2024 ല്‍ 100 കോടി ഡോളര്‍ മൂല്യമുള്ള കമ്പനി അഥവാ യൂണികോൺ ആകാന്‍ ലക്ഷ്യമിട്ടുകൊണ്ട്, 100 കോടി രൂപയുടെ സീരീസ് എ നിക്ഷേപ സമാഹരണം ഉടന്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് വെര്‍ടെയ്ല്‍. ഏറെക്കാലം എയര്‍ലൈന്‍ ഐ. ടി. മേഖലയില്‍ പ്രവര്‍ത്തിച്ച, കൊച്ചിക്കാരായ ജെറിന്‍ ജോസ്, സതീഷ് സത്ചിത് എന്നീ ഐടി പ്രഫഷനലുകള്‍ സ്ഥാപിച്ചതാണ് വെര്‍ടെയ്ല്‍ ടെക്‌നോളജീസ്.
വെര്‍ടെയ്ല്‍ ടെക്‌നോളജീസ് നിക്ഷേപ സമാഹരണത്തിന്റെ പ്രീ സീരിസ് - എ റൗണ്ട് പൂര്‍ത്തിയാക്കി.
വിമാനയാത്രാരീതി ആകെ മാറ്റിമറിക്കുന്ന നെറ്റ്‌വര്‍ക്കിങ് സാങ്കേതികവിദ്യയായ ന്യൂ ഡിസ്ട്രിബ്യൂഷന്‍ കേപ്പബിലിറ്റി(എന്‍ഡിസി), എയര്‍ലൈനുകള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും ലഭ്യമാക്കുന്ന ലോകത്തിലെതന്നെ പ്രമുഖ സ്ഥാപനങ്ങളില്‍ ഒന്നാണ് കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വെര്‍ടെയ്ല്‍ ടെക്‌നോളജീസ്.
പ്രമുഖ വ്യവസായിയും വി ഗാര്‍ഡ് ചെയര്‍മാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, മെഡ്‌ടെക് കോര്‍പറേഷന്‍ ചെയര്‍മാനും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും അസറ്റ് ഹോംസിന്റെയും ഡയറക്ടറുമായ ഡോ. ഹസന്‍ കുഞ്ഞി, ഖത്തറിലെ വ്യവസായിയായ കെ. എം. വര്‍ഗീസ് എന്നിവരില്‍നിന്നാണ് മൂലധന സമാഹരണം നടത്തിയത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലൂബെല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആണ് നിക്ഷേപ സമാഹരണം നടന്നത്.
undefined
2024 ല്‍ 100 കോടി ഡോളര്‍ മൂല്യമുള്ള കമ്പനി അഥവാ യൂണികോൺ ആകാന്‍ ലക്ഷ്യമിട്ടുകൊണ്ട്, 100 കോടി രൂപയുടെ സീരീസ് എ നിക്ഷേപ സമാഹരണം ഉടന്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് വെര്‍ടെയ്ല്‍. ഏറെക്കാലം എയര്‍ലൈന്‍ ഐ. ടി. മേഖലയില്‍ പ്രവര്‍ത്തിച്ച, കൊച്ചിക്കാരായ ജെറിന്‍ ജോസ്, സതീഷ് സത്ചിത് എന്നീ ഐടി പ്രഫഷനലുകള്‍ സ്ഥാപിച്ചതാണ് വെര്‍ടെയ്ല്‍ ടെക്‌നോളജീസ്.
