വീട് നിർമ്മിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് സിമന്റ്. വിപണിയിൽ ധാരാളം സിമന്റ് ബ്രാൻഡുകളുണ്ട്. എന്നാൽ എല്ലാ ആവശ്യങ്ങൾക്കും ഒരേ സിമന്റ് തന്നെയാണോ ഉപയോഗിക്കുക?
ജീവിതത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റുകളിൽ ഒന്നാണ് വീട്. നമ്മുടെ അടിസ്ഥാന സുരക്ഷിതത്വത്തിന്റെ ഭാഗമായ വീട്, എല്ലാവരുടെയും വലിയ സ്വപ്നവുമാണ്. അതുകൊണ്ട് തന്നെ വീട് നിർമ്മാണം വൈദഗ്ധ്യപൂർവ്വം നടത്തേണ്ട ഒന്നാണ്.
വീട് നിർമ്മിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് സിമന്റ്. വിപണിയിൽ ധാരാളം സിമന്റ് ബ്രാൻഡുകളുണ്ട്. എന്നാൽ എല്ലാ ആവശ്യങ്ങൾക്കും ഒരേ സിമന്റ് തന്നെയാണോ ഉപയോഗിക്കുക? തീർച്ചയായും അല്ല. വീട് ആകട്ടെ വമ്പൻ പാലങ്ങളാകട്ടെ, ഓരോ നിർമ്മിതിയും വ്യത്യസ്തമാണ്. ഇതിന് അനുസരിച്ചുള്ള സിമന്റ് മാത്രമേ ഫലപ്രദമായ നിർമ്മാണത്തിന് സഹായിക്കൂ. 'ശരിയായ ആപ്ലിക്കേഷന് ശരിയായ സിമന്റ്' എന്നതാണ് ഇന്ത്യയിലെ മുൻനിര സിമന്റ് കമ്പനിയായ രാംകോ മുന്നോട്ടുവെക്കുന്ന ആശയം. വ്യത്യസ്തമായ ആവശ്യങ്ങൾക്ക് രാംകോ വ്യത്യസ്തമായ സിമന്റുകൾ നിർദേശിക്കുന്നു. നിങ്ങളുടെ ആവശ്യങ്ങൾക്ക് ചേരുന്ന സിമന്റ് എങ്ങനെ തെരഞ്ഞെടുക്കാമെന്ന് ചുവടെ വായിക്കാം.
undefined
വീട് നിർമ്മിക്കാൻ ഏത് സിമന്റ് വേണം?
വീട് പണിയുമ്പോൾ ഫൗണ്ടേഷനുകൾ, പില്ലർ, കോളം, സ്ലാബ്, ബീം തുടങ്ങിയവ ഉറപ്പോടെ പണിയാനാകുന്ന സിമന്റ് വേണം പരിഗണിക്കാൻ. ഈ വിഭാഗത്തിൽപ്പെടുന്ന സിമന്റുകൾ പരിചയപ്പെടാം.
രാംകോം സൂപ്പർക്രീറ്റ്
ദീർഘകാലം ഈട് നിൽക്കുന്ന സിമന്റാണ് രാംകോ സൂപ്പർക്രീറ്റ്. IS 1489 (Part 1): 2015 മാനദണ്ഡത്തോടെയാണ് ഈ സിമന്റ് നിർമ്മിക്കുന്നത്.
ഈ സിമന്റിനുള്ള പ്രത്യേകതകൾ:
- വിള്ളലില്ലാത്ത കോൺക്രീറ്റ്
- കൂടുതൽ ആത്യന്തികശക്തി
- വേഗത്തിൽ ഉറയ്ക്കുന്നു
- കൂടുതൽ ഉയർന്ന ഈട്
- ഹൈഡ്രേഷൻ കൊണ്ട് ഉണ്ടാകുന്ന ചൂടിൽ കുറവ്
- ജോലി ചെയ്യാൻ എളുപ്പം
- എം-സാൻഡുമായി നന്നായി യോജിക്കുന്നു
രാംകോ സൂപ്പർഗ്രേഡ്
വീട് നിർമ്മാണത്തിന് യോജിച്ച സിമന്റാണ് രാംകോ സൂപ്പർഗ്രേഡ്. പോർട്ട്ലാൻഡ് സിമന്റ് ക്ലിങ്കർ, ജിംപ്സം, ഫ്ലൈ ആഷ് എന്നിവ ചേർത്താണ് ഈ സിമന്റ് നിർമ്മിക്കുന്നത്. ഹൈഡ്രേഷൻ കൊണ്ട് ഉണ്ടാകുന്ന ചൂട് വളരെ കുറവാണെന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണ പോർട്ട്ലാൻഡ് സിമന്റുകളെക്കാൾ മികച്ച പ്രതിരോധമാണ് ഇത് നൽകുക. ഹൈഡ്രേഷൻ സമയത്ത് കാൽസ്യം ഹൈഡ്രോക്സൈഡ് പുറന്തള്ളപ്പെടുമ്പോൾ ഉണ്ടാകുന്ന ലീച്ചിങ് തടയാനും രാംകോ സൂപ്പർഗ്രേഡ് സഹായിക്കും.
