സെവന്‍സ് ഫുട്ബോള്‍ കളിക്കാവുന്ന ടര്‍ഫ്, പത്ത് ബാഡ്മിന്‍റണ്‍ കോര്‍ട്ട്; ഇന്ത്യന്‍ മുന്‍ ഹോക്കി നായകന്‍റെ സംരംഭം ഇങ്ങനെ

By Web Team  |  First Published Jan 23, 2020, 8:09 PM IST

കൊച്ചി ഇന്‍ഫോപാര്‍ക്കിലാണ് കാംപിയോനസ് എന്ന പേരിൽ ശ്രീജേഷും നാലു സുഹൃത്തുക്കളും ചേർന്ന് കായിക സംരംഭം തുടങ്ങുന്നത്.


കൊച്ചി: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനായിരുന്ന പി. ആര്‍. ശ്രീജേഷ് കൊച്ചിയില്‍ കായിക സംരംഭം തുടങ്ങുന്നു. കൊച്ചി കാക്കനാട് രണ്ടേക്കർ സ്ഥലത്താണ്ഫുട്ബോള്‍ ടര്‍ഫും റോളര്‍ സ്കേറ്റിങ് ട്രാക്കും ഉള്‍പ്പെടുന്ന സ്പോര്‍ട്സ് സിറ്റി ആരംഭിക്കുന്നത്. ആദ്യഘട്ടം  ശനിയാഴ്ച പ്രവർത്തനം ആരംഭിക്കും.

കൊച്ചി ഇന്‍ഫോപാര്‍ക്കിലാണ് കാംപിയോനസ് എന്ന പേരിൽ ശ്രീജേഷും നാലു സുഹൃത്തുക്കളും ചേർന്ന് കായിക സംരംഭം തുടങ്ങുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനം കേരളത്തിലും ലഭ്യമാക്കുകയാണ് ലക്ഷ്യം. സെവന്‍സ് ഫുട്ബോൾ കളിക്കാവുന്ന സിന്തറ്റിക് ടര്‍ഫും റോളര്‍ സ്കേറ്റിങ് ട്രാക്കും റോളര്‍ ബോള്‍ കോര്‍ട്ടും പൂർത്തിയായി. ആറു മാസത്തിനകം പത്തു ബാഡ്മിന്‍റണ്‍ കോര്‍ട്ടുകളും വോളിബോള്‍, ബാസ്കറ്റ്ബോള്‍ കോര്‍ട്ടുകളും സ്പോര്‍ട്സ് സിറ്റിയില്‍ സജ്ജമാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ജിംനേഷ്യവും  ക്രമീകരിക്കും. നിര്‍ധന കുട്ടികള്‍ക്ക് സൗജന്യ പരിശീലന സൗകര്യവുമൊരുക്കും.

Latest Videos

യോഗ ക്ലാസ്സുകളും ക്രമീകരിക്കും. ഏഴ് വയസ്സ് മുതലുള്ള കുട്ടികള്‍ക്കായിരിക്കാണ് അക്കാദമിയില്‍ പ്രവേശനം നല്‍കുക. വിവിധ സ്കൂളുകളുമായി സഹകരിച്ച് കുട്ടികൾക്ക് പരിശീലന പരിപാടികളും സ്പോര്‍ട്സ് സിറ്റിയില്‍ നടത്തും. രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള പ്രഗല്‍ഭരായ പരിശീലകര്‍ അക്കാദമിയിലുണ്ടാകും.

click me!