രാഹുലിന്‍റെ ലഖ്നൗ ഇത്തവണ പ്ലേ ഓഫിലെത്തില്ല, വമ്പന്‍ പ്രവചനവുമായി ഓസീസ് താരം

By Web Team  |  First Published Mar 28, 2023, 11:11 AM IST

വിദേശതാരങ്ങളില്‍ ക്വിന്‍റണ്‍ ഡീ കോക്ക് ആണ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പുള്ള ആദ്യ താരം. ഓസ്ട്രേലിയന്‍ താരം മാര്‍ക്കസ് സ്റ്റോയിനിസും വെസ്റ്റ് ഇന്‍ഡീസിന്‍റെ നിക്കൊളാസ് പുരാനും അവരുടെ വിദേശ താരങ്ങളായി പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് ഞാന്‍ കരുതുന്നത്.


ലഖ്നൗ: ഐപിഎല്‍ ആവേശത്തിന് കൊടി ഉയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ആരാധകരെ നിരാശരാക്കുന്ന പ്രവചനവുമായി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ഈ സീസണില്‍ ലഖ്നൗ പ്ലേ ഓഫിലെത്തില്ലെന്നാണ് ഫി‌ഞ്ചിന്‍റെ പ്രവചനം.

ഈ സീസണില്‍ ലഖ്നൗ പ്ലേ ഓഫിലെത്താനുള്ള സാധ്യത ഞാന്‍ കാണുന്നില്ല, കാരണം അവരുടെ ബൗളിംഗ് ലൈനപ്പ് തന്നെയാണ്. ഡെത്ത് ഓവറുകളില്‍ ലഖ്നൗ വെള്ളം കുടിക്കുമെന്നും അത് നിര്‍ണായക മത്സരങ്ങള്‍ കൈവിടാനും പോയന്‍റുകള്‍ നഷ്ടമാക്കാനും സാധ്യതതയുണ്ടെന്നും ഫിഞ്ച് പറഞ്ഞു. ലഖ്നൗവിന് മധ്യ ഓവറുകളില്‍ നിരവധി സാധ്യതകളുണ്ട്. മികച്ച ചില ഓള്‍ റൗണ്ടര്‍മാരുണ്ട്. പക്ഷെ ഡെത്ത് ഓവറുകളില്‍ അങ്ങനെയല്ല. അവസാന നാലോവറില്‍ മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിയുന്ന ബൗളര്‍മാര്‍ അവര്‍ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Latest Videos

അഫ്ഗാനെതിരെ നാണക്കേടിന്റെ ഭാരം കുറച്ച് പാക്കിസ്താന്‍! അവസാന ടി20യില്‍ ആശ്വാസിക്കാന്‍ ഒരുജയം

വിദേശതാരങ്ങളില്‍ ക്വിന്‍റണ്‍ ഡീ കോക്ക് ആണ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പുള്ള ആദ്യ താരം. ഓസ്ട്രേലിയന്‍ താരം മാര്‍ക്കസ് സ്റ്റോയിനിസും വെസ്റ്റ് ഇന്‍ഡീസിന്‍റെ നിക്കൊളാസ് പുരാനും അവരുടെ വിദേശ താരങ്ങളായി പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് ഞാന്‍ കരുതുന്നത്. ഇവര്‍ക്കൊപ്പം ഇഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിനെ കൂടി കളിപ്പിക്കുന്നത് അവരുടെ ടീമില്‍ വലിയ മാറ്റം വരുത്തുമെന്നും ഫിഞ്ച് സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലെത്തിയ ലഖ്നൗ എലിമിനേറ്ററില്‍ ബാംഗ്ലൂരിനോട് തോറ്റ് പുറത്താവുകയായിരുന്നു.

ലഖ്നൗ ടീം: കെ എൽ രാഹുൽ, ആയുഷ് ബദോണി, കരൺ ശർമ, മനൻ വോറ, ക്വിന്‍റൺ ഡി കോക്ക്, മാർക്കസ് സ്റ്റോയിനിസ്, കൃഷ്ണപ്പ ഗൗതം, ദീപക് ഹൂഡ, കൈൽ മേയേഴ്സ്, ക്രുണാൽ പാണ്ഡ്യ, ആവേശ് ഖാൻ, മൊഹ്‌സിൻ ഖാൻ, മാർക്ക് വുഡ്, മായങ്ക് യാദവ്, രവി ബിഷ്‌ണോയ്, ജയ്‌ദേവ് ഉനദ്ഘട്ട്, നിക്കോളാസ് പൂരൻ, യാഷ് താക്കൂർ, റൊമാരിയോ ഷെപ്പേർഡ്, ഡാനിയേൽ സാംസ്, അമിത് മിശ്ര, പ്രേരക് മങ്കാഡ്, സ്വപ്നിൽ സിംഗ്, നവീൻ ഉൾ ഹഖ്, യുധ്വീർ ചരക്.   

click me!