2022-23 സാമ്പത്തിക വര്‍ഷം 30.58 ശതമാനം എന്ന നിലയില്‍ ശക്തമായ ഇരട്ട അക്ക വാര്‍ഷിക വളര്‍ച്ച നേടുന്ന രാജ്യത്തെ ചുരുക്കം ചില എന്‍ബിഎഫ്‌സികളില്‍ ഒന്നാണ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്.
ഇന്ത്യയിലെ മുന്‍നിര എന്‍.ബി.എഫ്.സിയായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് 2022-23 സാമ്പത്തിക വര്‍ഷം വരുമാന വളര്‍ച്ച, ലാഭവിഹിതം, ആസ്തി നിലവാരം എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന സൂചകങ്ങളിലും ശക്തമായ പ്രകടനം കൈവരിച്ചു.
2022-23 സാമ്പത്തിക വര്‍ഷം 30.58 ശതമാനം എന്ന നിലയില്‍ ശക്തമായ ഇരട്ട അക്ക വാര്‍ഷിക വളര്‍ച്ച നേടുന്ന രാജ്യത്തെ ചുരുക്കം ചില എന്‍ബിഎഫ്‌സികളില്‍ ഒന്നാണ് കമ്പനി. 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ തുടര്‍ച്ചയായി നാല് വര്‍ഷങ്ങളില്‍ 135 ശതമാനം എന്ന സ്ഥിരതയാര്‍ന്ന വര്‍ദ്ധനയോടെയുള്ള വളര്‍ച്ചയാണ് കമ്പനി നേടിയിട്ടുള്ളത്.
undefined
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് 544.44 കോടി രൂപ മൊത്ത വരുമാനം നേടി. അറ്റാദായം മുന്‍വര്‍ഷത്തേക്കാള്‍ 52 ശതമാനം വര്‍ധന നേടിയിട്ടുണ്ട്. നികുതിക്ക് മുമ്പുള്ള ലാഭം 8177 കോടി രൂപയാണ്. കമ്പനി മാനേജ് ചെയ്യുന്ന ആസ്തി മുന്‍ സാമ്പത്തിക വര്‍ഷത്തെ 2498.0 കോടി രൂപയില്‍നിന്ന് 30.58 ശതമാനം വളര്‍ച്ചയോടെ 3262.78 കോടി രൂപയിലേക്ക് ഉയര്‍ന്നു. കമ്പനിയുടെ എന്‍പിഎ 0.37 ശതമാനമാണ് ഈ കാലയളവില്‍. ഈ വ്യവസായത്തിലെ ഏറ്റവും മികച്ചതാണ് എന്‍പിഎ അനുപാതം.
“ഞങ്ങളുടെ കാഴ്ചപ്പാടിന് അനുസൃതമായി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മുത്തൂറ്റ് മിനി 135 ശതമാനം എന്ന ശ്രദ്ധേയമായ വര്‍ദ്ധനവ്
കൈവരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. മൂത്തൂറ്റ് മിനിയുടെ റേറ്റിംഗ് സ്ഥിരതയോടെ ഓരോ വര്‍ഷവും മെച്ചപ്പെട്ടുവരികയാണ്. കമ്പനിയുടെ ഗുണപരമായ വളര്‍ച്ചയെയാണ് ഇതു കാണിക്കുന്നത്. കമ്പനിയുടെ മികച്ച അടിത്തറയാണ് ഈ വളര്‍ച്ച സാധ്യമാക്കിയിട്ടുളളത്. രാജ്യമൊട്ടാകെ ഉപഭോക്താക്കളുടെ വിശ്വാസം നേടുന്നതില്‍ മൂത്തൂറ്റ് മിനി വിജയിക്കുന്നതിന്റെ കാരണം ഞങ്ങളുടെ ടീമിന്റെ സമര്‍പ്പണവും ഉപഭോക്തൃ കേന്ദ്രീകൃത സമീപനവുമാണ്. പുതിയ വിപണി അവസരങ്ങൾ ഉപയോഗപ്പെടുത്താനും വരുമാന സ്രോതസുകള്‍ വൈവിധ്യവത്കരിക്കുവാനും ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള ഞങ്ങളുടെ കഴിവില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. ശക്തമായ അടിത്തറയില്‍ തീര്‍ത്തിട്ടുള്ള കമ്പനി വരും മാസങ്ങളില്‍ മികച്ച വളര്‍ച്ച നേടുന്നത് സാക്ഷ്യം വഹിക്കാന്‍ കഴിയുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു.” മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.
"ഈ സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്കുകള്‍ ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്താനുളള ഞങ്ങളുടെ പദ്ധതികള്‍ക്കുള്ള ശുഭ സൂചനയാണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തുടനീളം 130-ലധികം പുതിയ ശാഖകള്‍ തുറന്ന് 1,000-ലധികം ശാഖകള് എന്ന നാഴികക്കല്ലിലെത്താനും ഞങ്ങള്‍ പദ്ധതിയിടുന്നു. ഓരോ ശാഖയും ശരാശരി 5 കോടി രൂപയുടെ ആസ്തി മാനേജ് ചെയുന്നതിനു ലക്ഷ്യമിടുന്നുവെന്നും അങ്ങനെ മൊത്തം മാനേജ് ചെയ്യുന്ന ആസ്തി 5000 കോടി രൂപയിലേക്ക് എത്തിക്കാനും ഉദ്ദേശിക്കുന്നു. ഉപഭോക്താക്കള്‍ക്കുള്ള ഡിജിറ്റല്‍ സനകര്യങ്ങള്‍ ഗണ്യമായി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതിന്റെ ഭാഗമായി ഈ വര്ഷം 'മൈ മുത്തൂറ്റ് ആപ്പ്' കമ്പനി പുറത്തിറക്കും. വായ്പകള്‍ സൗകര്യപ്രദമായി കൈകാര്യം ചെയ്യുവാന്‍ ഈ ആപ്പ് ഉപഭോക്താക്കളെ സഹായിക്കും." മൂത്തൂറ്റ് മിനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പി ഇ മത്തായി പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 53 പുതിയ ശാഖകള്‍ തുറന്നിരുന്നു. ഇതു വഴി 2 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടാനും സാധിച്ചു. ശാഖകളുടെ എണ്ണം 871 ആയി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുതൽ ഉപഭോക്താക്കള്ക്ക് കമ്പനിയുടെ സാമ്പത്തിക സേവനങ്ങള്‍ ഇതുവഴി ലഭ്യമാകുന്നു.