ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് വേണ്ടിയാണ് ടീമുകള്‍ ശക്തമായി മത്സര രംഗത്തുവരികയെന്നും ചോപ്ര പറഞ്ഞു. ടി20 ലോകകപ്പിന്ന മുമ്പ് നടന്ന ഓസ്ട്രേലിയന്‍ ടീമിന്‍റെ ഇന്ത്യന്‍ പര്യടനത്തില്‍ ഓസീസിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഗ്രീന്‍ വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്.
ദില്ലി:അടുത്തമാസം കൊച്ചിയില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തിന് മുന്നോടിയായി ഓരോ ടീമുകളും നിലനിര്‍ത്തുന്ന താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും അന്തിമ പട്ടിക ഇന്നലെ പുറത്തുവന്നു. ഇതോടെ അടുത്ത മാസം നടക്കുന്ന ലേലത്തില്‍ ആര്‍ക്കാകും ലോട്ടറി അടിക്കുക എന്ന ചര്‍ച്ചയും ആരാധകര്‍ക്കിടയില്‍ സജീവമായി. അടുത്ത ഐപിഎല്‍ ലേലത്തില്‍ ഒരു കളിക്കാരനായി ടീമുകള്‍ കോടികള്‍ വാരിയെറിയുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് വേണ്ടിയാണ് ടീമുകള്‍ ശക്തമായി മത്സര രംഗത്തുവരികയെന്നും ചോപ്ര പറഞ്ഞു. ടി20 ലോകകപ്പിന്ന മുമ്പ് നടന്ന ഓസ്ട്രേലിയന്‍ ടീമിന്‍റെ ഇന്ത്യന്‍ പര്യടനത്തില്‍ ഓസീസിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഗ്രീന്‍ വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഗ്രീന്‍ മികച്ച പേസ് ഓള്‍ റൗണ്ടര്‍ കൂടിയാണ്.
ലേലത്തില്‍ പഞ്ചാബും ലഖ്നൗവും പണം വാരിയെറിയും, ഗുജറാത്തിന് ടെന്‍ഷനേയില്ല, ടീം പ്രഖ്യാപിച്ച് ഡല്‍ഹിയും
കാമറൂണ്‍ ഗ്രീന്‍ കഴിഞ്ഞാല്‍ ലേലത്തില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ സ്വന്തമാക്കാനാഗ്രഹിക്കുക ലോകകപ്പിന്‍റെ താരമായ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ സാം കറനെ ആയിരിക്കുമന്നും ചോപ്ര പറഞ്ഞു. ഇവര്‍ രണ്ട് പേരും കഴിഞ്ഞാല്‍ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനാകും ലേലത്തില്‍ കൂടുതല്‍ തുക ലഭിക്കുക. ലേലത്തില്‍ പ്രവചനങ്ങളെല്ലാം കാറ്റില്‍ പറക്കാമെങ്കിലും ഇതായിരിക്കും ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിക്കാനിടയുള്ള ടോപ് 3 താരങ്ങളെന്നും ചോപ്ര പറഞ്ഞു.
പഞ്ചാബ് കിംഗ്സ് പുറത്താക്കിയ മായങ്ക് അഗര്‍വാളാകും മിനി താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിക്കാനിടയുള്ള ഇന്ത്യന്‍ താരമെന്നും ചോപ്ര പറഞ്ഞു. ഇതിന് പുറമെ ലെഗ് സ്പിന്നര്‍മാരായ മായങ്ക് മാര്‍ക്കണ്ഡെ, പിയൂഷ് ചൗള, അമിത് മിശ്ര എന്നിവരെ സ്വന്തമാക്കാനും ആവശ്യക്കാരുണ്ടാകും. ഹെന്‍റിച്ച് ക്ലാസന്‍, റീസ ഹെന്‍ഡ്രിക്കസ്, റൈലി റൂസോ എന്നിവര്‍ക്കും ലേലത്തില്‍ നല്ല തുക ലഭിക്കാനിടയുണ്ടെന്നും ചോപ്ര പറഞ്ഞു.