കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ വൈറസ് ബാധയെ ചെറുക്കാനുള്ള മറുമരുന്നുകളെക്കുറിച്ചുള്ള വ്യാജ അറിവുകള്‍ വീണ്ടും വ്യാപകമാവുന്ന കൂട്ടത്തിലാണ് കൊവിഡിനെ പാന്‍ ഉപയോഗിച്ച് ചെറുക്കുന്നത് സംബന്ധിച്ച നിര്‍ദേശവും വരുന്നത്.
'പാന്‍ ഉപയോഗിക്കുന്നത് കൊവിഡ് വൈറസിനെ തടയും'. കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ വൈറസ് ബാധയെ ചെറുക്കാനുള്ള മറുമരുന്നുകളെക്കുറിച്ചുള്ള വ്യാജ അറിവുകള്‍ വീണ്ടും വ്യാപകമാവുന്ന കൂട്ടത്തിലാണ് കൊവിഡിനെ പാന്‍ ഉപയോഗിച്ച് ചെറുക്കുന്നത് സംബന്ധിച്ച നിര്‍ദേശവും വരുന്നത്.
ചുണ്ണാമ്പ് ഉപയോഗിച്ച പാന്‍ ഉപയോഗം കൊവിഡ് വൈറസിന്‍റെ കൊഴുപ്പ് പ്രതലത്തെ തകര്‍ക്കും. പാന്‍ ചവയ്ക്കുന്ന ആരുടെയെങ്കിലും ശരീരത്തില്‍ കൊവിഡ് വെറസ് എത്തിയാല്‍ ചുണ്ണാമ്പ് കലര്‍ന്ന തുപ്പലിലൂടെ അവ നശിക്കും. പാന്‍ ഉപയോഗിക്കുന്നവരില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. എന്ന് പോകുന്ന കൊറോണ വൈറസിനെ തടയാനുള്ള പാനിന്‍റെ കഴിവുകളേക്കുറിച്ചുള്ള പ്രചാരണം.
undefined
എന്നാല്‍ ഈ പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് മാത്രമല്ല തുടര്‍ച്ചയായി പാന്‍ ഉപയോഗിക്കുന്നത് വായിലെ ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നതായാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ചുണ്ണാമ്പിന് കൊറോണ വൈറസിനെ നശിപ്പിക്കാനാവില്ലെന്നും ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നു.
ചുണ്ണാമ്പ് അടങ്ങിയ പാന്‍ ഉപയോഗിച്ച് കൊറോണ വൈറസിനെ അകറ്റാമെന്ന രീതിയിലുള്ള പ്രചാരണം വ്യാജമാണ്.