ഭാരത് ബയോടെക് നിർമിക്കുന്ന കൊവിഡ് വാക്സീൻ കൊവാക്സിൻ സംസ്ഥാനങ്ങൾക്ക് 600 രൂപ നിരക്കിൽ നൽകുമെന്ന് ഭാരത് ബയോടെക്. സ്വകാര്യ ആശുപത്രികൾക്ക് ഇത് 1200 രൂപവരെയും കയറ്റുമതി ചെയ്യുന്ന ഡോസിന് 15 മുതൽ 20 വരെ ഡോളർ ഈടാക്കുമെന്നും ഭാരത് ബയോട്ടെക് പ്രസ്താവനയിൽ അറിയിച്ചു.
ദില്ലി: ഭാരത് ബയോടെക് നിർമിക്കുന്ന കൊവിഡ് വാക്സീൻ കൊവാക്സിൻ സംസ്ഥാനങ്ങൾക്ക് 600 രൂപ നിരക്കിൽ നൽകുമെന്ന് ഭാരത് ബയോടെക്. സ്വകാര്യ ആശുപത്രികൾക്ക് ഇത് 1200 രൂപവരെയും കയറ്റുമതി ചെയ്യുന്ന ഡോസിന് 15 മുതൽ 20 വരെ ഡോളർ ഈടാക്കുമെന്നും ഭാരത് ബയോട്ടെക് പ്രസ്താവനയിൽ അറിയിച്ചു. ഡോസിന് 150 രൂപയ്ക്കാണ് കേന്ദ്ര സർക്കാരിന് വാക്സീൻ നൽകിയത്. ഇനിയും ഉല്പാദിപ്പിക്കുന്നതിന്റെ പകുതിയിൽ അധികവും കേന്ദ്രത്തിനു തന്നെ നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു.
കൊവിഷീൽഡ് വാക്സിൻ സംസ്ഥാനങ്ങൾക്ക് 400 രൂപ നിരക്കിൽ നൽകാനായിരുന്നു തീരുമാനിച്ചത്. സ്വകാര്യ ആശുപത്രികൾക്ക് ഇത് ഡോസിന് 600 രൂപ നിരക്കിലും ലഭ്യമായിരുന്നു. കേന്ദ്രസർക്കാറിന് 150 രൂപയ്ക്ക് നൽകുന്നത് കരാർ അവസാനിക്കും വരെ തുടുരുമെന്നുമായിരുന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചത്. രാജ്യത്ത് വാക്സീന് പല വില ഈടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നു വരുന്നതിനിടെയാണ് വൻ വില വർധനവിൽ വാക്സീൻ വിൽക്കുമെന്ന് ഭാരത് ബയോടെക് പ്രസ്താവന ഇറക്കിയിരിക്കുന്നത്.