40 വര്‍ഷത്തോളമായി നിലനില്‍ക്കുന്ന, അതായത് ഇന്റര്‍നെറ്റ് വ്യാപകമാകുതിനെല്ലാം മുന്‍പേ മുതലുള്ള, വിമാനടിക്കറ്റിങ്ങ് വിതരണ സംവിധാനത്തെ അടിമുടി പരിഷ്‌കരിച്ചുകൊണ്ടാണ് വ്യോമഗതാഗത സംഘടനയായ അയാട്ട 2015 ല്‍ എന്‍ഡിസി രൂപരേഖ കൊണ്ടുവത്. ഇതിന് ഐ. ടി. സംവിധാനം ഒരുക്കിയാണ് ട്രാവല്‍ ടെക്‌നോളജി കമ്പനിയായ വെര്‍ടെയ്ല്‍ ശ്രദ്ധയാകര്‍ഷിച്ചത്. എയര്‍ലൈനുകള്‍ക്കായി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വെര്‍ടെയ്ല്‍ രൂപംനല്‍കിയ റീട്ടെയ്‌ലിങ്ങ് ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ്‌ഫോം 'വെര്‍ടെയ്ല്‍ ഡയറക്ട് കണക്ട്' ഇതിനോടകം വിപ്ലവം സൃഷ്ടിച്ചുകഴിഞ്ഞു. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍തന്നെ ലോകത്തിലെ 30 ല്‍ അധികം പ്രമുഖ എയര്‍ലൈനുകളാണ് വെര്‍ടെയ്‌ലിന്റെ ഭാഗമായത്. എമിറേറ്റ്‌സിന്റെ ഗ്ലോബല്‍ ലോഞ്ചിങ്ങ് പങ്കാളി എന്നതുകൂടാതെ എത്തിഹാദ് എയര്‍വേയ്‌സ്, ലുഫ്താന്‍സ ഗ്രൂപ്പ്, ബ്രിട്ടീഷ് എയര്‍വേയ്‌സ്, അമേരിക്കന്‍ എയര്‍ലൈന്‍സ്, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് തുടങ്ങി 30 ല്‍ അധികം എയര്‍ലൈനുകളുടെ ഡിസ്ട്രിബ്യൂഷന്‍ പങ്കാളികൂടിയാണ് വെര്‍ടെയ്ല്‍. ഈ പുതിയ ഡിസ്ട്രിബ്യൂഷന്‍ ഇക്കോസിസ്റ്റത്തിലെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനമായി വെര്‍ടെയ്ല്‍ ടെക്‌നോളജീസ് ഉയർന്നു കഴിഞ്ഞു. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന വെര്‍ടെയ്‌ലിന് ജപ്പാനില്‍ ഒരു ഉപസ്ഥാപനവും യു.എസ്.എ, യു.കെ., മിഡില്‍ ഈസ്റ്റ്, ചൈന, ഹോങ്‌കോങ് എന്നിവിടങ്ങളില്‍ പ്രതിനിധികളുമുണ്ട്.
എയര്‍ലൈന്‍ ഡിസ്ട്രിബ്യൂഷന്‍ മേഖലയിലെ സാങ്കേതികവിദ്യാരംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നവരില്‍ മുന്‍നിരയിലാണ് 2016 ല്‍ രൂപീകരിച്ച വെര്‍ടെയ്ല്‍ ടെക്‌നോളജീസ്. ഇവർ വികസിപ്പിച്ച അതിനൂതന എയര്‍ലൈന്‍ ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ്‌ഫോം വഴി എയര്‍ലൈനുകള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ ട്രാവല്‍ ഏജന്‍സികളിലേക്ക് നേരിട്ടെത്തിക്കുവാന്‍ കഴിഞ്ഞു. വെര്‍ടെയ്‌ലിന്റെ യൂണിവേഴ്‌സല്‍ എപിഎ ഉപയോഗിച്ച് ട്രാവല്‍ കമ്പനികള്‍ക്ക് എയര്‍ലൈനുകളുടെ റിസര്‍വേഷന്‍ സിസ്റ്റവുമായി നേരിട്ട് ബന്ധം സ്ഥാപിക്കുവാന്‍ കഴിയുന്നു. അതുവഴി എയര്‍ലൈനുകള്‍ നല്‍കുന്ന ഉല്‍പങ്ങളെക്കുറിച്ചുള്ള വിപുലമായ കണ്ടെന്റും, ആനുകൂല്യങ്ങളും, അധിക സേവനങ്ങളും യാത്രക്കാരിലേക്ക് എത്തിക്കുവാനും സാധിക്കുന്നു. പഴയ പ്ലാറ്റ്‌ഫോമില്‍ ഇത് സാധ്യമായിരുില്ല.
വെര്‍ടെയ്ല്‍ ടെക്‌നോളജീസിനെക്കുറിച്ച് കൂടുതല്‍ അറിയുവാനായി contact@verteil.com എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.