വലിയ നിർമ്മിതികൾക്ക് സിമന്റ് തെരഞ്ഞെടുക്കാം
വലിയ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് അനുയോജ്യമായ സിമന്റുകൾ രാംകോം നിർമ്മിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കുന്ന ഈ സിമന്റുകൾ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിക്കുന്നു. വമ്പൻ നിർമ്മാണങ്ങൾക്ക് ഉപയോഗപ്പെടുന്ന രാംകോ സിമന്റുകൾ ഏതൊക്കെയെന്ന് അറിയാം.
രാംകോ ഇൻഫ്രാ 43 & 53 ഗ്രേഡ്
മെട്രോ റെയിൽ, പാലങ്ങൾ, മേൽപ്പാതകൾ തുടങ്ങിയവയുടെ നിർമ്മാണത്തിനാണ് രാംകോ ഇൻഫ്രാ 42 & 53 ഗ്രേഡ് സിമന്റുകൾ പ്രധാനമായും ഉപയോഗിക്കുന്നത്. ഉയർന്ന ഗ്രേഡിലുള്ള കോൺക്രീറ്റ് ആണ് ഇത്തരം പ്രോജക്റ്റുകൾക്ക് വേണ്ടത്. രാംകോ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്റർ ഗവേഷണത്തിലൂടെ നിർമ്മിച്ച സിമന്റുകളാണ് ഒ.പി.സി 53 ഇൻഫ്രാ, ഒ.പി.സി 43 ഇൻഫ്രാ എന്നിവ.
രാംകോ ഇൻഫ്രാ സൂപ്പർ ഒ.പി.സി 53 ഗ്രേഡ്
റെയിൽവെ, മെട്രോ, പാലങ്ങൾ തുടങ്ങിയ വൻ നിർമ്മിതികൾക്ക് യോജിച്ച ഒരു ഒ.പി.സി (ഓർഡിനറി പോർട്ട്ലാൻഡ് സിമന്റ്) സിമന്റാണ് രാംകോ ഇൻഫ്രാ സൂപ്പർ ഒ.പി.സി 53 ഗ്രേഡ്. കോൺക്രീറ്റിന് ചേർന്ന ഈ ഉൽപ്പന്നം വലിയ അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് വേണ്ടി പ്രത്യേകം നിർമ്മിച്ചതാണ്. ഇതിൽ അധികതോതിൽ അടങ്ങിയിട്ടുള്ള സപ്ലിമെന്ററി സിമന്റിഷ്യസ് മെറ്റീരിയൽസ് (SCMs) മികച്ച പ്രകടനം ഉറപ്പുവരുത്തുന്നു. ഉയർന്ന സ്ട്രെങ്ത് ആണ് മറ്റൊരു പ്രത്യേകത. വേഗത്തിൽ ദൃഢമാകുന്നതിനാൽ നിർമ്മാണത്തിന്റെ ഓരോ ഘട്ടവും വേഗത്തിലാക്കാം, സമയനഷ്ടം തീരെയുണ്ടാകില്ല. ഇതിലടങ്ങിയിട്ടുള്ള അഡ്മിക്സച്ചറുകൾ സിമന്റ് കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നു. ഉയർന്ന ഗ്രേഡിലുള്ള സിമന്റ് ആയതിനാൽ തന്നെ കൃത്യം അളവിൽ മാത്രമേ രാംകോ ഇൻഫ്രാ സൂപ്പർ ഒ.പി.സി 53 ഗ്രേഡ് ഉപയോഗിക്കേണ്ടി വരുന്നുള്ളൂ. ഇത് വലിയതോതിൽ നിർമ്മാണ ചെലവ് കുറയ്ക്കാൻ സഹായിക്കും. എല്ലാ തരത്തിലുള്ള പി.സി.ഇ (പോളി കാർബോക്സിലേറ്റ് ഈഥർ) അഡ്മിക്സ്ചേർസിനും ഒപ്പം യോജിക്കുന്നതാണ് ഈ സിമന്റ് എന്നതും പ്രത്യേകതയാണ്.
