രകടനത്തിനുശേഷം സുര്‍ഭി ജ്യോതിയുടെ ട്വീറ്റ്.
Pakistan has definitely got a gem... 💯
— Surbhi Jyoti (@SurbhiJtweets)സൂപ്പര്‍ ഫോറിലെ നിര്‍ണായക പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ പരാജയ മുനമ്പില്‍ നിന്നാണ് നസീം ഷാ പാക്കിസ്ഥാന് അവിശ്വസനീയ ജയം സമ്മാനിച്ചത്. അഫ്ഗാന്‍ പേസര്‍ ഫസലൂള്ള ഫാറൂഖിയെറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാനുവേണ്ടി നസീം ഷാ അവസാന ഓവറിലെ ആദ്യ രണ്ട് പന്തും സിക്സിന് പറത്തി അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.
ഏഷ്യാ കപ്പ്: ശ്രീലങ്കക്കെതിരായ പാക്കിസ്ഥാന്‍റെ തോല്‍വി മതിമറന്ന് ആഷോഷിച്ച് അഫ്ഗാന്‍
Pakistan has definitely got a gem... 💯
— Surbhi Jyoti (@SurbhiJtweets)ഇതിന് മുമ്പ് ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെ ആണ് നസീം ഷാ പാക്കിസ്ഥാനുവേണ്ടി ടി20 ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയയെയും കെ എല്‍ രാഹുലിനെയും പുറത്താക്കി നസീം ഷാ അരങ്ങേറ്റത്തില്‍ തിളങ്ങുകയും ചെയ്തു. ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോറിലെ മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും അഫ്ഗാനിനെതിരെ പുറത്തെടുത്ത വീരോചിത പ്രകടനം നസീം ഷായെ ആരാധകര്‍ക്കിടയിലും സൂപ്പര്‍ താരമാക്കിയിട്ടുണ്ട്.
ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്നലെ ശ്രീലങ്കക്കെതിരെ നസീം ഷാ മനോഹരമായൊരു യോര്‍ക്കറിലൂടെ ശ്രീലങ്കന്‍ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിനെ ക്ലീന്‍ ബൗള്‍ഡാക്കിയിരുന്നു. ഏഷ്യാ കപ്പിനുള്ള ടീമില്‍ ആദ്യം ഉള്‍പ്പെടാതിരുന്ന നസീം ഷാ പേസര്‍ മുഹമ്മദ് വാസിമിന് പരിക്കേറ്റതോടെയാണ് പാക് ടീമിലെത്തിയത്.
പഞ്ചാബി നടിയായ സുര്‍ഭി ജ്യോതി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'Kya Meri Sonam Gupta Bewafa Hai?'എന്ന ഹിന്ദി ചിത്രത്തിലും ഏതാനും പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരിയിലുകളിലും മ്യൂസിക് ഷോകളിലും സജീവമായ സുര്‍ഭി അവതാരക എന്ന നിലയിലും ശ്രദ്ധേയയാണ്.