വിവിധ രാജ്യങ്ങളിലെ നൂറിലധികം സര്‍വകലാശാല-കോളേജ് പ്രതിനിധികളോട് സ്റ്റഡി എബ്രോഡ് ഫെയറിൽ നേരിട്ടുകണ്ട് സംസാരിക്കാം. സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് ഫെയറിൽ പങ്കെടുക്കാം
കേരളം മുഴുവൻ ശാഖകളുള്ള പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയായ GEEBEE Education സംഘടിപ്പിക്കുന്ന GEEBEE'S STUDY ABROAD FAIR മൂന്നിടങ്ങളിൽ നടക്കും. ഏപ്രിൽ ഒന്നിന് കൊച്ചി മാരിയറ്റ് ഹോട്ടൽ (10AM - 4PM), ഏപ്രിൽ രണ്ടിന് തൃശ്ശൂര്‍ കാസിനോ ഹോട്ടൽ (10:30AM - 4PM), ഏപ്രിൽ മൂന്നിന് കോഴിക്കോട് പാരമൗണ്ട് ഹോട്ടൽ (11AM - 4PM) എന്നിവിടങ്ങളിലാണ് പരിപാടി.
വിവിധ രാജ്യങ്ങളിലെ നൂറിലധികം സര്‍വകലാശാല-കോളേജ് പ്രതിനിധികളോട് സ്റ്റഡി എബ്രോഡ് ഫെയറിൽ നേരിട്ടുകണ്ട് സംസാരിക്കാം. സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് ഫെയറിൽ പങ്കെടുക്കാം; രക്ഷിതാക്കള്‍ക്കും പ്രവേശനമുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍, സ്പോട്ട് അഡ്‍മിഷൻ ഓഫറുകള്‍ എന്നിവയെക്കുറിച്ചും അറിയാം. ഓൺ ദി സ്പോട്ട് അഡ്‍മിഷനുകള്‍ ആഗ്രഹിക്കുന്നവര്‍ അക്കാദമിക് ഡോക്യുമെന്‍റുകളുടെ അഞ്ച് പകര്‍പ്പുകള്‍ കൈവശം കരുതണം.
undefined
കാനഡ, യു.കെ, യു.എസ്.എ, ഓസ്ട്രേലിയ, ജര്‍മ്മനി, സ്വിറ്റ്‍സര്‍ലണ്ട്, ദുബായ്, അയര്‍ലണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ മികച്ച പ്രോഗ്രാമുകളിൽ പ്രവേശനം നേടാന്‍ സ്റ്റഡി എബ്രോഡ് ഫെയര്‍ സഹായിക്കും. അഗ്രികൾച്ചര്‍, അനിമൽ സയൻസസ്, ആര്‍കിടെക്ച്ചര്‍, ആര്‍ട്‍സ്, ബയോടെക്നോളജി, ബിസിനസ്, കളിനറി, ഡിസൈൻ, എം.ബി.എ തുടങ്ങി നിരവധി മേഖലകളിലെ കോഴ്സുകളെക്കുറിച്ച് സ്റ്റഡി എബ്രോഡ് ഫെയറിൽ നിന്ന് അറിയാം.
മികച്ച സര്‍വകലാശാലകളിൽ കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നതിന് പുറമെ പ്രീ-ആപ്ലിക്കേഷൻ, അഡ്‍മിഷൻ, ഡോക്യുമെന്‍റുകള്‍, സ്കോളര്‍ഷിപ്പുകള്‍, ഫൈനാൻഷ്യൽ എയ്ഡ്, വിസ കൗൺസലിങ്, പ്രീ-ഡിപ്പാര്‍ച്ചര്‍ കൗൺസലിങ് തുടങ്ങിയ കാര്യങ്ങളിലും GEEBEE Education സഹായിക്കും.