ചാക്കയിൽ 2,3 BHK ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍. തിരുവനന്തപുരം നഗരഹൃദയത്തിൽ ആഢംബര ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഇണങ്ങുന്ന ചോയ്സ്
സൗകര്യങ്ങളുടെ നെറുകയിൽ എന്നതാണ് തിരുവനന്തപുരത്തെ ‘മരുതം ക്രെസ്റ്റ് വൺ 35’ അപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് ചേരുന്ന വിശേഷണം. ചാക്കയിൽ NH ബൈപ്പാസിൽ സ്ഥിതി ചെയ്യുന്ന ഈ 2 BHK ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍ തിരുവനന്തപുരം നഗരഹൃദയത്തിൽ ആഢംബര ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഇണങ്ങുന്ന ചോയ്സ് ആണ്.
കെ-റെറയിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ പ്രോജക്റ്റിന്‍റെ ഏറ്റവും വലിയ സവിശേഷത നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഷോപ്പിങ് മാളുകള്‍ക്ക് വളരെ അടുത്താണ് ഇതെന്നതാണ്. ലുലു മാളിലേക്ക് വെറും 2.5 കിലോമീറ്ററും മാള്‍ ഓഫ് ട്രാവൻകൂറിലേക്ക് വെറും 1.6 കിലോമീറ്ററും മാത്രമാണ് ദൂരം. ഇതിലൂടെ ഷോപ്പിങ്, ഫുഡ്, എന്‍റര്‍ടെയ്ൻമെന്‍റ്, ഗെയിംസ് എന്നിങ്ങനെ നിരവധി സൗകര്യങ്ങള്‍ വളരെയടുത്ത് ലഭിക്കും എന്നതാണ് സവിശേഷത. മാത്രമല്ല ടെക്നോപാര്‍ക്കിലേക്ക് വെറും 8.6 കിലോമീറ്റര്‍ മാത്രമാണ് ദൂരം. ഐ.ടി പ്രൊഫഷണലുകള്‍ക്കും ഇണങ്ങിയ ചോയ്സാണ് മരുതം ക്രെസ്റ്റ് വൺ 35.
undefined
30 സെന്‍റിൽ 30 പ്രീമിയം അപ്പാര്‍ട്ട്മെന്‍റുകളാണ് മരുതം ക്രെസ്റ്റ് വൺ 35-ൽ ഉള്ളത്. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ഡിസൈനിൽ ഗ്രൗണ്ട് ഫ്ലോറിന് പുറമെ 12 നില ഉയരത്തിലാണ് പ്രോജക്റ്റ്. 1372 ചതുരശ്രയടി മുതൽ 1840 ചതുരശ്രയടിയാണ് അപ്പാര്‍ട്ട്മെന്‍റുകളുടെ തറ വിസ്തീര്‍ണം.
അത്യാധുനിക സൗകര്യങ്ങളാണ് താമസക്കാര്‍ക്ക് വേണ്ടി മരുതം ക്രെസ്റ്റ് വൺ 35 ഒരുക്കിയിരിക്കുന്നത്. എ.സി ലോബി, എ.സി യുണിസെക്സ് ജിംനേഷ്യം, ഇലക്ട്രിക് കാര്‍ ചാര്‍ജിങ് പോയിന്‍റ്, ഹൈ-ഫൈ തീയേറ്റര്‍, സോളാര്‍ പവറിൽ പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍, അത്യാധുനിക ആര്‍ക്കിടെക്ച്ചര്‍, റൂഫ് ടോപ് ഇൻഫിനിറ്റി പൂള്‍ എന്നിവയാണ് എടുത്തു പറയേണ്ട സവിശേഷതകള്‍.
വെറും 1.3 കിലോമീറ്ററിൽ ലോര്‍ഡ്‍സ് ഹോസ്പിറ്റൽ, 1.4 കിലോമീറ്ററിൽ തിരുവനന്തപുരം വിമാനത്താവളം, 2.3 കിലോമീറ്റര്‍ ദൂരത്തിൽ പേട്ട റെയിൽവേ സ്റ്റേഷൻ, 2.9 കിലോമീറ്ററിൽ കൊച്ചുവേളി സ്റ്റേഷൻ, 5.2 കിലോമീറ്ററിൽ ട്രിവാൻഡ്രം സെൻട്രൽ സ്റ്റേഷൻ എന്നിങ്ങനെ പോകുന്ന കൈയ്യെത്തും ദൂരത്തുള്ള സൗകര്യങ്ങള്‍.
25 വര്‍ഷമായി നിര്‍മ്മാണ മേഖലയിൽ പ്രവര്‍ത്തിക്കുന്ന മരുതം ഗ്രൂപ്പ് ആണ് മരുതം ക്രെസ്റ്റ് വൺ 35 അവതരിപ്പിക്കുന്നത്. ചെന്നൈ, കോയമ്പത്തൂര്‍, തിരുവനന്തപുരം, പുതുച്ചേരി എന്നിവിടങ്ങളിൽ 75-ൽ അധികം പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കിയ മരുതം ഗ്രൂപ്പ് 2000-ത്തിൽ അധികം പേര്‍ക്ക് സ്വപ്നഗൃഹങ്ങളുടെ താക്കോൽ കൈമാറുകയും ചെയ്തിട്ടുണ്ട്.