പൊതുമരാമത്ത് വകുപ്പിന് 36 പദ്ധതികള്‍ക്ക് 3414.16 കോടി രൂപ. കൊച്ചി സംയോജിത ജലഗതാഗത പദ്ധതിയിൽ ഉൾപ്പെടുത്തി ചിലവന്നൂര്‍ ബണ്ട് പാലത്തിന് 32.17 കോടി രൂപ അനുവദിച്ചു.
കിഫ്ബിയുടെ 45-ാമത് ബോര്‍ഡ് യോഗത്തില്‍ 5681.98 കോടി രൂപയുടെ 64 പദ്ധതികള്‍ക്ക് അനുമതിയായി. ഫെബ്രുവരി 25-ന് നടന്ന എക്സിക്യൂട്ടിവ് യോഗത്തിലെതുള്‍പ്പടെ) ഇതുവരെ 80,352.04 കോടി രൂപയുടെ 1057 പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്.
undefined
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ റോഡുവികസന പദ്ധതികള്‍ക്കുള്ള സ്ഥലമേറ്റെടുപ്പുള്‍പ്പടെ 3414.16 കോടി രൂപയുടെ 36 പദ്ധതികള്‍ക്കും, കോസ്റ്റല്‍ ഷിപ്പിംഗ് & ഇന്‍ലാന്‍റ് നാവിഗേഷന്‍ വകുപ്പിനു കീഴില്‍ കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിയുടെ ഭാഗമായി ചിലവന്നൂര്‍ ബണ്ട് റോഡ് പാലത്തിന് 32.17 കോടി രൂപയുടെയും എളംകുളം സിവറേജ് പ്ലാന്റിന് 341.97 കോടി രൂപയുടെയും പദ്ധതികള്‍ക്ക് അനുമതിയായിട്ടുണ്ട്.
ആരോഗ്യവകുപ്പിന് കീഴില്‍ എട്ട് പദ്ധതികളിലായി 605.49 കോടി രൂപയുടെ പദ്ധതികള്‍ക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഒൻപത് പദ്ധതികളിലായി 600.48 കോടി രൂപയുടെ പദ്ധതികള്‍ക്കും ജലവിഭവ വകുപ്പിന് കീഴില്‍ 467.32 കോടി രൂപയുടെ 3 പദ്ധതികള്‍ക്കും അംഗീകാരം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ 42.04 കോടി രൂപയുടെ 2 പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. ഇതില്‍ തൃശ്ശൂര്‍ കോര്‍പറേഷനിലെ ആധുനിക അറവുശാലയും 12 ഇടങ്ങളില്‍ ആധുനിക ശ്മശാനങ്ങളും ഉള്‍പ്പെടുന്നു.
പത്തനതിട്ടയിലെ ബ്ലെസ്സണ്‍ ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് 47.93 കോടി രൂപയുടെയും 8 സ്‌കൂളുകളുടെ നവീകരണത്തിനായി 31.11 കോടി രൂപയുടെയും ആനിമല്‍ ഹസ്ബന്‍ഡറി വകുപ്പിന് കീഴില്‍ ട്രാന്‍സ്നേഷണല്‍ റിസര്‍ച്ച് സെന്‍റര്‍ നിര്‍മ്മാണത്തിനായി 10.24 കോടി രൂപയുടെയും അനുമതി നല്‍കിയിട്ടുണ്ട്.
ധനാനുമതി നല്‍കിയ പ്രധാന പദ്ധതികള്‍
സംസ്ഥാനത്തെ വന്‍കിട അടിസ്ഥാന സാകര്യ വികസനത്തിനു വേണ്ടി സംസ്ഥാനത്തെ റോഡുകള്‍, പാലങ്ങള്‍, ഐ.ടി, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ള വിതരണം, ഇറിഗേഷന്‍, ഗതാഗതം, ടൂറിസം, കായികം, വിദ്യാഭ്യാസം, ഈര്‍ജ്ജം തുടങ്ങിയ വിവിധ മേഖലകളിലെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിക്കഴിഞ്ഞു.
