Women's Day 2023 : 'ലൈഫ് പാർട്ണർ എന്‍റെ ബുള്ളറ്റാണ്, ആഭരണം ഹെല്‍മറ്റാണ്'; കേരളത്തിന്‍റെ സ്വന്തം ബുള്ളറ്റ് ലേഡി

By Shilpa MFirst Published Mar 8, 2023, 7:34 PM IST
Highlights

19 വർഷത്തോളമായി ബുള്ളറ്റിനെ തന്റെ ചങ്കായി കൊണ്ട് നടക്കുന്ന ഷൈനി സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങളെയും കുറ്റപ്പെടുത്തലുകളെയും തോൽപ്പിച്ചാണ് കേരളത്തിന്റെ ബുള്ളറ്റ് ലേഡിയായി മാറിയത്.

പെണ്‍കാലം. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. മാറുന്ന പെണ്‍കാലത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കുറിപ്പുകളും വീഡിയോകളും. 

Latest Videos

പുരുഷന്മാർ കയ്യടക്കി വാണിരുന്ന എൻഫീൽഡ് റൈഡിങ്‌ മേഖലയിലേക്ക് ധൈര്യപൂർവം കടന്നുവന്നയാളാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി ഷൈനി രാജ്‌കുമാർ. കേരളത്തിലെ ആദ്യത്തെ വനിതാ ബുള്ളറ്റ് റൈഡേഴ്സ് ക്ലബായ Dauntless Royal Explorers സ്‌ഥാപകയാണ് ഷൈനി. 

ചെറുപ്പകാലത്ത് ബുള്ളറ്റിനോട് തോന്നിയ ഇഷ്ടമാണ് പിന്നീട് ഷൈനിയെ ബുള്ളറ്റ് പഠിക്കാനും മറ്റുള്ള സ്ത്രീകൾക്ക് ബുള്ളറ്റിന്റെയും യാത്രയുടെയും ലോകത്തിലേക്ക് എത്തിപ്പെടാനുമുള്ള വഴിയൊരുക്കിയത്. 19 വർഷത്തോളമായി ബുള്ളറ്റിനെ തന്റെ ചങ്കായി കൊണ്ട് നടക്കുന്ന ഷൈനി സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങളെയും കുറ്റപ്പെടുത്തലുകളെയും തോൽപ്പിച്ചാണ്  കേരളത്തിന്റെ ബുള്ളറ്റ് ലേഡിയായി മാറിയത്.

2007 മുതലാണ് ബുള്ളറ്റ് റൈഡ് ചെയ്ത് തുടങ്ങിയതെങ്കിലും 2012 മുതലാണ് തന്റെ പാഷനെ ഷൈനി ഗൗരവമായി കാണാൻ തുടങ്ങിയത്. കൂടുതൽ സ്ത്രീകൾ ഈ മേഖലയിലേക്ക് കടന്ന് വന്നാൽ സമൂഹത്തിൽ ഒറ്റക്കെട്ടായി മുന്നേറാൻ  കഴിയും എന്ന തോന്നലാണ് വനിതകൾക്ക് വേണ്ടിയുള്ള ബുള്ളറ്റ് ക്ലബ് തുടങ്ങാൻ ഷൈനിയെ പ്രേരിപ്പിച്ചത്. രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നും ആദരവും അഭിനന്ദനവും ഏറ്റുവാങ്ങുമ്പോഴും താൻ പഠിച്ച സ്‌കൂളിൽ നിന്ന് അംഗീകാരം ലഭിച്ചിട്ടില്ലെന്ന് വിഷമത്തോടെ ഷൈനി പറയുന്നു. 

'എന്റെ ലൈഫ് പാർട്ണർ ആരാണെന്ന് ചോദിച്ചാൽ ഞാൻ പറയും എന്റെ ബുള്ളറ്റാണെന്ന്, എന്റെ ആഭരണം ഏതാണെന്ന് ചോദിച്ചാൽ ഞാൻ പറയും ഹെൽമറ്റാണെന്ന്'. എന്നെങ്കിലും ഈ റൈഡിങ് നിർത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ  'റൈഡ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ തന്നെ മരിച്ചാൽ അതാണ് എന്റെ ഭാഗ്യം' എന്നായിരുന്നു ഷൈനിയുടെ മറുപടി.

2023ലെ വനിതാ ദിനം ആഘോഷിക്കുമ്പോഴും സമൂഹത്തിന്റെ ചില കാഴ്ചപ്പാടുകളിൽ മാറ്റം വന്നിട്ടില്ലെന്നാണ് ഷൈനി പറയുന്നത്. പ്രത്യേകിച്ച് കേരള സമൂഹത്തിന്റെ. ഒരിക്കൽ ഒരു രാത്രി യാത്രക്കിടെ ടോയ്‌ലെറ്റ് ഉണ്ടോയെന്ന് ആറ്റിങ്ങലിലെ പെട്രോൾ പമ്പിൽ ചോദിച്ചപ്പോൾ തന്നെ അടിമുടി നോക്കുകയാണ് ജീവനക്കാരൻ ചെയ്തതെന്ന് ഷൈനി പറയുന്നു. എന്നാൽ ഇന്ത്യയിലെ മറ്റ് സംസ്‌ഥാനങ്ങളിൽ നിന്ന് ഇത്തരം അനുഭവങ്ങൾ ഉണ്ടാകാറില്ലെന്നും ഷൈനി പറയുന്നു.

