കൊവിഡിനെതിരായ പുതിയ വാക്സിൻ സെപ്റ്റംബറിൽ പുറത്തിറക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

By Web Team  |  First Published Mar 27, 2021, 5:17 PM IST

കൊവിഡിനെതിരായ പുതിയ വാക്സീൻ പരീക്ഷണം ഇന്ത്യയിൽ തുടങ്ങിയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. 


ദില്ലി: കൊവിഡിനെതിരായ പുതിയ വാക്സീൻ പരീക്ഷണം ഇന്ത്യയിൽ തുടങ്ങിയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. കൊവോ വാക്സ് എന്ന് പേരിട്ട വാക്സിൻ,   സെപ്റ്റംബറിൽ പുറത്തിറക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പുനെവാല വ്യക്തമാക്കി. ട്വിറ്ററിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബ്രിട്ടണിൽ നടത്തിയ പരീക്ഷണത്തിൽ ആഫ്രിക്കൻ,യുകെ എന്നീ വകഭേദങ്ങൾക്കെതിരെ 89.3 ശതമാനം കാര്യക്ഷമത കൊവോ വാക്സിനുണ്ടെന്നും പുനെവാല അറിയിച്ചു. അമേരിക്കൻ വാക്സിൻ നിർമാണ കമ്പനി നോവാവാക്സും സിറം ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് കോവോവാക്സ് വികസിപ്പിച്ചത്.

Latest Videos

വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണം പുനെയിലെ ആശുപത്രികളിലാണ് ആരംഭിച്ചിരിക്കുന്നത്. ഓക്സഫഡ് സർവകലാശാലയും ആസ്ട്രാസെനഗ എന്നിവയുമായി സഹകരിച്ചായിരുന്നു ആദ്യ വാക്സിനായ കെവിഷീൽഡ് സിറം പുറത്തിറക്കിയത്. ഈ വർഷാദ്യം തുടങ്ങിയ കൊവിഷീൽഡ് കുത്തിവയ്പ്പ് ഇപ്പോഴും പുരോഗമിക്കുകയാണ്. നിരവധി വിദേശ രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റി അയക്കുന്നുമുണ്ട്. 

click me!