കൊവിഡ് രണ്ടാം തരംഗം: സംസ്ഥാനത്തെ ജയിലുകളിൽ പരമാവധി തടവുകാർക്ക് ഉടൻ പരോൾ നൽകാൻ തീരുമാനം

By Web Team  |  First Published May 6, 2021, 1:22 PM IST

സംസ്ഥാനത്തെ ജയിലുകളിൽ പരമാവധി തടവുകാർക്ക് ഉടൻ പരോൾ നൽകും. ജയിലുകളിലും കോവിഡ് പടരുന്ന സാഹചര്യത്തിലാണ് നടപടി.  


തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ പരമാവധി തടവുകാർക്ക് ഉടൻ പരോൾ നൽകും. ജയിലുകളിലും കോവിഡ് പടരുന്ന സാഹചര്യത്തിലാണ് നടപടി.  ജയിലിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ തടവുകാർക്ക് പരോൾ നൽകുന്ന കാര്യം പരി​ഗണനയിലാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കൊവിഡ് ഒന്നാം തരംഗത്തിലും ജയിലുകളിൽ കോവിഡ് വ്യാപനം തടയാൻ സർക്കാർ കൂട്ടത്തോടെ പരോള്‍ അനുവദിച്ചിരുന്നു. ഇതിനകം 150 ദിവസമാണ് പരോള്‍ നൽകിയത്. പിന്നീട് കൊവിഡ് നിയന്ത്രണത്തിൻറെ ഭാഗമായി പരോള്‍ നൽകിയ 65 വയസ്സിനും അതിനു മുകളിലുമുള്ള തടവുകാർക്ക് വീണ്ടും ഇളവു നൽകിയിരുന്നു. 65 വയസ്സിന് മുകളിലുള്ള തടവുകാരുടെ പരോള്‍ ഒരു മാസം കൂടി സർക്കാർ നീട്ടുകയായിരുന്നു. 

Latest Videos

65 വയസ്സിന് താഴെ പരോള്‍ അനുവദിച്ചവരെല്ലാം പരോള്‍ കാലാവധി തീരുമ്പോൾ തിരികെ ജയിലുകളിൽ പ്രവേശിക്കണമെന്നും ആഭ്യന്തരവകുപ്പ് ഉത്തരവിടുകയായിരുന്നു.  കൊവിഡ് രണ്ടാം തരംഗത്തിൽ ജയിലുകളിൽ വ്യാപകമായി കെവിഡ് പടരുന്ന സാഹചര്യത്തിലാണ് വീണ്ടും പരമാവധി ജയിൽവാസികൾക്ക് പരോൾ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. 

click me!