ക്വിക്കർ വളർത്തുമൃഗങ്ങളുടെ വിൽപ്പന അവസാനിപ്പിച്ചെന്ന് പിഇടിഎ

By Web Team  |  First Published Dec 24, 2020, 1:29 PM IST

തങ്ങളുടെ പേഴ്സൺ ഓഫ് ദി ഇയറും ദീർഘകാല അനുഭാവികളിൽ ഒരാളുമായ ജോൺ എബ്രഹാം ക്വിക്കറിന് എഴുതിയ കത്താണ് ഇതിന് കാരണമെന്നും പിഇടിഎ അവകാശപ്പെടുന്നു.


ദില്ലി: വളർത്തുമൃഗങ്ങളുടെ വിൽപ്പന ക്വിക്കർ അവസാനിപ്പിച്ചു എന്ന് മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പിഇടിഎ ഇന്ത്യ. മൃഗ വിൽപ്പനയുമായി ബന്ധപ്പെട്ട പരസ്യങ്ങളും കമ്പനി പിൻവലിച്ചെന്നും എൻജിഒ വാർത്താക്കുറിപ്പിൽ പറഞ്ഞു.

മൃഗങ്ങളെ ചൂഷണം ചെയ്യുന്ന തരത്തിൽ ക്വിക്കറിൽ ഉപഭോക്താക്കൾ മൃഗങ്ങളെ വിൽക്കുന്നുവെന്ന് 2018 ൽ എൻജിഒ ആരോപിച്ചിരുന്നു. തങ്ങളുടെ പേഴ്സൺ ഓഫ് ദി ഇയറും ദീർഘകാല അനുഭാവികളിൽ ഒരാളുമായ ജോൺ എബ്രഹാം ക്വിക്കറിന് എഴുതിയ കത്താണ് ഇതിന് കാരണമെന്നും പിഇടിഎ അവകാശപ്പെടുന്നു.

Latest Videos

എന്നാൽ, സംഭവത്തിൽ ഇതുവരെ ക്വിക്കറിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
 

click me!