ഇടപാടിൽ നിന്നും സ്റ്റാന്റേർഡ് ലൈഫിന് 6,784 കോടി രൂപ ലഭിച്ചു.
മുംബൈ: എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് കമ്പനിയിലെ അഞ്ച് ശതമാനം ഓഹരികൾ വിറ്റഴിച്ചതായി സ്റ്റാന്റേർഡ് ലൈഫ് ഇൻഷുറൻസ് കമ്പനി. 100.8 ദശലക്ഷം ഓഹരികളാണ് രണ്ട് ഭാഗമായി വിറ്റത്. ആദ്യ ഘട്ടത്തിൽ 672 രൂപയ്ക്കും രണ്ടാം വട്ടം 673 രൂപയ്ക്കുമാണ് ഇവ വിറ്റത്.
എന്നാൽ ആരാണ് ഓഹരികൾ വാങ്ങിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇടപാടിൽ നിന്നും സ്റ്റാന്റേർഡ് ലൈഫിന് 6,784 കോടി രൂപ ലഭിച്ചു. എച്ച്ഡിഎഫ്സി ലൈഫിന്റെ ഓഹരി വില ഇന്ന് 1.4 ശതമാനം ഇടിഞ്ഞ് 686 രൂപയിലെത്തി.
undefined
സ്റ്റാന്റേർഡ് ലൈഫിന്റെ പക്കൽ എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസിലെ 8.8 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്. 180 ദശലക്ഷം ഓഹരികളായിരുന്നു. ഇതിപ്പോൾ 3.8 ശതമാനമായി ഇടിഞ്ഞു. ഡിസംബറിലും എച്ച്ഡിഎഫ്സി ലൈഫിലെ ഓഹരികൾ സ്റ്റാന്റേർഡ് ലൈഫ് വിറ്റഴിച്ചിരുന്നു. 619.15 രൂപയ്ക്ക് 1.38 ശതമാനം ഓഹരികൾ വിറ്റഴിച്ച് 1720 കോടി രൂപയാണ് സ്റ്റാന്റേർഡ് ലൈഫ് നേടിയത്. എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് കമ്പനിയിലെ 49.97 ശതമാനം ഓഹരിയും എച്ച്ഡിഎഫ്സിയാണ് കൈയ്യാളുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona