സുന്ദറും ജുറെലും പുറത്ത്, ടീമിൽ 2 മാറ്റം; ഇംഗ്ലണ്ടിനെതിരായ നാലാം ടി20ക്കുള്ള ടീമിനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര

ഒരോവര്‍ പന്തെറിയാന്‍ വേണ്ടി മാത്രം ഒരു സ്പിന്‍ ഓള്‍ റൗണ്ടറെ ടീമിലേടുക്കേണ്ട കാര്യമില്ല. അതുപോലെ ധ്രുവ് ജുറെലിനെയും വേണ്ടവിധം ഉപയോഗിക്കാന്‍ ഇന്ത്യൻ ടീമിനാവുന്നില്ലെന്നും ആകാശ് ചോപ്ര.

Aakash Chopra picks Indian playing XI for 4th T20I vs England

പൂനെ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിനിറങ്ങുന്ന ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. മൂന്നാം ടി20 കളിച്ച ടീമില്‍ ഇന്ത്യ രണ്ട് മാറ്റം വരുത്തേണ്ടതുണ്ടെന്ന് ആകാശ് ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. രണ്ടും മൂന്നും മത്സരങ്ങളില്‍ കളിച്ച വാഷിംഗ്ടണ്‍ സുന്ദറെ സ്പിന്‍ ഓള്‍ റൗണ്ടറെന്ന നിലയില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ക്യാപ്റ്റന്‍ സൂര്യകുമാറിന് കഴിയുന്നില്ലെന്ന് ആകാശ് ചോപ്ര വ്യക്തമാക്കി.

രണ്ടാം ടി20യില്‍ തന്‍റെ ആദ്യ പന്തില്‍ തന്നെ ബെന്‍ ഡക്കറ്റിന്‍റെ വിക്കറ്റെടുത്തിട്ടും സുന്ദറിന് പിന്നീട് ഒരോവര്‍ പോലും നല്‍കിയില്ല. മൂന്നാം മത്സരത്തിലും സുന്ദറിന് ഒരോവര്‍ മാത്രമാണ് നല്‍കിയത്. ഒരോവര്‍ പന്തെറിയാന്‍ വേണ്ടി മാത്രം ഒരു സ്പിന്‍ ഓള്‍ റൗണ്ടറെ ടീമിലേടുക്കേണ്ട കാര്യമില്ല. അതുപോലെ ധ്രുവ് ജുറെലിനെയും വേണ്ടവിധം ഉപയോഗിക്കാന്‍ ഇന്ത്യൻ ടീമിനാവുന്നില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

Latest Videos

ഓസ്ട്രേലിയക്കെതിരെ ഗാബയില്‍ ആകാശ് ദീപിന് തിരിച്ചടിയായത് വിരാട് കോലിയുടെ ഉപദേശം, തുറന്നു പറഞ്ഞ് അശ്വിന്‍

നാലാം ടി20ക്കുള്ള ടീമിലും അഭിഷേക് ശര്‍മയും സഞ്ജു സാസണും തന്നെയാണ് ഓപ്പണ്‍ ചെയ്യേണ്ടത്. തിലക് വര്‍മ മൂന്നാമനായും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലും കളിക്കണം. അതിനുശേഷം ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും പ്ലേയിംഗ് ഇലവനിലുണ്ടാകണം. സുന്ദറിന് പകരം ശിവം ദുബെയെ കളിക്കുന്നതാണ് ഉചിതം. പവര്‍ ഹിറ്ററാണെന്നതും ശിവം ദുബെക്ക് അനുകൂല ഘടകമാണ്.

വൈസ് ക്യാപ്റ്റൻ കൂടിയായ അക്സര്‍ പട്ടേല്‍ സ്പിന്‍ ഓള്‍ റൗണ്ടറായി ടീമിലെത്തുമ്പോള്‍ രവി ബിഷ്ണോയിയെ എട്ടാം നമ്പറില്‍ കളിപ്പിക്കണം. അക്സര്‍ ഉള്ളതിനാല്‍ മറ്റൊരു സ്പിന്‍ ഓള്‍ റൗണ്ടറുടെ ആവശ്യമില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു. വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി എന്നിവരും പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകണമെന്നും ആകാശ് ചോപ്ര പറഞ്ഞു.

പരമ്പര പിടിക്കാൻ ഇന്ത്യ, ജയം തുടരാന്‍ ഇംഗ്ലണ്ട്, സഞ്ജുവിനും സൂര്യക്കും നി‍ർണായകം; നാലാം ടി20 ഇന്ന്

ഇംഗ്ലണ്ടിനെതിരായ നാലാം ടി20ക്കായി ആകാശ് ചോപ്ര തെരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!
vuukle one pixel image vuukle one pixel image