റിലയൻസ് ഇൻഫ്രാസ്ട്രക്ചറിലെ ഓഹരികൾ വീണ്ടും വിറ്റഴിച്ച് എച്ച്ഡിഎഫ്സി

By Web Team  |  First Published May 26, 2021, 6:41 PM IST

ഈ മാസം ആദ്യവും സമാനമായ നിലയിൽ എച്ച്ഡിഎഫ്‌സി ഓഹരികൾ വിറ്റഴിച്ചിരുന്നു. 


ദില്ലി: റിലയൻസ് ഇൻഫ്രാസ്ട്രക്ചറിലെ 43 കോടി രൂപ മൂല്യം വരുന്ന ഓഹരികൾ കൂടി എച്ച്ഡിഎഫ്സി ലിമിറ്റഡ് വിറ്റഴിച്ചു. 8105677 ഓഹരികളാണ് വിറ്റത്. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ആകെ ഓഹരികളിൽ 3.08 ശതമാനം വരുമിത്.

സ്റ്റോക് എക്സ്ചേഞ്ച് വഴി ഇപ്പോഴത്തെ ഓഹരി വിലയിലാണ് വിൽപ്പന നടന്നത്. ആകെ 439147050 രൂപയാണ് ഹൗസിങ് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷന് ഇതിലൂടെ ലഭിച്ചത്. മെയ് 18 മുതൽ 24 വരെയുള്ള ദിവസങ്ങളിലാണ് വിൽപ്പന നടന്നത്. 

Latest Videos

undefined

ഈ മാസം ആദ്യവും സമാനമായ നിലയിൽ എച്ച്ഡിഎഫ്‌സി ഓഹരികൾ വിറ്റഴിച്ചിരുന്നു. 2.01 ശതമാനം വരുന്ന 5288507 ഓഹരികളാണ് 22.86 കോടി രൂപയ്ക്ക് വിറ്റത്. ആക്സിസ് ട്രസ്റ്റീ സർവീസസ് വഴിയാണ് മുൻപ് അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ എച്ച്ഡിഎഫ്സി ഓഹരികൾ വാങ്ങിയിരുന്നത്.

റിലയൻസ് ഇന്റസ്ട്രീസിന് 2020 മാർച്ച് 31 ലെ കണക്ക് പ്രകാരം 3338.71 കോടി രൂപയുടെ വരുമാനമുണ്ട്. 23216.83 കോടി രൂപയുടേതാണ് ഇവരുടെ ബാലൻസ് ഷീറ്റ്. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് വഴി ഓഹരിക്ക് 2540.05 രൂപ നിരക്കിലായിരുന്നു എച്ച്ഡിഎഫ്സി ഓഹരികൾ വിറ്റത്. ഓഹരി വില 2.65 ശതമാനം ഉയർന്ന് നിൽക്കുമ്പോഴായിരുന്നു വിൽപ്പന.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!