ഒരു ധനകാര്യ സ്ഥാപനമെന്ന നിലയ്ക്ക് സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിലും കെ.എസ്.എഫ്.ഇ ഗണ്യമായ സംഭാവന നല്‍കി വരുന്നു
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഏറ്റവും വിശ്വാസമുള്ള ഒരു കേരള സര്‍ക്കാര്‍ ധനകാര്യസ്ഥാപനമാണ് കെ.എസ്.എഫ്.ഇ. കേരളത്തിലെ ജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതില്‍ കെ.എസ്.എഫ്.ഇ. വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഒരു ധനകാര്യ സ്ഥാപനമെന്ന നിലയ്ക്ക് സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിലും കെ.എസ്.എഫ്.ഇ ഗണ്യമായ സംഭാവന നല്‍കി വരുന്നു.
1969 നവംബര്‍ 6 ന് തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച കെ.എസ്.എഫ്.ഇ. സാമ്പത്തിക ഭദ്രതയുടെ 54-ാം വര്‍ഷത്തിലെത്തി നിൽക്കുകയാണ്. കേവലം 10 ശാഖകളുമായി പ്രവര്‍ത്തനം തുടങ്ങിയ കെ.എസ്.എഫ്.ഇ. ഇന്ന് 670 ശാഖകളിലെത്തി നില്‍ക്കുന്നു.
undefined
ചിട്ടിയാണ് കെ.എസ്.എഫ്.ഇ.യുടെ മുഖ്യ ഉല്‍പ്പന്നം. നിക്ഷേപത്തിന്‍റെയും വായ്പയുടെയും ഗുണഫലങ്ങള്‍ സംയോജിപ്പിച്ച സാമ്പത്തിക പദ്ധതിയാണ് ചിട്ടി. ചിട്ടി കൂടാതെ വിവിധ ആവശ്യങ്ങള്‍ക്ക് ഉതകുന്ന നിരവധി വായ്പാ പദ്ധതികള്‍ കെ.എസ്.എഫ്.ഇ. നൽകുന്നുണ്ട്. സ്വര്‍ണ്ണപ്പണയ വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പ, ചിട്ടി AOR, വാഹന AY തുടങ്ങിയ വായ്പാ പദ്ധതികളും നിക്ഷേപ പദ്ധതികളും സാമൂഹ്യ സുരക്ഷാ പദ്ധതികളും കെ.എസ്.എഫ്.ഇ. പ്രദാനം ചെയ്യുന്നു. കൂടാതെ പ്രവാസി മലയാളികള്‍ക്കായി ആരംഭിച്ച പ്രവാസി ചിട്ടി പദ്ധതിയും നിലവിലുണ്ട്.
കെ.എസ്.എഫ്.ഇ. വെബ്സൈറ്റായ www.ksfe.com പ്രവാസി ചിട്ടി സെന്‍ററായ ഡിജിറ്റല്‍ ബിസിനസ്സ് സെന്‍റര്‍ വെബ്‌സൈറ്റ് www.pravasi.ksfe.com എന്നിവയിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.