മാരുതി സുസുക്കിക്കും ടാറ്റയ്ക്കും നല്ലകാലം: ഉത്സവകാലത്തിന് ശേഷവും വിപണി അനുകൂലം; ഇരുചക്രത്തിന് വിൽപ്പനയിടിവ്

By Web Team  |  First Published Dec 6, 2020, 9:31 PM IST

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാവിന്റെ നവംബർ രണ്ടാം പകുതിയിലെ ബുക്കിങിൽ നേരിയ കുറവ് മാത്രമാണുണ്ടായത്. 
 


ദീപാവലിക്ക് ശേഷവും വാഹന വിപണിയില്‍ മികച്ച ആവശ്യകത തുടരുന്നതായി റിപ്പോര്‍ട്ട്. നവരാത്രി -ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം നേരിയ ഇടിവ് ബുക്കിങിലും റീട്ടെയ്ല്‍ വില്‍പ്പനയിലും റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും, ആത്മവിശ്വാസം പ്രധാനം ചെയ്യുന്ന രീതിയില്‍ വില്‍പ്പന നടക്കുന്നതായാണ് വാഹന നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നത്. ഉത്സവകാല വില്‍പ്പനയ്ക്ക് ശേഷം ഇരട്ടയക്ക ഇടിവ് പ്രവചിച്ചിരുന്നെങ്കിലും അത് ഉണ്ടായിട്ടില്ലെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ദീപാവലിക്ക് ശേഷമുള്ള പതിനാല് ദിവസ കാലയളവിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 17% -18% ബുക്കിംഗ് നേടി. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാവിന്റെ നവംബർ രണ്ടാം പകുതിയിലെ ബുക്കിങിൽ നേരിയ കുറവ് മാത്രമാണുണ്ടായത്. 

Latest Videos

undefined

കഴിഞ്ഞ വർഷം മുതൽ ഉത്സവ സീസണിന് ശേഷം ബുക്കിംഗിലും വിൽപ്പനയിലും വലിയ ഇടിവുണ്ടാകുമെന്ന് വ്യവസായം പ്രതീക്ഷിച്ചിരുന്നതായി സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഭായ് ദുജ് ഉത്സവത്തിന് ശേഷം ചില്ലറ വിൽപ്പനയിൽ 30 ശതമാനം കുറവുണ്ടായി.

"കഴിഞ്ഞ രണ്ട് മാസത്തിനിടെ നഗര ആവശ്യകത നന്നായി വീണ്ടെടുത്തു, മൊത്തത്തിലുള്ള ഗ്രാമീണ വിപണി നഗരത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു. ബുക്കിംഗ് ഒരു നല്ല സൂചകമാണ്. എന്നാൽ, ഭാവിയെക്കുറിച്ച് എന്തെങ്കിലും പ്രവചനങ്ങൾ നടത്തുന്നതിന് മുമ്പ് ഡിസംബർ പകുതി വരെ ഈ പ്രവണത തുടരേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു, ”ശ്രീവസ്തവ കൂട്ടിച്ചേർത്തു. 

ടാറ്റയ്ക്കും മികച്ച മുന്നേറ്റം

രാജ്യത്തെ മൂന്നാമത്തെ വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സും സമാനമായ പ്രവണതയ്ക്ക് സാക്ഷ്യം വഹിച്ചു, ഉത്സവ സീസണിന് ശേഷം വിൽപ്പന പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചു. ലോക്ക്ഡൗണിന് ശേഷം പുനരാരംഭിച്ച ടാറ്റയുടെ ടിയാഗോ (ഹാച്ച്ബാക്ക്), നെക്സൺ (കോംപാക്റ്റ് എസ്‍യുവി), ആൾട്രോസ് (പ്രീമിയം ഹാച്ച്ബാക്ക്) തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ആവശ്യകത വർദ്ധിക്കുന്നതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

ഉത്സവകാലത്തിനുശേഷം മുൻ വർഷങ്ങളിൽ സാധാരണ 35-40 ശതമാനം വരെ വിൽപ്പന കുറയുന്നതാണ്. എന്നാൽ, ഈ വർഷം ബുക്കിംഗ് നിരക്ക് മികച്ചതായിരുന്നു. ഉത്സവ കാലത്തിന് ശേഷം ഏകദേശം 10 ശതമാനം മാത്രമാണ് കുറവുണ്ടായത്. പകർച്ചവ്യാധി കാലഘട്ടത്തിൽ വ്യക്തിഗത ചലനാത്മകതയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നതിനാലും വിവാഹ സീസൺ തുടരുന്നതിനാലുമാണ് മികച്ച വിൽപ്പന തുടരുന്നതെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര ലൈവ് മിന്റിനോട് പറഞ്ഞു. 

“നടപ്പ് സാമ്പത്തിക വർഷത്തിൽ വ്യവസായവുമായി താരതമ്യപ്പെടുത്തുമ്പോൾ ടാറ്റാ മോട്ടോഴ്സ് ഉയർന്ന വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. 2020 നവംബറിലെ അവസാന 15 ദിവസങ്ങളിൽ മുൻ വർഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച്, ഞങ്ങളുടെ ബുക്കിംഗും റീട്ടെയിൽ വിൽപ്പനയും യഥാക്രമം 150 ശതമാനവും 125 ശതമാനവും വർദ്ധിച്ചു, ”ചന്ദ്ര കൂട്ടിച്ചേർത്തു. വാഹന നിർമാണ മേഖലയുടെ പ്രതിസന്ധി കാലഘട്ടത്തിൽ നിന്നുളള തിരിച്ചുവരവിന്റെ സൂചനയായാണ് ഇതിനെ ഈ രം​ഗത്തെ വിദ​ഗ്ധർ വിലയിരുത്തുന്നത്.

മോട്ടോർ സൈക്കിളിന് ഡിമാന്റിടിവ്

ചില്ലറ വിൽപ്പന ശക്തമായി തുടരുകയാണെങ്കിലും, വാഹന നിർമാതാക്കൾ നവംബറിൽ മൊത്തക്കച്ചവടം കുറച്ചിരുന്നു, ഡീലർഷിപ്പുകളിൽ ഇൻവെന്ററി നിലനിർത്തുന്നു. പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായ്, ഹീറോ മോട്ടോകോർപ്പ്, ഹോണ്ട മോട്ടോർസൈക്കിൾ, സ്കൂട്ടർ ഇന്ത്യ എന്നിവ ഉത്സവ സീസണിനുശേഷം ഡിമാൻഡിൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷിച്ച് മൊത്തവ്യാപാരം കുറച്ചിരുന്നു. 

പാസഞ്ചർ വാഹനങ്ങൾക്ക് ഡിസംബറിൽ നല്ല ചില്ലറ വിൽപ്പന ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ, ഇരുചക്ര വാഹനങ്ങളിൽ പ്രത്യേകിച്ച് മോട്ടോർ സൈക്കിളുകളുടെ ആവശ്യം പ്രതീക്ഷിച്ചപോലെ ഉയർന്നിട്ടില്ല. നല്ല ബുക്കിംഗിനും പാസഞ്ചർ വാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പന കൂടുന്നതിനും വിവാഹ സീസൺ ഒരു ഘടകമാണ്, ” ദില്ലി എൻസിആറിലെ വാഹന ഡീലർ പറയുന്നു. 

click me!