ഇന്ത്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം വാക്സിന്‍ എടുക്കുന്നതിനുള്ള നയം തിരുത്തിയിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് അമേരിക്കയിലെ കൊവിഡ് സംബന്ധിച്ച ഉപദേശകന്‍റെ മറുപടി.
ദില്ലി: കൊവിഡ് വാക്സിന്‍റെ രണ്ട് ഡോസുകള്‍ക്കിടയിലുള്ള സമയം വര്‍ദ്ധിപ്പിച്ചതില്‍ പ്രതികരണവ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ആരോഗ്യ ഉപദേശകനും, പകര്‍ച്ച വ്യാധി വിദഗ്ധനുമായ ഡോ. അന്തോണിയോ ഫൗചി. എന്‍ഡി ടിവിയോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
വാക്സിന്‍റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം വാക്സിന്‍ എടുക്കുന്നതിനുള്ള നയം തിരുത്തിയിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് അമേരിക്കയിലെ കൊവിഡ് സംബന്ധിച്ച ഉപദേശകന്‍റെ മറുപടി.
undefined
സാധാരണമായി എംആര്‍എന്‍എ വാക്സിന്‍ ഡോസുകള്‍ എടുക്കുന്ന ഇടവേള നാല് ആഴ്ചയാണ്. ഫെയ്സര്‍, മൊഡേണ വാക്സിനുകള്‍ക്ക് എല്ലാം ഇങ്ങനെയാണ്. ഈ ഇടവേള വര്‍ദ്ധിപ്പിച്ചാല്‍ ചിലപ്പോള്‍ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച ഭാഗഭേദങ്ങള്‍ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്.
ഇത് യുകെയില്‍ ശരിക്കും കണ്ടതാണ്. അവിടെ അവര്‍ വാക്സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ദ്ധിപ്പിച്ചു. ഈ ഇടവേളയില്‍ വൈറസിന്‍റെ ഭാഗഭേദങ്ങള്‍ കൂടുതലായി പടര്‍ന്നു. അതിനാല്‍ തന്നെ വാക്സിന്‍ ഡോസുകളുടെ ഇടവേളകള്‍ അത് പോലെ തന്നെ തുടരേണ്ടതുണ്ട്. എന്നാല്‍ വാക്സിന്‍ ലഭ്യത ഒരു പ്രശ്നമാണെങ്കില്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ദ്ധിപ്പിക്കേണ്ടിവരും.
കഴിഞ്ഞ മാസം സര്‍ക്കാര്‍ ഇറക്കിയ നിര്‍ദേശ പ്രകാരം ഇന്ത്യയില്‍ കൊവിഷീല്‍ഡിന്‍റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ചയ്ക്കുള്ളില്‍ എന്ന് ആക്കിയിരുന്നു. മുന്‍പ് ഇത് ആറ് മുതല്‍ എട്ട് ആഴ്ചവരെയായിരുന്നു. അതേ സമയം രണ്ടാമത്തെ വാക്സിനായ കൊവാക്സിന് മാറ്റമൊന്നും നിര്‍ദേശിച്ചിട്ടില്ല.