ഇന്ത്യയിലെ ആദ്യ ലക്ഷ്വറി സില്‍ക്ക് ക്ലോത്തിംഗ് ബ്രാന്‍ഡ് 'ബീന കണ്ണന്‍' അവതരണം 23ന്

By Web Team  |  First Published Mar 22, 2021, 3:03 PM IST

പാരമ്പര്യത്തനിമയുള്ള രൂപകല്‍പനകള്‍ക്കു പ്രശസ്തയായ ബീന കണ്ണന്‍, പുതിയ ഡിസൈന്‍ ശേഖരത്തിലൂടെ സില്‍ക്ക് നെയ്ത്തിന്‍റെ സമ്പന്നമായ ഇന്ത്യന്‍ പൈതൃകം ലോകത്തിന് മുന്നിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നു വ്യക്തമാക്കുന്നു. 
 


കാഞ്ചിപുരം നെയ്ത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ലോകത്തിലെ ആദ്യ ഹൗട്ട്കൊട്ടൂര്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രമുഖ ഡിസൈനർ ബീന കണ്ണന്‍. 23 ന് കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് അവതരണം. 24 ന് ഈ രംഗത്തെ വിദഗ്ധര്‍ക്ക് വേണ്ടി സ്റ്റോര്‍ സന്ദര്‍ശനവും ആസൂത്രണം ചെയ്തിട്ടുണ്ട്. പാരമ്പര്യത്തനിമയുള്ള രൂപകല്‍പനകള്‍ക്കു പ്രശസ്തയായ ബീന കണ്ണന്‍, പുതിയ ഡിസൈന്‍ ശേഖരത്തിലൂടെ സില്‍ക്ക് നെയ്ത്തിന്‍റെ സമ്പന്നമായ ഇന്ത്യന്‍ പൈതൃകം ലോകത്തിന് മുന്നിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നു വ്യക്തമാക്കുന്നു.

."

Latest Videos

undefined

ലോകപ്രശസ്തമായ കാഞ്ചിപുരം നെയ്ത്തിനെ ആസ്പദമാക്കി ആദ്യമായാണ് ഒരു ഡിസൈനര്‍ ശേഖരം ഒരുങ്ങുന്നതെന്ന് ബീന കണ്ണൻ പറഞ്ഞു. ഇന്ത്യന്‍ നെയ്ത്ത് രംഗത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഈ ഉദ്യമം ഈ രംഗത്ത് പുതുമയും വ്യത്യസ്തതയുമുള്ള പരീക്ഷണമായി മാറും. വസ്ത്ര രൂപകല്‍പന രംഗത്ത് ഏറ്റവും നൂതനമായ മാറ്റത്തിനു കൂടിയാണ് കാഞ്ചീപുരം നെയ്ത്ത് ആസ്പദമാക്കിയുള്ള ഹൗട്ട്കൊട്ടൂര്‍ ബ്രാന്‍ഡ് തുടക്കമിടുന്നതെന്നും അവർ പറഞ്ഞു. ഇതോടെ ലോകത്തെ പ്രീമിയം വസ്ത്ര ബ്രാന്‍ഡ് നിരയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള സംരംഭങ്ങളിലൊന്നാവുകയാണ് ബീന കണ്ണന്‍ ബ്രാന്‍ഡിങ്

കാഞ്ചിപുരം ഇന്‍സ്പയേര്‍ഡ് ഹൗട്ട്കൊട്ടൂര്‍ ബ്രാന്‍ഡിന്‍റെ ഇന്ത്യയിലെ ആദ്യ ഫ്ളാഗ്ഷിപ്പ് സ്റ്റോറിന്‍റെ അവതരണവും 23ന് നടക്കും. ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍നിര മോഡലുകളായിരിക്കും പുതിയ ഡിസൈന്‍ ശേഖരം പ്രദര്‍ശിപ്പിക്കുക. 24ന് ഫാഷന്‍ രംഗത്തെ എല്ലാ വിദഗ്ധര്‍ക്കും ഡിസൈനുകള്‍ നേരിട്ട് കാണാനുള്ള അവസരം ഒരുക്കും. രാജ്യമെമ്പാടുമുള്ള ഡിസൈന്‍ പ്രേമികള്‍, ഫാഷന്‍ പ്രചോദകര്‍, ഉയര്‍ന്ന വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ പരിപാടിക്ക് സാക്ഷ്യം വഹിക്കും.

26 ന് എറണാകുളം എം.ജി റോഡിലുള്ള ശീമാട്ടിയുടെ അഞ്ചാം നിലയില്‍ സ്റ്റോര്‍ ഔദ്യോഗികമായി തുറക്കും.
 

click me!