കൊവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ്; സമയപരിധി നീട്ടാൻ നിര്‍ദേശം

By Web Team  |  First Published Mar 23, 2021, 7:44 AM IST

42 മുതൽ 56 ദിവസം കഴിഞ്ഞ ശേഷം മതി രണ്ടാം ഡോസ് എന്നാണ് പുതിയ മാർഗ നിർദേശം. 


ദില്ലി: കൊവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് നൽകുന്ന സമയപരിധി നീട്ടാൻ കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശം. 42 മുതൽ 56 ദിവസം കഴിഞ്ഞ ശേഷം മതി രണ്ടാം ഡോസ് എന്നാണ് പുതിയ മാർഗ നിർദേശം. പുതിയ പഠനങ്ങൾ പ്രകാരമാണ് ഈ നിർദേശം എന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.

നിലവിൽ ആദ്യ ഡോസ് എടുത്തവർക്ക് 28 -ാം ദിവസം ആണ് രണ്ടാം ഡോസ് കോവിഷീൽഡ് വാക്സിൻ നൽകുന്നത്. അതേ സമയം കോവാക്സിന്റെ കാര്യത്തിൽ മാറ്റമില്ല.

Latest Videos

click me!