നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും സഞ്ജുവിന്‍റെ പ്രകടനം ഇന്ന് നിര്‍ണായകമാകും. ക്വാളിഫയറില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 26 പന്തില്‍ 47 റണ്‍സടിച്ച സഞ്ജുവിന്‍റെ ഇന്നിംഗ്സ് മത്സരഗതി തന്നെ മാറ്റേണ്ടതായിരുന്നു. പക്ഷെ നല്ല തുടക്കം വമ്പന്‍ സ്കോറിലെത്തിക്കാനാവാഞ്ഞത് അന്ന് സഞ്ജുവിനും രാജസ്ഥാനും തിരിച്ചടിയായി.
അഹമ്മദാബാദ്: ഐപിഎല്ലില്‍ (IPL Final) ആദ്യ കിരീടം തേടി ഗുജറാത്ത് ടൈറ്റന്‍സും രണ്ടാം കിരീടം തേടി രാജസ്ഥാന്‍ റോയല്‍സും(RR vs GT) ഇറങ്ങുമ്പോള്‍ നിര്‍ണായക മത്സരത്തില്‍ അവസരത്തിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്ന ചില കളിക്കാരുണ്ട്. ചിലപ്പോള്‍ അപ്രതീക്ഷിതമായി പുതിയൊരു താരോദയവും ഫൈനലില്‍ ഉണ്ടായേക്കാം. എങ്കിലും ഫൈനലില്‍ ഫലം നിര്‍ണയിക്കാനിടയുള്ള ചില കളിക്കാര്‍ ആരൊക്കയെന്ന് നോക്കാം.
ഗുജറാത്ത് ടൈറ്റന്‍സ്(Gujarat Titans)
undefined
ഹാര്‍ദ്ദിക് പാണ്ഡ്യ(Hardik Pandya): ടി20 ലോകകപ്പിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ഹാര്‍ദ്ദിക് ഐപിഎല്ലിലൂടെ നടത്തിയത് സ്വപ്നതുല്യമായ തിരിച്ചുവരവാണ്. ഗുജറാത്ത് ടൈറ്റന്‍സ് നായകനെന്ന നിലയിലും ഓള്‍ റൗണ്ടറെന്ന നിലയിലും ഹാര്‍ദ്ദിക് മികവ് കാട്ടി. സീസണില്‍ കളിച്ച 14 മത്സരങ്ങളില്‍ 453 റണ്‍സാണ് ഹാര്‍ദ്ദിക് അടിച്ചുകൂട്ടിയത്. ക്വാളിഫയറില്‍ 27 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്ന ഹാര്‍ദ്ദിക് ദേവ്ദത്ത് പടിക്കലിന്‍റെ വിക്കറ്റ് വീഴ്ത്തി ബൗളിംഗിലും കരുത്തുകാട്ടി. ഗുജറാത്തില്‍ നിന്നുള്ള ഹാര്‍ദ്ദികിന് ഫൈനല്‍ ഹോം ഗ്രൗണ്ടിലാണെന്നതും അനുകൂല ഘടകമാണ്.
ഡേവിഡ് മില്ലര്‍(David Miller): ബാറ്റിംഗ് നിരയില്‍ വമ്പന്‍മാരൊന്നുമില്ലാത്ത ഗുജറാത്തിന്‍റെ ബാറ്റിംഗ് നെടുന്തൂണാണ് ഇത്തവണ ഡേവിഡ് മില്ലര്‍. രാജസ്ഥാനെതിരായ ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിന്‍റെ ടോപ് സ്കോററായത് മില്ലറായിരുന്നു. 38 പന്തില്‍ 68 റണ്‍സുമായി പുറത്താകാതെ നിന്ന മില്ലറാണ് ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിന്‍റെ വിജയശില്‍പി. സീസണില്‍ ഇതുവരെ 15 ഇന്നിംഗ്സുകളില്‍ നിന്ന് 449 റണ്‍സാണ് മില്ലര്‍ നേടിയത്.