രാംകോ സൂപ്പർ ഫാസ്റ്റ്
വേഗത്തിൽ ഉറയ്ക്കുന്ന പോർട്ട്ലാൻഡ് സിമന്റാണ് രാംകോ സൂപ്പർ ഫാസ്റ്റ്. പ്രീകാസ്റ്റ് ബ്ലോക്ക് നിർമ്മാണത്തിനാണ് ഇത് ഉത്തമം. ഹോളോ ബ്രിക്സ്, സോളിഡ് ബ്രിക്സ് എന്നിവയ്ക്ക് അനുയോജ്യമായ സിമന്റാണിത്. ഓരോ ചാക്ക് സിമന്റിൽ നിന്നും കൂടുതൽ കട്ടകൾ ഉണ്ടാക്കാം എന്നതിനാൽ ഇത് പണം ലാഭിക്കുന്നു. ഉയർന്ന ദൃഢതയും സ്മൂത്ത് ആയ ഫിനിഷും കട്ടകൾക്ക് നൽകുകയും ചെയ്യും.
നോൺസ്ട്രക്ച്ചറൽ ഉപയോഗത്തിനുള്ള ഉൽപ്പന്നങ്ങളുടെ ശ്രേണി
സിമന്റിന് പുറമെ പ്ലാസ്റ്റർ, വാൾപുട്ടി, ടൈൽ പശകൾ മുതലായ ഉൽപ്പന്നങ്ങളും രാംകോ പുറത്തിറക്കുന്നുണ്ട്.
രാംകോ ടൈൽ ഫിക്സ്
സെറാമിക് ടൈൽസ്, പോഴ്സെലിൻ ടൈൽസ്, മാർബിൾ, മൊസൈക്, ഗ്രാനൈറ്റ് എന്നിവ ഒട്ടിക്കുന്നതിനുള്ള പശയാണിത്. ഇന്റീരിയർ, എക്സ്റ്റീരിയർ നിലങ്ങളിലും ഭിത്തികളിലും ഇത് ഉപയോഗിക്കാം.
രാംകോ ബ്ലോക് ഫിക്സ്
എല്ലാ തരത്തിലുള്ള ബ്ലോക്കുകളും യോജിപ്പിക്കാന്‍ ഉപയോഗിക്കാവുന്ന ബ്ലോക്ക് മോർട്ടാർ ആണ് രാംകോ ബ്ലോക് ഫിക്സ്. എ.എ.സി ബ്ലോക്കുകൾ, ഫ്ലൈ ആഷ് ബ്രിക്സ്, കോൺക്രീറ്റ് ബ്രിക്സ് എന്നിവയിൽ ഇത് ഉപയോഗിക്കാം. ഉയർന്ന പശയുള്ളതിനാൽ ബ്രിക്സ് തമ്മിലുള്ള ബോണ്ടിങ് ഇത് എളുപ്പമാക്കുന്നു.
രാംകോ സൂപ്പർ ഫൈൻ
ഭിത്തിയിലും സീലിങ്ങിലും ഉപയോഗിക്കാവുന്ന വാൾപുട്ടിയാണ് രാംകോ സൂപ്പർ ഫൈൻ. ലോകോത്തരനിലവാരത്തിലുള്ള ഫിനിഷ് ഇത് ഉറപ്പാക്കും.
രാംകോ സൂപ്പർ പ്ലാസ്റ്റർ
പ്ലാസ്റ്ററിൽ സാധാരണ സിമന്റിന് പകരം ഉപയോഗിക്കാവുന്ന ഒരു സിമന്റ് അധിഷ്ഠിത ഉൽപ്പന്നമാണിത്. ഭിത്തികളിൽ വിള്ളൽ വീഴുന്നത് തടയാനും ഇത് ഉപകരിക്കും.