ഇത്തരത്തില്‍ 60,352.04 കോടി രൂപയുടെ 1050 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും 20000 കോടി രൂപയുടെ ലാന്‍ഡ് അക്വിസിഷന്‍ പൂളില്‍ ഉള്‍പ്പെടുത്തി ഏഴ് പദ്ധതികള്‍ക്കും ധനാനുമതി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ 80,352.04 കോടി രൂപയുടെ 1057 പദ്ധതികള്‍ക്കാണ് കിഫ്ബി എക്സിക്യൂട്ടീവ് / ബോര്‍ഡ് യോഗങ്ങളില്‍ നാളിതുവരെ അനുമതി നല്‍കിയിട്ടുള്ളത്.
അംഗീകാരം നല്‍കിയ പദ്ധതികളിലേക്കായി 23,095.47 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. ഇതുവരെ 12,089.29 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കിഫ്ബിക്ക് സാധിച്ചിട്ടുണ്ട്.
ഇതുവരെ പൂര്‍ത്തീകരിച്ച പദ്ധതികളുടെ വിശദാംശങ്ങള്‍
കിഫ്ബി അനുമതി നല്‍കിയ പദ്ധതികളുടെ സ്ഥിതിവിവരം
എല്ലാ വകുപ്പുകളിലുമായി 60,352 കോടി രൂപയുടെ 1050 പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന് കീഴിലാണ് ഏറ്റവും കൂടുതല്‍ പദ്ധതിക്ക് (485) അനുമതി നല്‍കിയിട്ടുള്ളത്.
പൊതുവിദ്യഭ്യാസ വകുപ്പിന് കീഴില്‍ 143 പദ്ധതികള്‍ക്കും, ജലവിഭവവകുപ്പിന് കീഴില്‍ 96 പദ്ധതികള്‍ക്കും , ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന് കീഴില്‍ 73 പദ്ധതികള്‍ക്കും, ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ 61 പദ്ധതികള്‍ക്കും കായിക യുവജനക്ഷേമവകുപ്പിന് കീഴില്‍ 39 പദ്ധതികള്‍ക്കും, മത്സ്യബന്ധന വകുപ്പിന് കീഴില്‍ 26 പദ്ധതികള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.
ഇതില്‍ 599 പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തിട്ടുണ്ട്. 21,989.77 കോടി രൂപയ്ക്കാണ് ഈ പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 546 പദ്ധതികളുടെ പ്രവര്‍ത്തികള്‍ ആരംഭിക്കുകയോ അവാര്‍ഡ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. 20,054.72 കോടി രൂപയാണ് ആരംഭിച്ച/ അവാര്‍ഡ് ചെയ്യപ്പെട്ട പദ്ധതികളുടെ ആകെ കരാര്‍ തുക.
ഇതിനുപുറമെയാണ് 22,877.17 കോടി രൂപയുടെ ഏഴ് ഭൂമി ഏറ്റെടുക്കല്‍പദ്ധതികള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ പൊതുമരാമത്ത്- ദേശീയ പാതാ അഥോറിറ്റിയും നേതൃത്വം നല്‍കുന്ന ഭൂമി ഏറ്റെടുക്കലിനായുള്ള 6769.01 കോടി രൂപയും മൂന്ന് വ്യവസായ പാര്‍ക്കുകള്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഭുമി ഏറ്റെടുക്കല്‍, കൊച്ചി-ബെംഗലുരു വ്യവസായ ഇടനാഴി എന്നിവയ്ക്കായുള്ള 16,108.16 കോടി രൂപയും ഉള്‍പ്പെടുന്നു.അങ്ങനെ ആകെ 22,877.17 കോടി രൂപയുടെ 7 ഭൂമി ഏറ്റെടുക്കല്‍ പദ്ധതികളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
അങ്ങനെ അടിസ്ഥാനസൗകര്യ വികസനമേഖലയില്‍ 1050 പദ്ധതികളും 7 ഭൂമി ഏറ്റെടുക്കല്‍ പദ്ധതികളും ചേര്‍ന്ന് ആകെ 80,352.04 കോടി രൂപയുടെ 1057 പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിയിട്ടുള്ളത്.
