അമൂല്‍ മാതൃകയില്‍ റബര്‍ സംഭരണം: കേരള റബര്‍ ലിമിറ്റഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍

By Web Team  |  First Published Jan 15, 2021, 5:57 PM IST

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള 250 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി ധനമന്ത്രി ബജറ്റിലൂടെ വ്യക്തമാക്കി. 

തിരുവനന്തപുരം: റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ ലക്ഷ്യമിട്ട് ഹബ്ബ് സ്ഥാപിക്കുന്നതിനായി 26 ശതമാനം സര്‍ക്കാര്‍ ഓഹരിയുള്ള കേരള റബര്‍ ലിമിറ്റഡ് രൂപീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 1050 കോടി രൂപ മുതല്‍മുടക്കിലാണ് പദ്ധതി. വെള്ളൂര്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറിയുടെ മിച്ചസ്ഥലത്തായിരിക്കും കമ്പനി സ്ഥാപിക്കുക. 

അമൂല്‍ മാതൃകയിലായിരിക്കും കമ്പനി റബര്‍ സംഭരിക്കുന്നത്. കമ്പനി രൂപീകരിക്കുക ലക്ഷ്യമിട്ടുളള പ്രാഥമിക പ്രവര്‍ത്തന മൂലധനമായി 4.5 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ടയര്‍ അടക്കമുളള റബര്‍ അധിഷ്ഠത വ്യവസായങ്ങള്‍ ഹബ്ബില്‍ ആരംഭിക്കും. 

Latest Videos

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള 250 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി ധനമന്ത്രി ബജറ്റിലൂടെ വ്യക്തമാക്കി. 

click me!