ബാങ്കിംഗ് മേഖലയിലെ മികച്ച സേവനങ്ങൾ നല്കാൻ ദുബായിൽ ആരംഭം കുറിച്ച് നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ഐസിഎൽ ഗ്രൂപ്പ്. സേവനങ്ങൾ എങ്ങനെ ലഭ്യമാകും എന്നറിയാം
ഇന്ത്യയിൽ അതിവേഗം പടർന്നു പന്തലിക്കുന്ന നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ഐസിഎൽ ഗ്രൂപ്പ് ദുബായിൽ പുതിയ സംരംഭങ്ങൾ ആരംഭിച്ചു. ഔദ് മേത്ത കരാമയിലെ ഓഫീസ് കോർട്ട് ബിൽഡിംഗിലാണ് കോൺഗ്ലോമറേറ്റിന്റെ കോർപ്പറേറ്റ് ഓഫീസ് ആരംഭിച്ചിരിക്കുന്നത്. ദുബായില്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ അഡ്വ. കെജി അനില്‍കുമാര്‍ ഐസി എല്‍ ഗ്രൂപ്പിന്റെ വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
Read Also: പാലിന്റെ ഡിമാൻഡ് കൂടും, കയറ്റുമതി ഉയരും; അഞ്ച് വർഷംകൊണ്ട് 2 മടങ്ങ് വളർച്ച
undefined
ഭക്ഷണം, ഇലക്‌ട്രോണിക്‌സ്, ടൂറിസം, ആരോഗ്യം, എനർജി, വിദ്യാഭ്യാസം, സ്‌പോർട്‌സ്, റീട്ടെയിൽ തുടങ്ങി വിവിധ വിഭാഗങ്ങളിൽ ഐസിഎൽ നിക്ഷേപ സീവനങ്ങൾ നൽകുന്നുണ്ട്. ഉപയോക്താക്കളുടെ ആവശ്യകതകൾ അനുസരിച്ച് ഏറ്റവും ലളിതമായ നിബന്ധനകളാണ് ഐസിഎൽ ഗ്രൂപ്പ് മുന്നോട്ട് വെയ്ക്കുന്നത്. മിഡില്‍ ഈസ്റ്റ് മേഖലയിലെ യെല്ലോ മെറ്റല്‍ വിഭാഗത്തില്‍ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും നിക്ഷേപിക്കുന്നവർക്കും ഒരു പ്രധാന ലക്ഷ്യസ്ഥാനം കൂടിയാണ് ഈ
ഐസിഎല്‍ ഗോള്‍ഡ് ട്രേഡിംഗ്.
ലളിതമായ വ്യവസ്ഥകളിലൂടെ നിക്ഷേപത്തിലും വ്യാപാരത്തിലും ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ദുബായിലെ ഈ പുതിയ സംരംഭം കൊണ്ട് ഐസിഎല്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നത് എന്ന് മാനേജിംഗ് ഡയറക്ടർ കെ ജി അനിൽ കുമാർ പറഞ്ഞു.
Read Also:ആർബിഐ വായ്പാ നിരക്ക് ഉയർത്തിയേക്കും; എംപിസി യോഗം 30 ന്
യുഎഇയിലെ ഞങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കൾക്ക് ബാങ്കിംഗ് മേഖലയിലെ മികച്ച സേവനങ്ങൾ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉപയോക്താക്കളുടെ സംതൃപ്തി പ്രധാനമായി കാണുന്ന ഐസിഎല്‍ ഗ്രൂപ്പ് പരിചയസമ്പന്നരായ പ്രൊഫഷണൽ ടീമിന്റെ പിന്തുണയോടെ വലിയ പദ്ധതികളാണ് അണിയറയിൽ തയ്യാറാക്കുന്നത് എന്ന് അനിൽ കുമാർ വ്യക്തമാക്കി.
ഐസിഎല്‍ ഗ്രൂപ്പിന്റെ സേവനങ്ങൾ ലഭിക്കുന്നതിബിനായി 054 4115151 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലൂടെ ഉപഭോക്താക്കൾക്ക് കമ്പനിയുമായി നേരിട്ട് ബന്ധപ്പെടാം.