കിഫ്ബിയുടെ ധനസ്ഥിതി
80,000 കോടിയില്‍പരം രൂപയുടെ 1057 പദ്ധതികള്‍ കിഫ് ബോര്‍ഡ് അംഗീകാരം നല്‍കി. വൃത്യസ്തമായ മേഖലയിലുള്ള ഈ പദ്ധതികള്‍ വിവിധ നിര്‍മ്മാണ ഘട്ടങ്ങളില്‍ ആണ്. കിഫ്ബിയ്ക്ക് പ്രധാന വരുമാന സ്രോതസ് ആയി നിശ്ചയിച്ചിട്ടുള്ള മോട്ടോര്‍ വെഹിക്കിള്‍ ടാക്സ് - പെട്രോളിയം സെസ്സായി സര്‍ക്കാരില്‍ നിന്നും 12,606 കോടി ലഭിച്ചിട്ടുണ്ട്.
ധനസമാഹരണത്തിന്റെ ഭാഗമായി വിവിധ ബാങ്കുകള്‍/ ധനകാര്യവികസന ഡവലപ്മെന്റ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ ഇന്‍സ്ടിട്യൂഷന്‍ നിന്നുള്ള ലോണുകള്‍, ബോണ്ടുകള്‍ എന്നിവയിലൂടെ ഉറപ്പുവരുത്തിയ 21,320 കോടി രൂപയില്‍ നിന്നും 17,689 കോടി രൂപ കിഫ്ബി വായ്പയെടുത്തിട്ടുണ്ട്. നാളിതുവരെ 23,095 കോടി രൂപ പദ്ധതികളിലേക്കായി വിനിയോഗിക്കുവാന്‍ കിഫ്ബിക്ക് കഴിഞ്ഞു.
വിവിധ അക്കൗണ്ടുകളിലായി നിലവില്‍ കിഫ്ബിയുടെ കൈവശം 6,959 കോടി രൂപ ബാക്കിയുണ്ട്. കൂടാതെ 3,632 കോടി രൂപ അനുവദിച്ച് കിട്ടിയ വിവിധ വായ്പകളില്‍ നിന്നായി എടുക്കുവാന്‍ ബാക്കിയുണ്ട്. നിലവിലെ സ്ഥിതിയില്‍ 2023-24 സാമ്പത്തിക വര്‍ഷം 9,000 കോടി രൂപ കിഫ്ബിയ്ക്ക് വായ്പ്പയിനത്തില്‍ ധനവിപണിയില്‍ നിന്നും കണ്ടെത്തേണ്ടിവരും.
പദ്ധതികള്‍ക്കായി നല്‍കുവാന്‍ കിഫ്ബിയുടെ കൈവശം നിലവില്‍ ആവശ്യത്തിനുള്ള ഫണ്ട് ലഭ്യമാണ്. സാമ്പത്തിക വളര്‍ച്ചയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പശ്ചാത്തല സാകര്യ വികസനതിന്റെ പ്രാധാന്യം കണക്കിലെടുത്ത് കിഫ്ബി പദ്ധതികള്‍ സുഗമമായി നടപ്പിലാക്കുന്നതിനുള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും ആക്ട് പ്രകാരം ലഭിക്കേണ്ട തുക മുടക്കമില്ലാതെ നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ കിഫ്ബിയ്ക്ക് മാര്‍ക്കറ്റില്‍ നിന്നും ഫണ്ട് കണ്ടെത്തുന്നതിനു പ്രതിസന്ധികള്‍ ഒന്നും തന്നെയില്ല. എന്നാല്‍ കിഫ്ബിപോലെയുള്ള സ്ഥാപനങ്ങളുടെ വായ്പ സംസ്ഥാനത്തിന്റെ വായ്പ പരിധിയില്‍ ഉള്‍പ്പെടുത്തിയതുകാരണം സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിട്ടുണ്ട്. ഇത് ഗൗരവകരമായ ഒരു സ്ഥിതിവിശേഷമാണ്. സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വെച്ചിട്ടുള്ള മറ്റ് വികസന പ്രവര്‍ത്തനങ്ങളെയും ക്ഷേമ പദ്ധതികളേയും ഇവ പ്രതികൂലമായി ബാധിക്കുന്നുണ്ട്.