റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) പൂർണ ഉടമസ്ഥതയിലാണ് ജിയോ പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനം.
മുംബൈ: ഫേസ്ബുക്കുമായി 43,574 കോടി രൂപയുടെ കരാർ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ സ്വകാര്യ ഇക്വിറ്റി കമ്പനിയായ സിൽവർ ലേക്ക് 5,655.75 കോടി രൂപ ജിയോ പ്ലാറ്റ്‌ഫോമിലേക്ക് നിക്ഷേപിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചു. ജിയോയിൽ 1.15 ശതമാനം ഓഹരി അവർക്ക് ലഭിക്കും. ഈ നിക്ഷേപത്തോടെ ജിയോ പ്ലാറ്റ്‌ഫോമുകളുടെ മൂല്യം 4.90 ലക്ഷം കോടി രൂപയും എന്റർപ്രൈസ് മൂല്യം 5.15 ലക്ഷം കോടി രൂപയുമാകും.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) പൂർണ ഉടമസ്ഥതയിലാണ് ജിയോ പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനം.
undefined
സിൽവർ ലേക്കിന്റെ മറ്റ് നിക്ഷേപങ്ങളിൽ എയർബൺബി, അലിബാബ, ആൻറ് ഫിനാൻഷ്യൽ, ആൽഫബെറ്റിന്റെ വെർലി ആൻഡ് വേമോ യൂണിറ്റുകൾ, ഡെൽ ടെക്നോളജീസ്, ട്വിറ്റർ, കൂടാതെ നിരവധി ആഗോള സാങ്കേതിക കമ്പനികളും ഉൾപ്പെടുന്നു.
43,574 കോടി രൂപയ്ക്ക് റിലയന്‍സ് ജിയോ ഓഹരികള്‍ വാങ്ങി ഫേസ്ബുക്ക്
ഫേസ്ബുക്കിന് 10% ഓഹരി വിറ്റ ശേഷം, കടം കുറയ്ക്കുന്നതിന് സമാനമായ വലിപ്പത്തിലുള്ള കരാറിനായി മറ്റ് തന്ത്രപ്രധാന, സാമ്പത്തിക നിക്ഷേപകരുമായി ചർച്ച നടത്തുകയാണെന്ന് റിലയൻസ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.