2020 ലെ ബജറ്റ് പ്രകാരം 2.1 ലക്ഷം കോടി രൂപയുടെ ലക്ഷ്യത്തിൽ 1.2 ലക്ഷം കോടി തന്ത്രപരമായ ഓഹരി വിൽപ്പന, തിരിച്ചുവാങ്ങൽ, ഓഫുകൾ എന്നിവയിൽ നിന്ന് നേടിയെടുക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ദില്ലി: എയർ ഇന്ത്യ, ബിപിസിഎൽ, കോൺകോർ എന്നിവയുടെ സ്പിൽ ഓവർ ഡീലുകളിലൂടെയും 2.1 ലക്ഷം കോടി രൂപയുടെ വില്‍പ്പന ലക്ഷ്യത്തിന്‍റെ പകുതി കൈവരിക്കാനാകുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്മണ്യൻ പറഞ്ഞു. ബാക്കി 90,000 കോടി രൂപ എല്‍ഐസിയുടെ 6-7 ശതമാനം ഓഹരികള്‍ ലയിപ്പിച്ചുകൊണ്ട് നേടിയെടുക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
2020 ലെ ബജറ്റ് പ്രകാരം 2.1 ലക്ഷം കോടി രൂപയുടെ ലക്ഷ്യത്തിൽ 1.2 ലക്ഷം കോടി തന്ത്രപരമായ ഓഹരി വിൽപ്പന, തിരിച്ചുവാങ്ങൽ, ഓഫുകൾ എന്നിവയിൽ നിന്ന് നേടിയെടുക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതിനോടൊപ്പം എല്‍ഐസി, ഐഡിബിഐ എന്നിവയുടെ ഓഹരികൾ വിൽക്കുന്നതിലൂടെ 90,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
2.1 ലക്ഷം കോടി രൂപ ലക്ഷ്യം അടുത്ത സാമ്പത്തിക വർഷത്തിൽ ഓഹരി വിറ്റഴിക്കലിലൂടെ കൈവരിക്കാനാകില്ലെന്ന സംശയം വിവിധ ഭാഗങ്ങളിൽ നിന്നും ഉന്നയിച്ചിട്ടുണ്ട്. എൽഐസി നിയമത്തിൽ മാറ്റം വരുത്തേണ്ട ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനെയും വില്‍ക്കേണ്ട സ്ഥാപനങ്ങളുടെ ഗണത്തില്‍ സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, നിലവില്‍ എല്‍ഐസി നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് 10 -12 മാസങ്ങള്‍ വരെ വേണ്ടി വന്നേക്കാം.