പതജ്ഞലിക്കെതിരായ കോടതിയലക്ഷ്യ കേസ്: സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി മാപ്പ് ചോദിച്ച് ബാബ രാംദേവ്

By Web Team  |  First Published Apr 16, 2024, 1:30 PM IST

കോടതിയലക്ഷ്യ കേസിൽ ബാബാ രാംദേവും ആചാര്യബാൽകൃഷ്ണനും നേരിട്ട് കുറ്റസമ്മതം നടത്തി. തെറ്റ് പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും ബാബാ രാംദേവ് കോടതിയിൽ പറഞ്ഞു. 


ദില്ലി: പതഞ്ജലി വ്യാജപരസ്യക്കേസിൽ സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞ് ബാബാ രാംദേവും ആചാര്യബാൽകൃഷ്ണനും. കോടതിയലക്ഷ്യ കേസിൽ ഇരുവരും ഇന്ന് നേരിട്ട് കുറ്റസമ്മതം നടത്തി. തെറ്റ് പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും ബാബാ രാംദേവ് കോടതിയിൽ പറഞ്ഞു. 

ഹർജി പരിഗണിക്കവേ ഇരുവരോടും ഇന്ന് നേരിട്ടാണ് ജഡ്ജിമാർ ചോദ്യങ്ങൾ ഉന്നയിച്ചത്. കോടതി നിർദ്ദേശം ഉണ്ടായിട്ടും ഇത് ലംഘിച്ചത് എന്തിനാണ് ഇരുവരോടും ജഡ്ജിമാർ ചോദിച്ചു. ഗവേഷണം നടത്തിയാണ് മരുന്നുകൾ പുറത്തിറക്കിയതെന്ന് രംദേവ് കോടതിയിൽ പറഞ്ഞു. കോടതിയലക്ഷ്യക്കേസിൽ ജയിലടക്കാൻ കോടതികൾക്ക് ആകുമെന്നും ജഡ്ജിമാർ മുന്നിറിയിപ്പ് നൽകി. ഒന്നും ന്യായീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് രാംദേവ് മാപ്പ് പറഞ്ഞത്. നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെ എന്ന്  കോടതി പ്രതികരിച്ചു. കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കാൻ മാറ്റി. അന്ന് ഇരുവരും വീണ്ടും ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

Latest Videos

click me!