മിനി ഹോം അപ്ലൈയൻസുകൾ, ഗിഫ്റ്റ് ഐറ്റംസ്, ബേക്കറി, പച്ചക്കറി, പലചരക്ക്, സെൽഫ് കെയർ പ്രൊഡക്ടുകൾ തുടങ്ങിയവ എക്സ്പ്രസ്സ് മാർട്ട് വഴി വാങ്ങാം.
കല്യാൺ എക്സ്പ്രസ്സ് മാർട്ട് ഒല്ലൂരിലും പ്രവർത്തനം ആരംഭിച്ചു. റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ എക്സ്പ്രസ് മാർട്ട് ഉദ്ഘാടനം ചെയ്തു.
കല്യാൺ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചിട്ട് ആറ് വർഷങ്ങൾ പിന്നിട്ടിരിക്കുമ്പോൾ ജനങ്ങൾക്കായി വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മ എന്നും ഉറപ്പുവരുത്തുവാൻ കല്യാൺ ബാധ്യസ്ഥർ ആണെന്ന് മാനേജിങ് ഡയറക്ടർ ടി.എസ് പട്ടാഭിരാമൻ പറഞ്ഞു. കല്യാൺ ഹൈപ്പർമാർക്കറ്റിൽ നിന്നും ലഭിച്ചു കൊണ്ടിരുന്ന എല്ലാ ഉൽപ്പന്നങ്ങളും അതേ വിലയിലും ഗുണമേന്മയിലും കല്യാൺ എക്സ്പ്രസ്സ് മാർട്ടിലും ലഭ്യമാകും.
undefined
മിനി ഹോം അപ്ലൈയൻസുകൾ, ഗിഫ്റ്റ് ഐറ്റംസ്, ബേക്കറി, പച്ചക്കറി, പലചരക്ക്, സെൽഫ് കെയർ പ്രൊഡക്ടുകൾ തുടങ്ങിയവയുടെ വിശാല ശേഖരമാണ് എക്സ്പ്രസ്സ് മാർട്ടിൽ ഒരുക്കിരിക്കുന്നത്. രാവിലെ 9 മണി മുതൽ രാത്രി 9 വരെ ആണ് പ്രവർത്തന സമയം. ഉപഭോക്താക്കൾക്കായി ഫ്രീ ഹോം ഡെലിവറി സൗകര്യവും എക്സ്‌പ്രസ്സ് മാർട്ടിൽ പ്രത്യേകം ഒരുക്കിയിട്ടുണ്ട്.
തൃശ്ശൂർ മേയർ എംകെ വർഗീസ്, കല്യാൺ സിൽക്‌സ്, ഫാസിയോ ആൻഡ് കല്യാൺ ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ ടി.എസ് പട്ടാഭിരാമൻ കല്യാൺ ജുവെല്ലേഴ്‌സ് മാനേജിങ് ഡയറക്ടർ ടി.എസ് കല്യാണരാമൻ, പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, ടി.എസ് അനന്തരാമൻ, ടി.എസ് ബലരാമൻ, ടി.എസ് രാമചന്ദ്രൻ, വർദ്ധിനി പ്രകാശ്, മധുമതി മഹേഷ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.