എയര്‍ ഏഷ്യ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സ്വാധീനം കുറയ്ക്കാനുളള ആലോചനകള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ദില്ലി: എയര്‍ ഏഷ്യ ഇന്ത്യയിലെ ഓഹരി വിഹിതം വര്‍ധിപ്പിക്കാന്‍ പദ്ധതിയിട്ട് ടാറ്റാ സണ്‍സ്. മലേഷ്യയിലെ എയര്‍ ഏഷ്യ ബിഎച്ച്ഡിയുമായി ചേര്‍ന്നുളള സംരംഭത്തിലെ തങ്ങളുടെ 51 ശതമാനം ഓഹരി വിഹിതം 84 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് ടാറ്റാ ഗ്രൂപ്പ് പദ്ധതിയിടുന്നത്.
പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ വാങ്ങാന്‍ പ്രാഥമിക ബിഡ് സമര്‍പ്പിച്ചതിന് പിന്നാലെയാണ് എയര്‍ ഏഷ്യ ഇന്ത്യയിലെ തങ്ങളുടെ ഓഹരി വിഹിതം വര്‍ധിപ്പിക്കാന്‍ ടാറ്റാ സണ്‍സ് നീക്കങ്ങള്‍ തുടങ്ങിയത്.
എയര്‍ ഏഷ്യയും ടാറ്റാ ഗ്രൂപ്പും തമ്മില്‍ മാസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. എയര്‍ ഏഷ്യ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സ്വാധീനം കുറയ്ക്കാനുളള ആലോചനകള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.