ഒരെയൊരു 'മിസ്റ്റര്‍ 360'യെ ലോകത്തുള്ളൂവെന്ന് സൂര്യകുമാര്‍; പ്രതികരിച്ച് ഡിവില്ലിയേഴ്സ്

By Gopala krishnan  |  First Published Nov 7, 2022, 1:08 PM IST

എന്നാല്‍ സിംബാബ്‌വെക്കെതിരായ മത്സരശേഷം 360 ഡിഗ്രി കളിക്കാരനാണോ എന്ന ചോദ്യത്തിന് സൂര്യകുമാര്‍ യാദവ് നല്‍കിയ മറുപടി ലോകത്തില്‍ ഒരേയൊരു 360 ഡിഗ്രി കളിക്കാരനെയുള്ളു, അദ്ദേഹത്തെപ്പോലെ കളിക്കാനാണ് തന്‍റെ ശ്രമമെന്നായിരുന്നു. സൂര്യയുടെ ഈ പരാമര്‍ശത്തിന് മറുപടി നല്‍കിയിരിക്കുകയാണ് എ ബി ഡിവില്ലിയേഴ്സ്.


മെല്‍ബണ്‍: ടി20 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ നേടിയ വെടിക്കെട്ട് അര്‍ധസെഞ്ചുറിക്ക് പിന്നാലെ ക്രിക്കറ്റ് ലോകവും കമന്‍റേറ്റര്‍മാരുമെല്ലാം ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനെ 360 ഡിഗ്രി കളിക്കാരനെന്നാണ് വിശേഷിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സിനെപ്പോലെ ഏത് പന്തിലും ഗ്രൗണ്ടിന്‍റെ ഏത് ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കാനുള്ള മികവാണ് സൂര്യയെ 360 ഡിഗ്രി കളിക്കാരനാക്കുന്നത്.  

എന്നാല്‍ സിംബാബ്‌വെക്കെതിരായ മത്സരശേഷം 360 ഡിഗ്രി കളിക്കാരനാണോ എന്ന ചോദ്യത്തിന് സൂര്യകുമാര്‍ യാദവ് നല്‍കിയ മറുപടി ലോകത്തില്‍ ഒരേയൊരു 360 ഡിഗ്രി കളിക്കാരനെയുള്ളു, അദ്ദേഹത്തെപ്പോലെ കളിക്കാനാണ് തന്‍റെ ശ്രമമെന്നായിരുന്നു. സൂര്യയുടെ ഈ പരാമര്‍ശത്തിന് മറുപടി നല്‍കിയിരിക്കുകയാണ് എ ബി ഡിവില്ലിയേഴ്സ്.

Latest Videos

undefined

ടി20 ലോകകപ്പ്: ടൂര്‍ണമെന്‍റിലെ താരത്തെ തെരഞ്ഞെടുത്ത് ഗൗതം ഗംഭീര്‍

നിങ്ങളും അതിവേഗം ആ സ്ഥാനത്തേക്ക് കുതിക്കുകയാണ്. പലപ്പോഴും അതിനേക്കാളുപരി, ഇന്നത്തെ മത്സരത്തില്‍ നന്നായി കളിച്ചു എന്നായിരുന്നു ഡിവില്ലിയേഴ്സിന്‍രെ പ്രതികരണം. സിംബാബ്‌വെക്കെതിരെ നേടിയ അര്‍ധസെഞ്ചുറി ടൂര്‍ണമെന്‍റില്‍ സൂര്യയുടെ മൂന്നാമത്തേതാണ്. 25 പന്തില്‍ 61 റണ്‍സുമായി പുറത്താകാതെ നിന്ന സൂര്യ വിക്കറ്റിന് നാലുപാടും അസാമാന്യ ഷോട്ടുകള്‍ കളിച്ചാണ് ആരാധകരുടെ ഹൃദയം കവര്‍ന്നത്.

You’re very quickly getting there dude, and even more! Well played today

— AB de Villiers (@ABdeVilliers17)

മത്സരശേഷം എങ്ങനെയാണ് ഇത്തരം ഷോട്ടുകള്‍ കളിക്കാനാകുന്നതെന്ന രവി ശാസ്ത്രിയുടെ ചോദ്യത്തിന് സൂര്യ നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. ബൗളറുടെ മനസുവായിച്ച് അയാള്‍ ആ സമയത്ത് ഏത് രീതിയിലുള്ള പന്തെറിയുമെന്ന് കണക്കുകൂട്ടി അതിനനസുരിച്ച് കളിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. സിംബാബ്‌വെക്കെതിരെ കളിച്ചതുപോലുള്ള സ്കൂപ്പ് ഷോട്ടുകള്‍ ഞാന്‍ പരിശീലിക്കാറുണ്ട്. റബ്ബര്‍ പന്തുപയോഗിച്ച് ക്രിക്കറ്റ് കളിക്കുന്ന കാലത്ത് ബൗളര്‍ ഏത് രീതിയിലുള്ള പന്തെറിയാനാണ് പോകുന്നതെന്ന് മനസില്‍ കണക്കുകൂട്ടാറുണ്ട്. ഫീല്‍ഡിംഗ് ക്രമീകരണം എങ്ങനെയാണെന്ന് നോക്കി അതിനനുസരിച്ച് ഷോട്ട് കളിക്കാനാണ് ശ്രമിക്കാറുള്ളതെന്നും സൂര്യ പറ‍ഞ്ഞിരുന്നു.

അയാള്‍ അന്യഗ്രഹ മനുഷ്യന്‍, സൂര്യയെ വാഴ്ത്തി പാക് ഇതിഹാസം

click me!