'സച്ചിന്റെ വിമര്‍ശനം അനവസരത്തില്‍'; ഐപിഎല്‍ ഫൈനലിനൊരുങ്ങുന്ന സഞ്ജുവിനെ പിന്തുണച്ച് വി ശിവന്‍കുട്ടി
റാഷിദ് ഖാന്‍(Rashid Khan): മധ്യ ഓവറുകളില്‍ റണ്‍നിരക്ക് നിയന്ത്രിക്കുന്ന റാഷിദ് ഖാന്‍റെ പ്രകടനവും ഇന്ന് നിര്‍മായകമാകും. റണ്‍നിരക്ക് നിയന്ത്രിക്കുന്നതില്‍ മാത്രമല്ല വിക്കറ്റ് വീഴ്ത്തുന്നതിലും റാഷിദ് പിന്നിലല്ല. സീസണില്‍ 18 വിക്കറ്റുകളാണ് റാഷിദ് വീഴ്ത്തിയത്. ബാറ്റിംഗിലും റാഷിദ് മോശമാക്കിയില്ല. 43 പന്തില്‍ 206 റണ്‍സ് പ്രഹരശേഷിയില്‍ 91 റണ്‍സാണ് റാഷിദ് അടിച്ചുകൂട്ടിയത്.
രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals)
ജോസ് ബട്‌ലര്‍(Jos Butter): രാജസ്ഥാന്‍റെ സീസണിലെ ബാറ്റിംഗ് കുന്തമുനയാണ് ജോസ് ബട്‌ലര്‍. ജോസേട്ടന്‍ ഫോമിലായാല്‍ രാജസ്ഥാന് രണ്ടാം കിരീടമെന്ന സ്വപ്നം അകലെയല്ല. 58 റണ്‍സ് ശരാശരിയില്‍ 151.47 പ്രഹരശേഷിയില്‍ നാലു സെഞ്ചുറികള്‍ അടക്കം 824 റണ്‍സാണ് ബട്‌ലര്‍ ഇതുവരെ അടിച്ചുകൂട്ടിയത്. ഇടക്കൊന്ന് നിറം മങ്ങിയില്ലായിരുന്നെങ്കില്‍ 1000 റണ്‍സെന്ന റെക്കോര്‍ഡ് ബട്‌ലര്‍ ഇത്തവണ മറികടന്നേനെ.
സഞ്ജു സാംസണ്‍(Sanju Samson): നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും സഞ്ജുവിന്‍റെ പ്രകടനം ഇന്ന് നിര്‍ണായകമാകും. ക്വാളിഫയറില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 26 പന്തില്‍ 47 റണ്‍സടിച്ച സഞ്ജുവിന്‍റെ ഇന്നിംഗ്സ് മത്സരഗതി തന്നെ മാറ്റേണ്ടതായിരുന്നു. പക്ഷെ നല്ല തുടക്കം വമ്പന്‍ സ്കോറിലെത്തിക്കാനാവാഞ്ഞത് അന്ന് സഞ്ജുവിനും രാജസ്ഥാനും തിരിച്ചടിയായി. 147.50 പ്രഹരശേഷിയില്‍ റണ്‍സടിക്കുന്ന ആദ്യ പന്ത് മുതല്‍ സിക്സടിക്കാന്‍ കഴിയുന്ന സഞ്ജു റാഷിദ് ഖാനെ എങ്ങനെ നേരിടുമെന്നത് ഇന്നത്തെ മത്സരത്തില്‍ നിര്‍മായകമാകും.
അന്ന് രാജസ്ഥാന്‍ ചിത്രത്തിലേ ഇല്ല, ചര്‍ച്ചയായി സഞ്ജുവിന്‍റെ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
യുസ്‌വേന്ദ്ര ചാഹല്‍(Yuzvendra Chahal): ബൗളിംഗില്‍ രാജസ്ഥാന്‍റെയും സഞ്ജുവിന്‍റെയും വജ്രായുധമാണ് സ്പിന്നല്‍ യുസ്‌വേന്ദ്ര ചാഹല്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിറം മങ്ങിയെങ്കിലും 26 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ് തലയിലണിയുന്ന ചാഹലിന്‍റെ പ്രകടനം ഇന്ന് നിര്‍ണായകമാകും. ക്വാളിഫയറില്‍ ഏറ്റുമുട്ടിയപ്പോള്‍ നാലോവറില്‍ 45 റണ്‍സ് വഴങ്ങിയ ചാഹല്‍ നിരാശപ്പെടുത്തിയിരുന്നു. ഹാര്‍ദ്ദികിനെ ചാഹല്‍ എങ്ങനെ പൂട്ടുമെന്നത് ഇന്ന് നിര്‍മായകമാകും.