'കല്യാണം കഴിഞ്ഞിട്ട് യാത്രയ്ക്ക് ഭർത്താവ് കൊണ്ടുപോകട്ടെ എന്ന് പറയുന്നതിൽ എന്താണ് കാര്യം?' പെൺകുട്ടികളുടെ മാതാപിതാക്കളോടാണ് ഷൈനിയുടെ ചോദ്യം. പെൺകുട്ടികൾക്ക് സ്വന്തം വീട്ടിൽ നിന്ന് ലഭിക്കാത്ത സ്വാതന്ത്ര്യം ഇന്നലെ ജീവിതത്തിലേക്ക് കടന്നുവന്ന അവളുടെ ഭർത്താവ് കൊടുക്കുമെന്ന് കരുതരുതെന്നാണ് ഷൈനി പറയുന്നത്.

പെണ്ണായത് കൊണ്ട് ഒതുങ്ങി കഴിയേണ്ടവളാണെന്നുള്ള ചിന്ത സമൂഹം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമെങ്കിലും അതിലൊരിക്കലും വീണുപോകരുതെന്നാണ് ഷൈനിയുടെ അനുഭവങ്ങൾ പറയുന്നത്. ക്ലബ്ബിന്റെയും, തന്റെയും സ്വപ്‌നങ്ങൾ കീഴടക്കാനുള്ള യാത്രയിലാണ് കേരളത്തിന്റെ സ്വന്തം ബുള്ളറ്റ് ലേഡി. ഷൈനിക്ക് കൂട്ടായി ബുള്ളറ്റും യാത്രയുമായി ജീവിതം കളറാക്കാൻ ഇറങ്ങിത്തിരിച്ച പെണ്ണുങ്ങളുമുണ്ട്.

പെണ്‍കാലം: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. 

റിനി രവീന്ദ്രന്‍: പുതുകാലത്തിലേക്ക് വണ്ടി കിട്ടാത്തവരോട്, നടക്കുകയെങ്കിലും വേണം, ഞങ്ങള്‍ പറന്ന് തുടങ്ങി

നിത്യ റോബിന്‍സണ്‍: സിനിമയിലെ സ്ത്രീകള്‍: മാറ്റത്തിന്റെ കൊടുങ്കാറ്റായി ഡബ്ല്യൂ സി സി

രമ്യ മഹേഷ്: സ്വര്‍ണ്ണത്തിന് വിട, ഓണ്‍ലൈനില്‍ വിരിയുന്ന പുത്തന്‍ ആഭരണഭ്രമങ്ങള്‍ !

ബിസ്മി ദാസ് ബി: തൊണ്ണൂറുകളില്‍ ചില പെണ്‍കുട്ടിക്കാലങ്ങള്‍

ഫസീല മൊയ്തു: ഏക സിവില്‍ കോഡ് അല്ല ഞങ്ങളുടെ ആവശ്യം, ഭരണഘടന അനുവദിക്കുന്ന തുല്യാവകാശമാണ്!

അനൂജ :'ഏലിയനെ പോലെ ജീവിക്കേണ്ട കാര്യമില്ല'; മാറിയ വസ്ത്ര ധാരണത്തെക്കുറിച്ച് വനിതാ നേതാക്കള്‍...

എല്‍സ ട്രീസ ജോസ്: ക്രിസ്തീയ സഭകളിലെ സ്ത്രീ പ്രാതിനിധ്യം; സഭകള്‍ എന്ന് കണ്ണുതുറക്കും

നിര്‍മലാ ബാബു: 'പെണ്ണിനെന്താ കുഴപ്പം'; വിവാദങ്ങളോട് പൊരുതി വളര്‍ന്ന അഞ്ച് സ്ത്രീകള്‍!

ആതിര നാരായണന്‍: വിവാഹം അത്യാവശ്യമോ? ലിവിംഗ് ടുഗെദര്‍, വിവാഹ മോചനങ്ങള്‍; അടിമുടി മാറി വിവാഹ സങ്കല്‍പ്പം!

ജിതിരാജ്: പൊട്ടിത്തെറികള്‍, തെറിവിളികള്‍, തുറന്നെഴുത്തുകള്‍; സോഷ്യല്‍ മീഡിയയിലെ സ്ത്രീ

പവിത്ര ജെ ദ്രൗപതി: അത്ര ഇഷ്ടമാണെങ്കില്‍ കലിപ്പന്‍ ഇടട്ടെ ഷോള്‍, അതല്ലേ ഹീറോയിസം!

അസ്മിത കബീര്‍: ക്രമേണ ആര്‍ത്തവം വിലക്കപ്പെട്ട വാക്കായി, കൂടെ ആര്‍ത്തവമുള്ള സ്ത്രീയും...

രശ്മി: മാറിയ ജീവിതരീതി സ്ത്രീകളുടെ ആരോ​ഗ്യത്തെ ബാധിക്കുമ്പോള്‍...

ആര്‍ദ്ര എസ് കൃഷ്ണ: സോഷ്യല്‍ പോരാട്ടത്തിലെ പെണ്ണുങ്ങള്‍; സെലിബ്രേറ്റി വ്‌ളോഗേഴ്‌സും വരുമാന വഴിയും!

വര്‍ഷ പുരുഷോത്തമന്‍: സാമ്പത്തിക സ്വാശ്രയത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍, തീരാത്ത വെല്ലുവിളികള്‍!

റിനി: മാറുന്ന ലോകവും നിരന്തരം അക്രമിക്കപ്പെടുന്ന സ്ത്രീയും

click me!