Redmi Note 12 5G സീരീസിന്‍റെ ആദ്യ വിൽപ്പന കൊച്ചിയിൽ

By Web Team  |  First Published Jan 12, 2023, 3:00 PM IST

ആകർഷകമായ ലോൺ ഓഫറുകൾ, ക്യാഷ് ബാക്ക് ഓഫറുകൾ എന്നിവയോടുകൂടി ഈസി സ്റ്റോറുകളിൽ റെഡ്മി നോട്ട് 12 സീരീസ് ലഭ്യം


കാത്തിരിപ്പിനൊടുവില്‍ റെഡ്മി നോട്ട് 12 5ജി സീരിസിന്‍റെ ആദ്യ വിൽപ്പന ഈസി സ്റ്റോറിൽ നടന്നു. റെഡ്മി നോട്ട് 12, നോട്ട് 12 പ്രോ, നോട്ട് 12 പ്രോ പ്ലസ് എന്നീ മൂന്ന് മോഡലുകളാണ് വിൽപ്പനയ്ക്കുള്ളത്.

കളമശ്ശേരി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സീമ കണ്ണൻ, ഷഓമി സ്റ്റേറ്റ് ഹെഡ് പ്രിജോ പീറ്റർ , ഈസി സ്റ്റോർ സ്റ്റേറ്റ് ബിസിനസ് ഹെഡ് ജോബിൻ എന്നിവർ ചേർന്ന് ഈസി സ്റ്റോറിൻ്റെ ഇടപ്പള്ളി ഷോറൂമിൽ വച്ചു നടന്ന ചടങ്ങിൽ ആദ്യവിൽപ്പന നടത്തി.

Latest Videos

undefined

റെഡ്മി നോട്ട് 12 ന്റെ 4 ജിബി- 128 ജിബി വേരിയന്‍റിന് 17,999 രൂപയാണ് വില.120 ഹെട്‌സ് റീഫ്രെഷ് റേറ്റുള്ള 6.67 ഇഞ്ചിന്റെ അമോലെഡ് ഡിസ്‌പ്ലെയുമായാണ് ഫോണുകള്‍ എത്തുന്നത്. ആന്‍ഡ്രോയിഡ് 12 വുമായെത്തുന്ന ഫോണുകള്‍ക്ക് രണ്ടുവര്‍ഷത്തെ പ്രധാന ഓ.എസ് അപ്‌ഡേറ്റ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 5000 mAh ന്റേതാണ് ബാറ്ററി.

റെഡ്മി നോട്ട് 12 ന് കരുത്തുപകരുന്നത് സ്‌നാപ്പ്ഡ്രാഗണ്‍ 4 ജെന്‍ 1 ചിപ്‌സെറ്റാണ്. അതേസമയം, നോട്ട് 12 പ്രോ, നോട്ട് 12 പ്രോ പ്ലസ് മോഡലുകള്‍ക്ക് കരുത്താകുന്നത് മീഡിയടെക് ഡൈമെന്‍സിറ്റി 1080 ചിപ്‌സെറ്റാണ്.

ട്രിപ്പിള്‍ ക്യാമറ സെറ്റപ്പുമായാണ് റെഡ്മി നോട്ട് 12 5ജി എത്തുന്നത്. 48 മെഗാപിക്‌സലിന്റെ പ്രൈമറി ക്യാമറയും എട്ട് മെഗാപിക്‌സലിന്റെ വൈഡ് ആങ്കിള്‍ സെന്‍സറും രണ്ട് മെഗാപിക്‌സലിന്റെ മൈക്രോ ക്യാമറയും അടങ്ങുന്നതാണ് ട്രിപ്പിള്‍ ക്യാമറ യൂണിറ്റ്.

നോട്ട് 12 പ്രോയ്ക്ക് 50 മെഗാപിക്‌സലിന്റെ ക്യാമറയും എട്ട് മെഗാപിക്‌സല്‍ സെന്‍സറും രണ്ട് മെഗാപിക്‌സലിന്റെ ലെന്‍സുമാണ് നല്‍കിയിരിക്കുന്നത്. നോട്ട് 12 പ്രോ പ്ലസിന് 200 മെഗാപിക്‌സനലിന്റെ പ്രൈമറി ക്യാമറയാണ് നല്‍കിയിരിക്കുന്നത്.33w ന്റെ ഫാസ്റ്റ് ചാര്‍ജിങ്ങുമായാണ് റെഡ്മി നോട്ട് 12 എത്തിയത്.

റെഡ്മി നോട്ട് 12 പ്രോയ്ക്ക് 37w ഫാസ്റ്റ് ചാര്‍ജിങ്ങും റെഡ്മി നോട്ട് 12 പ്രോ പ്ലസിന് 120 w ഫാസ്റ്റ് ചാര്‍ജിങ്ങുമാണ് നല്‍കിയിരിക്കുന്നത്. ആകർഷകമായ ലോൺ ഓഫറുകൾ, ക്യാഷ് ബാക്ക് ഓഫറുകൾ എന്നിവയോടുകൂടി ഈസി സ്റ്റോറുകളിൽ റെഡ്മി നോട്ട് 12 സീരീസ് ലഭ്യമാണ്.

click me!