രാംകോ ഇക്കോ പ്ലാസ്റ്റർ
പരിസ്ഥിതിയോട് ഇണങ്ങുന്ന, ഉടനടി ഉപയോഗിക്കാവുന്ന പ്ലാസ്റ്ററാണ് രാംകോ ഇക്കോ പ്ലാസ്റ്റർ. ചുവരിലും മേൽക്കൂരയിലും ഇത് ഉപയോഗിക്കാം. അരിച്ച് കഴുകിയെടുത്ത പ്ലാസ്റ്ററിങ് മണലും ക്യൂറിങ് ഘടകങ്ങളുമാണ് ഇതിലടങ്ങിയിട്ടുള്ളത്. അതായത് പിന്നീട് മണൽ ചേർക്കേണ്ടതില്ല. വെള്ളത്തിൽ നേരിട്ട് ചേർത്ത് മിശ്രിതമായി ഈ ഉൽപ്പന്നം ഉപയോഗിക്കാം. ഇത് പുരട്ടിയതിന് ശേഷം ക്യൂറിങ്ങിനായി വെള്ളത്തിന്റെ ആവശ്യമില്ല. ഇത് വെള്ളത്തിനൊപ്പം ജോലി സമയവും ലാഭിക്കാൻ സഹായിക്കും. പഴയ രീതിയിൽ പ്ലാസ്റ്റർ ചെയ്യുമ്പോൾ ഒരാഴ്ച്ചയോളം കൃത്യമായി ക്യൂറിങ് വേണ്ടിവരും. ഇത് പൂർണമായും ഒഴിവാക്കാം എന്നതാണ് ഗുണം. പ്ലാസ്റ്ററിങ് പ്രഭവകേന്ദ്രത്തിൽ തന്നെ സെൽഫ് ക്യൂറിങ് സാധ്യമാക്കുന്ന രാസഘടകങ്ങളാണ് രാംകോ ഇക്കോ പ്ലാസ്റ്ററിലുള്ളത്. ഇത് വിള്ളലുകളെയും ചെറുക്കും.
രാംകോ ടൈൽ ഗ്രൗട്ട്
ഉയർന്ന പ്രകടനം ഉറപ്പുവരുത്തുന്ന ഗ്രൗട്ട് ആണ് രാംകോ ടൈൽ ഗ്രൗട്ട്. ദീർഘകാലം ഈടുനിൽക്കുന്ന ഗ്രൗട്ട്, കറയിൽ നിന്നും സംരക്ഷണം തരും. ഇന്റീരിയർ, എക്സ്റ്റീരിയർ ഉപയോഗങ്ങൾക്ക് അനുയോജ്യമായ ഈ ഗ്രൗട്ട് പല നിറങ്ങളിലും ലഭ്യമാണ്.
എന്തുകൊണ്ട് രാംകോ ഉൽപ്പന്നങ്ങൾ?
ഇന്ത്യയിലെ മുൻനിര സിമന്‍റ് നിർമ്മാതാക്കളാണ് രാംകോ. പ്രതിവർഷം 22 മില്യൺ ടൺ സിമന്റ് ഉൽപ്പാദിപ്പിക്കുന്ന രാംകോ, ചെന്നൈ ആസ്ഥാനമായ രാംകോ ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ് കമ്പനിയുമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ സിമന്റ് ബ്രാൻഡായ ‘രാംകോ സൂപ്പർഗ്രേഡ്’ നിർമ്മിക്കുന്നതും രാംകോ തന്നെ. സിമന്റ്, നോൺസ്ട്രക്ച്ചറൽ ഉപയോഗങ്ങൾക്കുള്ള ഉൽപ്പന്നങ്ങൾ എന്നിവയിലൂടെ നിർമ്മാണ മേഖലയിൽ സമ്പൂർണമായ സൊല്യൂഷനുകൾ അവതരിപ്പിക്കുന്ന രാംകോ ‘ശരിയായ ആവശ്യങ്ങൾക്ക് ശരിയായ ഉൽപ്പന്നങ്ങൾ’ എന്ന ലക്ഷ്യത്തിലാണ് പ്രവർത്തിക്കുന്നത്.